IPL 2026: സഞ്ജു സാംസൺ ഓപ്പണറാകുമോ? ഉത്തരം നൽകി റുതുരാജ്, ചെന്നൈ നിരയിൽ വൻ അഴിച്ചുപണി
ഐപിഎൽ 2026-ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പുറത്ത്. വരാനിരിക്കുന്ന സീസണിൽ ചെന്നൈയുടെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും മലയാളി താരം സഞ്ജു സാംസണും ചേർന്നായിരിക്കും. മുംബൈയിൽ നടന്ന ഐപിഎൽ ക്യാപ്റ്റന്മാരുടെ സംഗമത്തിനിടയിലാണ് ഋതുരാജ് ഈ വമ്പൻ വെളിപ്പെടുത്തൽ നടത്തിയത്.
പരീക്ഷണങ്ങൾക്കില്ല, അനുഭവസമ്പത്തിന് മുൻഗണന!
കഴിഞ്ഞ സീസണുകളിൽ ഓപ്പണിംഗിൽ നേരിട്ട തിരിച്ചടികൾക്ക് പരിഹാരമായാണ് ഋതുരാജ്-സഞ്ജു സഖ്യത്തെ സിഎസ്കെ കളത്തിലിറക്കുന്നത്. കഴിഞ്ഞ വർഷം ഗെയ്‌ക്‌വാദ് മൂന്നാം നമ്പറിലേക്ക് മാറിയും രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി എന്നിവരെ പരീക്ഷിച്ചും സിഎസ്കെ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ഇത്തവണ അയുഷ് മാത്രെ, സർഫറാസ് ഖാൻ തുടങ്ങിയ യുവതാരങ്ങൾ ടീമിലുണ്ടെങ്കിലും അനുഭവസമ്പത്തിന് മുൻഗണന നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. "ഋതുവും സഞ്ജുവും" എന്നായിരുന്നു ഓപ്പണിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗെയ്‌ക്‌വാദിന്റെ ലളിതമായ മറുപടി.

സഞ്ജുവിന്റെ വെടിക്കെട്ടും ഋതുരാജിന്റെ റെക്കോർഡും!
ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പണറുടെ റോളിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് സഞ്ജു സാംസൺ ചെന്നൈ പാളയത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാൻ റോയൽസിൽ മൂന്നാം നമ്പറിലാണ് കളിച്ചതെങ്കിലും ചെന്നൈയിൽ സഞ്ജുവിന് ഓപ്പണറുടെ റോളാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം, മൂന്നാം നമ്പറിനേക്കാൾ ഓപ്പണറെന്ന നിലയിൽ മികച്ച റെക്കോർഡുള്ള താരമാണ് ഋതുരാജ്. ഓപ്പണറായി 60 ഇന്നിംഗ്‌സുകളിൽ നിന്ന് 44.02 ശരാശരിയിൽ 2289 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ മൂന്നാം നമ്പറിൽ ഇറങ്ങിയപ്പോൾ താരത്തിന്റെ ശരാശരി വെറും 26 ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഋതുരാജ് വീണ്ടും ഓപ്പണിംഗിലേക്ക് മടങ്ങിയെത്തുന്നത് സിഎസ്കെയ്ക്ക് വലിയ കരുത്താകും.
2020-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) വിശ്വസ്തനായ ടോപ് ഓഡർ ബാറ്റ്സ്മാനാണ് റുതുരാജ് ഗെയ്ക്വാദ്. അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഐപിഎൽ സീസൺ 2021ൽ ആയിരുന്നു. അന്ന് 635 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ അദ്ദേഹം, ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. പരിക്കിനെത്തുടർന്ന് ഭാഗികമായി നഷ്ടമായ 2025 സീസണിന് ശേഷം, 2026-ൽ ഒരു പുതിയ ആവേശത്തോടെയാണ് അദ്ദേഹം എത്തുന്നത്. ഇത്തവണ സഞ്ജു സാംസണൊപ്പം ചേർന്ന് ചെന്നൈയുടെ ആറാം കിരീടത്തിനായി പട നയിക്കാൻ ഒരുങ്ങുകയാണ് ഈ താരം.
സഞ്ജുവും ഋതുരാജും ചേർന്ന് നൽകുന്ന തുടക്കം ചെന്നൈയെ ആറാം കിരീടത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിലാണ് ചെന്നൈയുടെ ആദ്യ മത്സരം. തന്റെ പഴയ ടീമിനെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങുന്നു എന്നതും ഈ മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications