വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈ ടെസ്റ്റ്: റൂട്ടില്‍ മാത്രമായിരിക്കില്ല ശ്രദ്ധ; എല്ലാ വിക്കറ്റും തുല്യ പ്രാധാന്യമെന്ന് ബുംറ

ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ മുന്നില്‍ നിന്നും നയിക്കുന്നത് നായകന്‍ ജോ റൂട്ടാണ്. ഒന്നാം ദിനം റൂട്ടിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് 263 റണ്‍സ് കുറിച്ചത്. കരിയറിലെ 100 ആം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ പുറത്താകാതെ 128 റണ്‍സെടുത്ത് നില്‍ക്കുന്നു. റൂട്ടിനെ പുറത്താക്കാന്‍ പഠിച്ച പണി പതിനെട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ പയറ്റിനോക്കി. പക്ഷെ ചെന്നൈയിലെ 'ചത്ത' പിച്ചില്‍ ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല.

എന്തായാലും രണ്ടാം ദിനം റൂട്ടില്‍ മാത്രമായി ഇന്ത്യയുടെ ശ്രദ്ധ ചുരുങ്ങില്ലെന്ന് പറയുന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ശനിയാഴ്ച്ച ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള ഏഴു വിക്കറ്റുകളും വീഴ്ത്താന്‍ ഇന്ത്യ ശ്രമിക്കും, ബുംറ അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സെഞ്ച്വറിയാണ് ചെന്നൈയില്‍ കണ്ടത്. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ 228, 186 റണ്‍സ് പ്രകടനങ്ങള്‍ താരം കാഴ്ച്ചവെച്ചിരുന്നു. ഒന്നാം ദിനം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ റൂട്ട് മികച്ചു നിന്ന കാര്യവും ബുംറ പറയുന്നുണ്ട്.

India vs England 1st Test: All Wickets Are Equally Important, Says Jasprit Bumrah

'എല്ലാ വിക്കറ്റും ഞങ്ങള്‍ക്ക് പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് റൂട്ടിന്റെ വിക്കറ്റില്‍ മാത്രമായിരിക്കില്ല ടീമിന്റെ ശ്രദ്ധ. ആദ്യ ദിനം 3 വിക്കറ്റുകളെടുക്കാന്‍ സാധിച്ചു. രണ്ടാം ദിനം മിച്ചമുള്ള 7 വിക്കറ്റുകള്‍ കൂടി കൈക്കലാക്കാന്‍ ശ്രമിക്കും. ഇംഗ്ലണ്ട് ടീമില്‍ എല്ലാവരും മികച്ച താരങ്ങളാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും തുല്യ ബഹുമാനം സമര്‍പ്പിക്കുന്നു', വാര്‍ത്താസമ്മേളനത്തില്‍ ബുംറ അറിയിച്ചു. 'ആദ്യ ദിനം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റൂട്ടിന് സാധിച്ചു. അദ്ദേഹത്തില്‍ നിന്നും നിരവധി സ്വീപ്, റിവേഴ്‌സ് സ്വീപ് ഷോട്ടുകള്‍ കണ്ടു. സ്പിന്നിനെതിരെ കളിക്കുമ്പോള്‍ കുറച്ചുകൂടി താഴ്ന്നുനിന്നാണ് റൂട്ട് ബാറ്റു ചെയ്തത്. ഇക്കാരണത്താല്‍ പന്തിന്റെ വരവ് മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു', ബുംറ കൂട്ടിച്ചേര്‍ത്തു.

ഒന്നാം ദിനം ഡോം സിബ്ലിയും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ 200 റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്ത് നില്‍ക്കുകയാണ്. ഇതേസമയം, 90 ആം ഓവറില്‍ സിബ്ലിയെ (87) പറഞ്ഞയക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. താരത്തെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയ്ക്ക് രണ്ടു വിക്കറ്റുണ്ട്; രവിചന്ദ്രന്‍ അശ്വിന് ഒന്നും. ആദ്യ സെഷനില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതൊഴിച്ചാല്‍ ഓര്‍ത്തെടുക്കാവുന്ന നല്ല നിമിഷങ്ങള്‍ ഒന്നാം ദിനം ഇന്ത്യയ്ക്കുണ്ടായില്ല. എന്തായാലും സെഞ്ച്വറിയിലേക്ക് നീങ്ങിയ സിബ്ലിയിലെ അവസാനഘട്ടത്തില്‍ മടക്കാന്‍ സാധിച്ചത് ഇന്ത്യയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നുണ്ട്.

Story first published: Friday, February 5, 2021, 21:01 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X