IPL 2026: ഇതൊരു മുന്നറിയിപ്പാണ്, ധോണി ഫോമിലാണ്! പ്രാക്ടീസ് സെഷനിൽ സിക്സ് മഴ, എന്നാൽ സ്റ്റാർ പേസറിന് പൊങ്കാല
ഐപിഎൽ 2026-ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി 'തല' എം.എസ്. ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇൻട്രാ-സ്ക്വാഡ് (Intra-squad) പരിശീലന മത്സരത്തിനിടെ യുവ പേസർ മുകേഷ് ചൗധരിയെ അതിമനോഹരമായ ഒരു സിക്സറിന് പറത്തിയിരിക്കുകയാണ് ധോണി. നാല് വയസ്സിലും ധോണിയുടെ ബാറ്റിംഗ് കരുത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വീഡിയോ. എന്നാൽ, ധോണിക്ക് പന്തെറിഞ്ഞ പേസർ മുകേഷ് ചൗധരിയെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് അനുഭവിക്കേണ്ടി വരുന്നത്. ഇതിപ്പൊ ഇങ്ങനെ പന്തെറിഞ്ഞാൽ സിറാജിന് പോലും സിക്സ് പറത്താൻ പറ്റും എന്ന രീതിയിലാണ് മുകേഷിന് ട്രോളുകൾ വരുന്നത്.
മുകേഷിനെതിരെ 'തല'യുടെ വിശ്വരൂപം!
ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ഫുൾ ഡെലിവറി തകർപ്പൻ ഷോർട്ടിലൂടെയാണ് ധോണി അതിർത്തി കടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ ധോണിയോട് സിക്സർ വഴങ്ങിയ മുകേഷ് ചൗധരിയെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. "ധോണിക്ക് ഇപ്പോഴും പന്ത് ക്ലീനായി അടിക്കാൻ കഴിയുന്നുണ്ടെങ്കിൽ ബൗളർമാർ ജാഗ്രത പാലിക്കണം" എന്നാണ് ആരാധകരുടെ പക്ഷം.

ഇതാണോ ധോണിയുടെ അവസാന സീസൺ?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്ന ചോദ്യം ഇത്തവണയും സജീവമാണ്; ഇതാണോ ധോണിയുടെ അവസാന ഐപിഎൽ? ഋതുരാജ് ഗെയ്‌ക്‌വാദ് നായകസ്ഥാനം ഏറ്റെടുത്തതും സഞ്ജു സാംസൺ ടീമിലെത്തിയതും ധോണിയുടെ വിരമിക്കൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. തന്റെ ശാരീരികക്ഷമത കുറയുകയാണെന്ന് ചെന്നൈയിൽ നടന്ന 'റോർ 26' (Roar 26) ഫാൻ ഇവന്റിനിടെ ധോണി തന്നെ സൂചിപ്പിച്ചിരുന്നു. മുട്ടിലെ പരിക്ക് കാരണം ഇത്തവണയും ലോവർ മിഡിൽ ഓർഡറിൽ ഇറങ്ങി ഡെത്ത് ഓവറുകളിൽ തകർത്തടിക്കാനായിരിക്കും ധോണിയുടെ ശ്രമം.
ഐപിഎൽ ചരിത്രത്തിൽ 278 മത്സരങ്ങളിൽ നിന്ന് 38.30 ശരാശരിയിൽ 5,439 റൺസാണ് ധോണി ഇതുവരെ അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരമാണ് അദ്ദേഹം. ഇത്തവണ ചെന്നൈയുടെ അപ്രോച്ച് എത്തരത്തിൽ ആയിരിക്കും എന്ന് നായകൻ റുതുരാജ് വ്യക്തമാക്കിയിരുന്നു. പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ അനുഭവ സമ്പത്തിന് മുൻ തൂക്കം നൽകിയായിരിക്കും ഗെയിം പ്ലാൻ രൂപീകരിക്കുക എന്ന് നായകൻ പറഞ്ഞിരുന്നു. അതിനാൽ, നായകൻ റുതുരാജും സഞ്ജും സാംസണും ചേർന്നായിരിക്കും ഓപ്പൺ ചെയ്യുക. പിന്നീടായിരിക്കും ആയുഷ് മാത്രേയ്ക്കും ബ്രെവിസിനും ദുബെയ്ക്കും ധോണിക്കുമെല്ലാം സ്ഥാനം ലഭിക്കൂ. സഞ്ജു ടീമിൽ എത്തിയിട്ടുണ്ടെങ്കിലും വിക്കറ്റിന് പുറകിൽ ധോണി തന്നെ ആയിരിക്കും എന്നുള്ള സൂചനകളാണ് പ്രാക്ടീസ് സെഷനിൽ നിന്നും ലഭിക്കുന്നത്. സഞ്ജു ബൗണ്ടറിയിൽ ക്യാച്ചിങ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോകൾ വൈറലായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ചെന്നൈക്ക് പകരം വീട്ടാൻ സാധിക്കുമോ എന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications