For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചിത്രത്തിലുണ്ട് പുതിയ ചാംപ്യന്‍മാര്‍!!! രണ്ടിലൊരു ടീമിനെ ഉറപ്പിക്കാം? വമ്പന്‍ ക്ലൂ പുറത്ത്

19ാം ഐപിഎല്‍ സീസണ്‍ തൊട്ടിരികെ എത്തിനില്‍ക്കുകയാണ്. രണ്ടു മാസത്തോളം നീളുന്ന ക്രിക്കറ്റ് പൂരത്തിന് ശനിയാഴ്ച ബെംഗളൂരുവിലാണ് കൊടിയേറുക. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിക്കുന്ന കന്നിയങ്കത്തില്‍ കൊമ്പുകോര്‍ക്കുക നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് െൈഹദരാബാദുമാണ്.

മികച്ച തയ്യാറെടുപ്പുമായാണ് 10 ടീമുകളും ഇത്തവണ അങ്കത്തട്ടിലെത്തുക. കഴിഞ്ഞ സീസണിലേക്കാള്‍ മികച്ച പ്രകടനം തന്നെയായിരിക്കും ഓരോ ഫ്രാഞ്ചൈസിയും ലക്ഷ്യമിടുന്നത്. മിനി തരലേലത്തില്‍ പുതിയ ചില കളിക്കാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായതും ഫ്രാഞ്ചൈസികളുടെ പ്രതീക്ഷകളും വര്‍ധിപ്പിക്കുന്നുണ്ട്.

IPL 2026: ഫോം തുടര്‍ന്ന് സഞ്ജു, ഓപ്പണിങ് ജോടി മാത്രെയല്ല!! സിഎസ്‌കെയുടെ ടോപ് 6 ലീക്കായിIPL 2026: ഫോം തുടര്‍ന്ന് സഞ്ജു, ഓപ്പണിങ് ജോടി മാത്രെയല്ല!! സിഎസ്‌കെയുടെ ടോപ് 6 ലീക്കായി

അതിനിടെ പുതിയ സീസണിനു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇത്തവണത്തെ ചാംപ്യന്മാര്‍ ആരായിരിക്കുമെന്ന നിര്‍ണായക സൂചന ഈ ചിത്രത്തില്‍ തന്നെയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്താണ് സംഭവമെന്നറിയാം.

IPL CAPTAINS

ഹാര്‍ദിക് ഭാഗ്യതാരം

ഐപിഎല്ലിലെ ജേതാക്കളെ തീരുമാനിക്കുന്നതില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കു നിര്‍ണായക റോളുണ്ടെന്നൊണ് വ്യക്തമാവുന്നത്. 2023ലെ സീസണ്‍ മുതലുള്ള ക്യാപ്്റ്റന്‍സ് മീറ്റില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോസ് പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വളരെ വ്യക്തമാവും.

ഈ ഫോട്ടോകള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒരു കാര്യം മനസ്സിലാക്കാന്‍ സാധിക്കും. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ ഇരു വശങ്ങളിലുമായി നിന്നിട്ടുള്ള ഏതെങ്കിലുമൊരു ക്യാപ്റ്റനാണ് എല്ലായ്‌പ്പോഴും കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

IPL 2026: സഞ്ജുവിനെ സിഎസ്‌കെ കീപ്പറാക്കരുത്!! ധോണി മതി, കാരണം പറഞ്ഞ് ശ്രീകാന്ത്IPL 2026: സഞ്ജുവിനെ സിഎസ്‌കെ കീപ്പറാക്കരുത്!! ധോണി മതി, കാരണം പറഞ്ഞ് ശ്രീകാന്ത്

2023ല്‍ ഗുജാറത്ത് ടൈറ്റന്‍സിന്റെ ക്യാപറ്റായിരുന്നു ഹാര്‍ദിക്. അന്നു ക്യാപ്റ്റന്‍സ് മാറ്റില്‍ നിന്നുള്ള ഫോട്ടോഷൂട്ടില്‍ ഹാര്‍ദിക്കിന്റെ ഇടതു ഭാഗത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും വലതു ഭാഗത്തു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണയിയുമായിരുന്നു. അന്നു ചാംപ്യന്‍മാരായത് ധോണിയുടെ സ്ിഎസ്‌കെയാണ്.

202ലെ സീസണിനു മുമ്പ് ഹാര്‍ദിക് ജിടി വിട്ട് മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മടങ്ങിയെത്തി. അന്നു സീസണിനു മന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റിലെ ഗ്രൂപ്പ് ഫോട്ടേയില്‍ ഹാര്‍ദിക്കിന്റെ ഇടതു വശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യരും വലതു ഭാഗത്തു സഞ്ജുവുമായിരുന്നു. സീസണില്‍ കിരീടം നേടിയതാവട്ടെ ശ്രേയസിന്റെ കെകെആറുമാണ്.

സഞ്ജുവും സര്‍ഫറാസും ഇഞ്ചോടിഞ്ച്!! എന്തൊരടി, ചെന്നൈയുടെ വെടിക്കെട്ട് ഉറപ്പായി, വീഡിയോസഞ്ജുവും സര്‍ഫറാസും ഇഞ്ചോടിഞ്ച്!! എന്തൊരടി, ചെന്നൈയുടെ വെടിക്കെട്ട് ഉറപ്പായി, വീഡിയോ

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ഇതേ ട്രെന്റ് തന്നെ ആവര്‍ത്തിത്തുകയും ചെയ്തു. ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടില്‍ ഹര്‍ദിക്കിന്റെ ഇടതു വശത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിധറും വലതു ഭാഗത്ത് ഡല്‍ഹി ക്യാപ്പിറ്റള്‍സ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലുമാണ്. ഫൈനലില്‍ ട്രോഫി നേടാന്‍ ഭാഗ്യമുണ്ടായതാവട്ടെ പാട്ടിധാറിനുമാണ്.

IPL CAPTAINS

ഇനി ഇത്തവണത്തെ ക്യാപ്റ്റന്‍സ് മീറ്റലേക്കു വരാം. ബുധനാഴ്ച മുംബൈയിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടില്‍ ഹാര്‍ദിക്കിന്റെ ഇടതു ഭാഗത്തു നിന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെയും വലതു ഭാഗത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനുമാണ്.

സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്കു കാരണമാണ് ഇഷാന് താല്‍ക്കാലിക ചുമതല നല്‍കിയത്. 2023 മുതല്‍ തുടര്‍ന്നു പോരുന്ന ട്രെന്‍ഡ് നോക്കിയാല്‍ ഇത്തവണ ഐപിഎല്‍ കിരീടം കെകെആറിനോ, എസ്ആര്‍എച്ചിനോ ആവുമെന്നു ഉറപ്പിക്കേണ്ടി വരും. കാരണം ഹാര്‍ദിക്കിന്റെ ഇടം വലമുള്ളത് ഈ രണ്ടു പേരുമാണ്. രണ്ടിലൊരു ടീം ചാംപ്യന്‍മാരായാല്‍ ഹാര്‍ദിക് തന്നെയാണ് ഐപിഎല്‍ ചാംപ്യന്‍മാരെ നിശ്ചയിക്കുന്നതെന്നും നമുക്കു ഉറപ്പിക്കാം.

Story first published: Thursday, March 26, 2026, 16:26 [IST]
Other articles published on Mar 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+