For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ആദ്യദിനം കളി മാത്രം, ഉദ്ഘാടനച്ചടങ്ങില്ല!! എല്ലാം ഉപേക്ഷിച്ച് ബിസിസിഐ; കാരണമറിയാം

ബെംഗളൂരു: ഐപിഎല്ലിന്റെ വര്‍ണാമഭമായ ഉദ്ഘാടന ചടങ്ങങ്ങുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു എല്ലായ്‌പ്പോഴും പുത്തന്‍ അനുഭവമായി മാറാറുണ്ട്. സെലിബ്രിറ്റികളുടെ നൃത്ത പ്രകടനങ്ങളും സംഗീത വിരുന്നുമെല്ലാം മുന്‍ സീസണുകളിലൈല്ലാം നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. പക്ഷെ ഇത്തവണ ഇതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ശനിയാഴ്ച രാത്രി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളര്‍ഫുളായ ഉദ്ഘാടന ചടങ്ങുകളൊന്നും കാണില്ല. പകരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മാത്രമേയുണ്ടാവുകയുള്ളൂ. ഉദ്ഘാടന ചടങ്ങളുകള്‍ ഇത്തവണ വേണ്ടെന്നു വച്ചിരിക്കുകയാണ് ബിസിസിഐ. ഇതിനു പിന്നിലെ കാരണമറിയാം.

IPL OPENING CEREMONY

എന്തുകൊണ്ട് ചടങ്ങ് ഉപേക്ഷിച്ചു?

ഐപിഎല്ലിന്റെ 19ം സീസണില്‍ ഉദ്ഘാടന ചടങ്ങുകളുണ്ടാവില്ലെന്നു ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎല്‍ വിജയമാഘോഷിക്കാന്‍ ചിന്നസ്വാമിയില്‍ സംഘടിപ്പിച്ച പരിപാടി ദുരന്തത്തില്‍ കലാശിച്ചിരുന്നു.

സ്റ്റേഡിയത്തിനകത്ത് കയറിപ്പറ്റാന്‍ ആരാധകര്‍ ഗേറ്റിനരികെ ഉന്തും തള്ളുമുണ്ടാക്കുമുണ്ടാക്കുകയും തുടര്‍ന്ന് തിരക്കില്‍പ്പെട്ട് 11 പേര്‍ മരിക്കുകയുമായിരുന്നു. അവരോടുള്ള ആദരസൂചകമായിട്ടാണ് ഇത്തവണ ചിന്നസ്വാമിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ വേണ്ടെന്ന തീരുമാനം ബിസിസിഐ എടുത്തിരിക്കുന്നത്.

'കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനു നടന്ന ദാരുണമായ സംഭവം കാരണം, ഐപിഎല്‍ 2026 ആരംഭിക്കുന്ന ദിവസം (ബെംഗളൂരുവില്‍) ഔപചാരിക ചടങ്ങുകള്‍ ഉണ്ടാകില്ല. ആ ദുരന്തം മൂലം മരിച്ചവരുടെ ആത്മാക്കളോടുള്ള ആദരസൂചകമായി ഐപിഎല്‍19 ന്റെ തുടക്കത്തില്‍ ബിസിസിഐ ഒരു സാംസ്‌കാരിക അല്ലെങ്കില്‍ വിനോദ പരിപാടിയും സംഘടിപ്പിക്കുന്നില്ല'- ബിസിസിഐ സെക്രട്ടറി സൈക്കിയ പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ വേണ്ടേന്നു വച്ചെങ്കിലും സമാപനം കളറാക്കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മേയ് 31ന് നടക്കാനിരിക്കുന്ന ഫൈനലിനു മുമ്പ് വളരെ ഗ്രാന്റായ സമീപന പരിപാടികളുണ്ടാവുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

IPL OPENING CEREMONY

'ഉദ്ഘാടന പരിപാടികളില്ലെങ്കിലും ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഐപിഎല്‍ സമാപന ദിവസം (മെയ് 31) ഒരു ഗംഭീര വിനോദ പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്'' -സൈക്കിയ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് അടുത്തിടെയാണ് അനുമതി ലഭിച്ചത്. ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് കുന്‍ഹ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതുപോലെ വേദിയില്‍ നിരവധി ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനും സുരക്ഷാ നടപടികള്‍ ചേര്‍ക്കാനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) നിര്‍ബന്ധിതരായിരുന്നു.

അതിനു ശേഷമാണ് ഐപിഎല്ലിനു സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചത്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രവേശന കവാടങ്ങള്‍ വിശാലമാക്കുകയും ടിക്കറ്റ് സംവിധാനം ക്രമീകരിക്കുന്നതടക്കക്കമള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു.

Story first published: Thursday, March 26, 2026, 14:43 [IST]
Other articles published on Mar 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+