രാജസ്ഥാന്‍ റോയല്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഐപിഎല്ലില്‍ പുത്തന്‍ പ്രതീക്ഷകളുമായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയിരിക്കുന്നത്. 2013 മുതല്‍ ഐപിഎല്ലില്‍ കളിച്ചിട്ടും ഇതുവരെ ഒരു ട്രോഫി ഉയര്‍ത്താനുള്ള ഭാഗ്യം മലയാളി സൂപ്പര്‍ താരത്തിനുണ്ടായിട്ടില്ല.
ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഈ കുറവ് നികത്താമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് രണ്ടു തവണ ടി20 ലോകകപ്പ് വിന്നറായ സഞ്ജു. ഈ സീസണില്‍ ഇല്ലെങ്കില്‍ വരും സീസണുകളില്‍ സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹം ഐപിഎല്‍ ട്രോഫി നേടുക തന്നെ ചെയ്യും. ഇക്കാര്യം ഉറപ്പിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. അതു എന്താണെന്നറിയാം.

photocredit/Chennaiipl
ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള രസകരമായ ഒരു ബന്ധമാണ് സഞ്ജു സാംസണ്‍ ഐപിഎല്‍ ട്രോഫി നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ റോയല്‍സിനായി കളിച്ച ശേഷം സിഎസ്‌കെയിലേക്കു ചേക്കേറിയ പല വമ്പന്‍ താരങ്ങളും മഞ്ഞ ജഴ്‌സിയില്‍ ഐപിഎല്‍ കിരീടത്തിന് അവകാശികളായിട്ടുണ്ടെന്നു കാണാം.

പല പ്രധാനപ്പെട്ട കളിക്കാരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇത്തവണ ടീമിനൊപ്പമില്ലാത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ റോയല്‍സിലൂടെ തുടങ്ങിയ ശേഷം പിന്നീട് സിഎസ്‌കെയിലെത്തി ട്രോഫി സ്വന്തമാക്കിയ താരമാണ്. റോയല്‍സിനൊപ്പവും കിരീടത്തില്‍ മുത്തമിടാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് ജേതാക്കളായപ്പോള്‍ സംഘത്തില്‍ ജഡ്ഡുവുമുണ്ടായിരുന്നു.
റോയല്‍സിനും സിഎസ്‌കെയ്ക്കുമൊപ്പം ട്രോഫി കൈക്കലാക്കിയ മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ്. കന്നി സീസണില്‍ റോല്‍സിലുണ്ടായിരുന്ന അദ്ദേഹം കരിയറിന്റെ അവസാനം സിഎസ്‌കെയിലുമായിരുന്നു.
നിലവില്‍ സിഎസ്‌കെ ബാറ്റിങിലെ തുറുപ്പുചീട്ടായ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. പക്ഷെ മുകളിലെ രണ്ടു പേരെയും പോലെ അദ്ദേഹം റോയല്‍സില്‍ കിരീടം നേടിയിട്ടില്ല. സിഎസ്‌കെയില്‍ എത്തിയതോടെയാണ് ദുബെയുടെ കിരീടഭാഗ്യം തെളിഞ്ഞത്.

ഇന്ത്യയുട മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയാണ് ലിസ്റ്റിലെ മറ്റൊരാള്‍. റോയല്‍സിനായി കളിച്ചെങ്കിലും അവിടെ കിരീടം നേടാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ സിഎസ്‌കെയിലേക്കു മാറിയ ശേഷം 2023ല്‍ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്ു.
ഈ ലിസ്റ്റിലെ അടുത്ത താരം മുന്‍ റോയല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയാണ്. റോയല്‍സിനായി പല ശ്രദ്ധേയമായ ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ സിഎസ്‌കെയിലാണ് രഹാനെയ്ക്കും ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചത്. 2023ലെ ഐപിഎല്ലില്‍ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സിനെയും ഇതേ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്താം. റോയല്‍സിനായി കളിക്കുകയും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.
പക്ഷെ കിരീടം മാത്രം നേടാനായില്ല. എന്നാല്‍ 2023ല്‍ സിഎസ്‌കകെയ്‌ക്കൊപ്പം സ്റ്റോക്‌സിന് അതിനുള്ള ഭാഗ്യവും ലഭിച്ചു. സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ.
ഇവര്‍ക്കെല്ലാ ശേഷം ഇനി അടുത്തത് സഞ്ജുവിന്റെ ഊഴമാണെന്നു തന്നെ ഉറപ്പിക്കേണ്ടി വരും. തന്റെ മുന്‍ഗാമികളെ പോലെ റോയല്‍സില്‍ നിന്നും സിഎസ്‌കെയിലേക്കുള്ള വരവ് അദ്ദേഹത്തിനും കിരീട ഭാഗ്യം കൊണ്ടു വരുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ട കാര്യം.