Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പന്തിന്റെ 'കുഴപ്പം' യുവിക്ക് പിടികിട്ടി!! നല്‍കിയത് ഈ പരിശീലനം, വെളിപ്പെടുത്തി ഇര്‍ഫാന്‍

കരിയറിലെ ഏറെ നിര്‍ണായകമായ ഒരു ഐപിഎല്‍ സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനുമായ റിഷഭ് പന്ത്. നായക സ്ഥാനത്തോടൊപ്പം ടീമിലെയും സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹത്തിനു മിന്നിക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിവരണമെങ്കിലും തകര്‍പ്പന്‍ പ്രകടനം റിഷഭ് നടത്തിയേ തീരൂ.

27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ സീസണിനു മുന്നോടിയായി റിഷഭ് എല്‍എസ്ജിയിലെത്തിയത്. പക്ഷെ ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്താനും അദ്ദേഹത്തിനായില്ല. 300ല്‍ താഴെ റണ്‍സ് മാത്രമേ റിഷഭ് നേടിയുള്ളൂ.

YUVRAJ SINGH

ടീമാവട്ടെ ഏഴാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. എങ്കിലും ഈ സീസണില്‍ ഒരവസരം കൂടി റിഷഭിന് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയെങ്ക നല്‍കിയിരിക്കുകയാണ്. ഇതിലും ഫ്‌ളോപ്പായാല്‍ കടുത്ത തീരുമാനങ്ങളിലേക്കു അദ്ദേഹം കടക്കുകയും ചെയ്യും.

അതിനിടെ ഫോം വീണ്ടെടുക്കാന്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു കീഴില്‍ റിഷഭ് പരിശീലനം നടത്തിയിരിക്കുകയാണ്. യുവി എന്തു ട്രിക്കാണ് പരിശീലനത്തില്‍ ഉപയോഗിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

യുവിയുടെ ശിഷ്യന്‍

ലോകം കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളും വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ യുവരാജ് സിങിനു കീഴില്‍ പല ഇന്ത്യന്‍ താരങ്ങളും ഇതിനകം പരിശീലനം നടത്തിക്കഴിഞ്ഞു. യുവിയുടെ ഫേവറിറ്റ് ശിഷ്യന്‍മാരില്‍ ഒരാളാണ് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മ.

ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നേരത്തേ അദ്ദേഹത്തിനു കീഴില്‍ ബാറ്റിങ് പരിശീലനം നടത്തിരുന്നു. പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് തുടങ്ങിയവരുടെ വളര്‍ച്ചയിലും യുവിക്ക് വലിയ പങ്കുണ്ട്.

അതിനു ശേഷം കഴിഞ്ഞ ടി20 ലോകകപ്പിനു മുമ്പ് മലയാളി സൂപ്പര്‍് താരം സഞ്ജു സാംസണും യുവിയുടെ ശിഷ്യനായി മാറി. പിന്നീട് ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും സഞ്ജു മാറി. ഇപ്പോഴിതാ കരിയര്‍ തിരിച്ചുപിടിക്കാന്‍ റിഷഭ് പന്തും യുവിയുടെ സഹായം തേടിയിരിക്കുകയാണ്.

പരിശീനത്തില്‍ റിഷഭിനെ ഏതു രീതിയിലാവും യുവരാജ് സഹായിച്ചതെന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശദീകരിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. ബാറ്റിങിലെ ടെക്‌നിക്കലായ കാര്യങ്ങളേക്കാള്‍ മാനസികമായ തരത്തിലുള്ള പരിശീലനമാണ് റിഷഭിനു തന്റെ മുന്‍ ടീമംഗം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RISHABH PANT

റിഷഭിനെ പരിശീലിപ്പിച്ചതെങ്ങനെ?

യുവരാജ് സിങിനു കീഴില്‍ റിഷഭ് പന്ത് പരിശീലനം നടത്തിയതിനെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. അതിനു ശേഷം ഞാന്‍ യുവിയോടു ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബാറ്റിങിലെ ടെക്‌നിക്കലായിട്ടുള്ള കാര്യങ്ങളേക്കാള്‍ റിഷഭിന്റെ മാനസികമായ തലം മെച്ചപ്പെടുത്തുന്നതിനാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

3-4 സെഷനുകള്‍ പരസ്പരം സംസാരിക്കുന്നതിനു വേണ്ടി മാത്രം മാറ്റി വയ്ക്കുകയാണ് ചെയ്തതെന്നും യുവി വെളിപ്പെടുത്തി. നാല്- അഞ്ച് ദിവസങ്ങളാണ് യുവരാജ് സിങിനൊപ്പം റിഷഭ് ചെലവഴിച്ചത്. ഈ ശിക്ഷണത്തില്‍ നിന്നും റിഷഭ് എന്തൊക്കെയാണ് പഠിച്ചിട്ടുള്ളതെന്നു നമുക്കു ഗ്രൗണ്ടില്‍ കാണേണ്ടി വരും.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലാണ് അവന്‍ കാണപ്പെട്ടത്. റിഷഭ് ക്രിക്കറ്റ് ആസ്വദിക്കാത്തതു പോലെയും തോന്നിയിരുന്നു. അവന്‍ ഗെയിമിനെ ആസ്വദിക്കേണ്ടത് പ്രധാനമാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 26, 2026, 17:50 [IST]
Other articles published on Mar 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+