വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈ ടെസ്റ്റ്: ഇന്ത്യയ്‌ക്കെതിരെ കളംനിറഞ്ഞ് റൂട്ട്, സെഞ്ച്വറി; ഒന്നാം ദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ

ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ ആദ്യ ദിനം പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സടിച്ചാണ് സന്ദര്‍ശകര്‍ ഒന്നാം ദിനം തിരിച്ചുകയറിയത്. കരിയറിലെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി തികച്ച നായകന്‍ ജോ റൂട്ട് (197 പന്തില്‍ 128*) ടീമിന് ആധിപത്യം സമ്മാനിച്ചു. ചിദംബരം സ്റ്റേഡിയത്തിലെ 'ഫ്‌ളാറ്റ്' പിച്ചില്‍ ആദ്യം ബാറ്റു ചെയ്യാനാണ് ടോസ് ജയിച്ച ഇംഗ്ലീഷ് നായകന്‍ റൂട്ട് തീരുമാനിച്ചത്. ആദ്യ സെഷനില്‍ റോറി ബേണ്‍സും (60 പന്തില്‍ 33) ഡാന്‍ ലോറന്‍സും (0) പെട്ടെന്നു പുറത്തായതൊഴിച്ചാല്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന്റെ വഴിക്കുതന്നെ നടന്നു. ഇന്ത്യന്‍ സ്പിന്നമാര്‍ക്കെതിരെ മികവോടെ നിലയുറപ്പിക്കാന്‍ ഒന്നാം ദിനം റൂട്ടിന് സാധിച്ചു.

India vs England 1st Test Day 1 Stumps: Joe Roots Century Helps England To Dominate

സ്വീപ്, റിവേഴ്‌സ് സ്വീപുകള്‍ റൂട്ടില്‍ നിന്നും ധാരാളമുണ്ടായി. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനുള്ള ഇംഗ്ലീഷ് നായകന്റെ ധൈര്യവും തിരിയുന്ന പന്തിനെ അങ്ങോട്ടു ചെന്ന് ഡ്രൈവ് ചെയ്യാനുള്ള ആത്മവിശ്വാസവും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിന് വേഗം പകര്‍ന്നു. ഒരറ്റത്ത് ഓപ്പണര്‍ ഡോം സിബ്ലി അചഞ്ചലമായി നിന്നതാണ് റൂട്ടിന് ലഭിച്ച വലിയ പിന്തുണ. ഒന്നാം ദിനം അവസാനംവരെയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതിരുന്ന സിബ്ലി, പക്ഷെ പടിക്കല്‍ വീണു. 90 ആം ഓവറിലെ മൂന്നാം പന്തില്‍ ബൂംറയുടെ യോര്‍ക്കര്‍ സിബ്ലിയുടെ പ്രതിരോധം തകര്‍ത്തു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ സിബ്ലി തീരുമാനം പുനഃപരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. 286 പന്തില്‍ 87 റണ്‍സെടുത്താണ് സിബ്ലിയുടെ മടക്കം. ദിവസം മുഴുവന്‍ നീണ്ട ഇന്നിങ്‌സില്‍ 12 ബൗണ്ടറികള്‍ താരം പായിച്ചു. റൂട്ടിനൊപ്പം 200 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് സിബ്ലിയുടെ മടക്കം.

India vs England 1st Test Day 1 Stumps: Joe Roots Century Helps England To Dominate

ഒന്നാം ദിനം ഇന്ത്യയ്ക്ക് പിഴച്ചോ? ക്രിയാത്മകമായി വിരാട് കോലിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ? ഇതിന് കൃത്യമായ ഉത്തരമില്ല. കാരണം ഒന്നാം ദിനം ചെന്നൈയിലെ പിച്ച് 'ചത്ത' മട്ടിലാണ് പെരുമാറിയത്. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമിന്റെ സ്‌പെല്ലുകള്‍ക്ക് അച്ചടക്കം കുറഞ്ഞതും വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കാര്യമായി വിനിയോഗിക്കാതിരുന്നതും പോരായ്മായി ഒരുപരിധിവരെ ചൂണ്ടിക്കാട്ടാം. എന്തായാലും ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സിബ്ലി വീണത് ഇന്ത്യന്‍ ക്യാംപിന് ആശ്വാസം പകരുന്നുണ്ട്. രണ്ടാം ദിനം ബാക്കിയുള്ള ഏഴു വിക്കറ്റുകളും അതിവേഗം വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, February 5, 2021, 17:51 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X