വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്‍ നിന്നും കണ്ടത് മികച്ച 'സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്'; ഇംഗ്ലണ്ടിന്റെ ലക്ഷ്യം 600 റണ്‍സെന്ന് റൂട്ട്

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനുള്ള മികച്ച മാതൃക കാട്ടിയിരിക്കുകയാണ് വിരാട് കോലി. ക്രീസില്‍ നില്‍ക്കെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പേശിവലിവ് കാരണം നിലത്ത് കിടന്നപ്പോള്‍ കോലിയായിരുന്നു ആദ്യമെത്തി താരത്തെ പരിചരിച്ചത്. 87 ആം ഓവറിലായിരുന്നു ഈ സംഭവം.

രവിചന്ദ്രന്‍ അശ്വിന്റെ ഓവറില്‍ സിക്‌സടിച്ചതിന് പിന്നാലെ റൂട്ട് വേദന കാരണം നിലത്തു വീഴുകയായിരുന്നു. ഇതു കണ്ടപാടെ കോലിയെ താരത്തിന്റെ അടുക്കലേക്ക് ഓടിയെത്തി; ഇംഗ്ലണ്ട് ടീമിന്റെ ഫിസിയോ വിദഗ്ധന്‍ എത്തുംവരെ കോലിയാണ് റൂട്ടിന്റെ വലതുകാല്‍ ഉയര്‍ത്തി ആദ്യ പരിചരണം ഉറപ്പാക്കിയത്. സംഭവം ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും കോലിയുടെ മാതൃകപരമായ നടപടി ഏറ്റുപിടിച്ചു.

India vs England 1st Test Day 1: Virat Kohli Shows Good Sportsmanship; England Looks To Bat For 600-700 Runs

കോലിയില്‍ നിന്നും മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ് കണ്ടതെന്ന് ഒന്നാം ദിവസത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജോ റൂട്ട് അറിയിച്ചു. എന്തായാലും രണ്ടാം ദിവസവും ഇംഗ്ലണ്ട് ശക്തമായി നില്‍ക്കുമെന്ന സൂചന റൂട്ട് നല്‍കിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 600-700 റണ്‍സടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. രണ്ടാം ദിവസം പൂര്‍ണമായും ബാറ്റു ചെയ്യാന്‍ ഇംഗ്ലണ്ട് ആഗ്രഹിക്കുന്നു. കഴിയുമെങ്കില്‍ മൂന്നാം ദിവസം ആദ്യ സെഷന്‍ കൂടി ഇംഗ്ലണ്ട് പിടിച്ചുനില്‍ക്കും. ഇതു സാധ്യമായാല്‍ ടെസ്റ്റ് തങ്ങളുടെ വരുതിയില്‍ വരുമെന്ന കണക്കുകൂട്ടലിലാണ് റൂട്ട്.

Most Read: IPL 2021: ശ്രീശാന്തിന് കളിക്കണം, സ്റ്റാര്‍ക്കില്ല! ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍Most Read: IPL 2021: ശ്രീശാന്തിന് കളിക്കണം, സ്റ്റാര്‍ക്കില്ല! ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍

ശ്രീലങ്കയില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് ഇന്ത്യന്‍ സാഹചര്യമെന്നും റൂട്ട് പറയുന്നുണ്ട്. ലങ്കന്‍ പിച്ചില്‍ സ്പിന്നായിരുന്നു മുഖ്യം. എന്നാല്‍ ഇന്ത്യയില്‍ ചിത്രമിതല്ല. തുടക്കത്തില്‍ സ്പിന്നര്‍മാരുടെ ബൗണ്‍സിനെതിരെ ജാഗ്രത പുലര്‍ത്തണം. പിന്നെ പേസര്‍മാരുടെ റിവേഴ്‌സ് സ്വിങ്ങും വെല്ലുവിളി ഉയര്‍ത്തും. അതുകൊണ്ട് ലങ്കയിലെയും ഇന്ത്യയിലെയും മത്സരസാഹചര്യം വ്യത്യസ്തമാണ്, റൂട്ട് അറിയിച്ചു. കരിയറിലെ നൂറാം ടെസ്റ്റ് എന്ന വിശേഷ സന്ദര്‍ഭത്തിലാണ് ഇംഗ്ലീഷ് നായകന്റെ മധുരിക്കുന്ന സെഞ്ച്വറി. ആദ്യ ദിനം പുറത്താകാതെ 128 റണ്‍സ് റൂട്ട് കുറിച്ചിട്ടുണ്ട്. ഒരറ്റത്ത് അവസാനം വരെയും നിലകൊണ്ട ഓപ്പണര്‍ ഡോമിനിക് സിബ്ലിയുടെ (87) പ്രകടനവും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് ജോ റൂട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Story first published: Friday, February 5, 2021, 20:33 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X