IPL 2026: സഞ്ജുവല്ല, സിഎസ്കെയുടെ രാജാവ് അവൻ തന്നെ!; അശ്വിന്റെ പ്രവചനത്തിൽ ഞെട്ടി ആരാധകർ
ഐപിഎൽ 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് നിരയെക്കുറിച്ച് ആവേശകരമായ പ്രവചനവുമായി ഇന്ത്യൻ താരം ആർ. അശ്വിൻ. ഫോമിലുള്ള സഞ്ജു സാംസണെക്കാൾ ഇത്തവണ ചെന്നൈയുടെ ഏറ്റവും മികച്ച ബാറ്റർ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ആയിരിക്കുമെന്നാണ് അശ്വിൻ അഭിപ്രായപ്പെട്ടത്. തന്റെ 'അശ് കി ബാത്' (Ash ki Baat) എന്ന പരിപാടിയിലൂടെയാണ് അശ്വിൻ ഈ നിരീക്ഷണം പങ്കുവെച്ചത്.
IPL 2026: സഞ്ജു സാംസൺ ഓപ്പണറാകുമോ? ഉത്തരം നൽകി റുതുരാജ്, ചെന്നൈ നിരയിൽ വൻ അഴിച്ചുപണി
"ഋതുരാജ് ഇന്നിംഗ്‌സ് ആങ്കർ ചെയ്യും!"
സഞ്ജു സാംസൺ മികച്ച ഫോമിലാണെങ്കിലും ഋതുരാജിന്റെ ബാറ്റിംഗ് ശൈലി ടീമിന് കൂടുതൽ റൺസ് നൽകുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. "സിഎസ്കെയുടെ ബെസ്റ്റ് ബാറ്റർ ഋതുരാജ് ആയിരിക്കും. അദ്ദേഹം മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. ഇന്നിംഗ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരിക്കും അദ്ദേഹത്തിന്റെ റോൾ. ഋതുരാജ് ഒരു വശത്ത് ഉറച്ചുനിൽക്കുകയും മറ്റുള്ളവർ അദ്ദേഹത്തിന് ചുറ്റും തകർത്തടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കൂടുതൽ റൺസ് കണ്ടെത്താൻ ഋതുരാജിന് സാധിക്കും," അശ്വിൻ പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ (2025-26) 82.60 ശരാശരിയിൽ 413 റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ ഫോമിലാണ് ഗെയ്‌ക്‌വാദ് ഐപിഎല്ലിനെത്തുന്നത്. കഴിഞ്ഞ സീസണിൽ പരിക്കുകാരണം വെറും 5 മത്സരങ്ങൾ മാത്രം കളിക്കാനായതിന്റെ ക്ഷീണം ഇത്തവണ തീർക്കാനായിരിക്കും താരം ശ്രമിക്കുക.
സിഎസ്കെയുടെ പ്ലേഓഫ് സാധ്യതകൾ!
ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളെക്കുറിച്ചും അശ്വിൻ സംസാരിച്ചു. "സിഎസ്കെ ആദ്യ നാലിൽ ഇടംപിടിക്കാൻ കഠിനമായി പരിശ്രമിക്കും. ടോപ്പ് ഓർഡറിലെ മൂന്ന് ബാറ്റർമാരിൽ രണ്ടുപേരെങ്കിലും 500-ലധികം റൺസ് കണ്ടെത്തണം. ബൗളിംഗ് പേപ്പറിൽ അത്ര കരുത്തുറ്റതായി തോന്നുന്നില്ലെങ്കിലും, മുൻകാലങ്ങളിൽ ബൗളർമാരെക്കൊണ്ട് പണിയെടുപ്പിക്കാൻ ചെന്നൈയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്," അശ്വിൻ നിരീക്ഷിച്ചു.
പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ വമ്പൻ താരങ്ങൾ ആദ്യ മത്സരങ്ങളിൽ ഇല്ലാത്തത് ചെന്നൈയ്ക്ക് ഗുണകരമാകുമെന്നും, തുടക്കം നന്നായി ലഭിച്ചാൽ ആർസിബിയെയും ഹൈദരാബാദിനെയും പിന്നിലാക്കി ചെന്നൈയ്ക്ക് മുന്നേറാൻ സാധിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ചെന്നൈയ്ക്ക് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
IPL 2026: ഇതൊരു മുന്നറിയിപ്പാണ്, ധോണി ഫോമിലാണ്! പ്രാക്ടീസ് സെഷനിൽ സിക്സ് മഴ, എന്നാൽ സ്റ്റാർ പേസറിന് പൊങ്കാല
ഇത്തവണ ചെന്നൈയുടെ അപ്രോച്ച് എത്തരത്തിൽ ആയിരിക്കും എന്ന് നായകൻ റുതുരാജ് വ്യക്തമാക്കിയിരുന്നു. പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ അനുഭവ സമ്പത്തിന് മുൻ തൂക്കം നൽകിയായിരിക്കും ഗെയിം പ്ലാൻ രൂപീകരിക്കുക എന്ന് നായകൻ പറഞ്ഞിരുന്നു. അതിനാൽ, നായകൻ റുതുരാജും സഞ്ജും സാംസണും ചേർന്നായിരിക്കും ഓപ്പൺ ചെയ്യുക. പിന്നീടായിരിക്കും ആയുഷ് മാത്രേയ്ക്കും ബ്രെവിസിനും ദുബെയ്ക്കും ധോണിക്കുമെല്ലാം സ്ഥാനം ലഭിക്കൂ. സഞ്ജു ടീമിൽ എത്തിയിട്ടുണ്ടെങ്കിലും വിക്കറ്റിന് പുറകിൽ ധോണി തന്നെ ആയിരിക്കും എന്നുള്ള സൂചനകളാണ് പ്രാക്ടീസ് സെഷനിൽ നിന്നും ലഭിക്കുന്നത്. സഞ്ജു ബൗണ്ടറിയിൽ ക്യാച്ചിങ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോകൾ വൈറലായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ചെന്നൈക്ക് പകരം വീട്ടാൻ സാധിക്കുമോ എന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications