വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ അമ്പത് റണ്‍സ് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല; രൂക്ഷ വിമര്‍ശനവുമായി അഗാര്‍ക്കര്‍

ധോണിയുടെ മെല്ലെപ്പോക്കിനെതിരെ താരങ്ങൾ | Oneindia Malayalam

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ എംഎസ് ധോണി മെല്ലെപ്പോക്ക് നടത്തിയതിനെതിരെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ധോണി 96 പന്തില്‍നിന്ന് 51 റണ്‍സുമായി മടങ്ങുകയായിരുന്നു. ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നും അഗാര്‍ക്കര്‍ വിലയിരുത്തി.

ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ ഹര്‍ഭജന്‍; ധോണിക്കുള്ള വിമര്‍ശനമോ?ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ ഹര്‍ഭജന്‍; ധോണിക്കുള്ള വിമര്‍ശനമോ?

ഇന്ത്യ നാല് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ അവസരത്തിലാണ് ധോണി ക്രീസിലെത്തുന്നത്. പിന്നീട് രോഹിത് ശര്‍മയുമായി ചേര്‍ന്ന് 137 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍, കളിയുടെ അവസാനമാകുമ്പോഴേക്കും ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ധോണിയുടെ സ്‌കോറിങ് നിരക്ക് കളിയെ ബാധിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

msdhoni

അതേസമയം, ടീം സമ്മര്‍ദ്ദത്തിലായ ഘട്ടത്തില്‍ എത്തിയതാണ് ധോണിയുടെ ബാറ്റിങ് പതുക്കെയായതെന്നാണ് ആരാധകരുടെ വിശദീകരണം. അക്കാര്യം ശരിയാണെങ്കിലും 25-30 പന്തുകള്‍ക്കുശേഷം ധോണി വേഗത കൂട്ടണമായിരുന്നെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. രോഹിത്തിന് മികച്ച പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍, ധോണിക്ക് അത് നല്‍കാന്‍ സാധിച്ചില്ലെന്നും മുന്‍ പേസര്‍ ചൂണ്ടിക്കാട്ടി.

സലാ ചിറകിലേറി ലിവര്‍പൂള്‍ കുതിപ്പ്, ഏഴ് പോയിന്റിന്റെ ലീഡ്... അപരാജിതം പിഎസ്ജിസലാ ചിറകിലേറി ലിവര്‍പൂള്‍ കുതിപ്പ്, ഏഴ് പോയിന്റിന്റെ ലീഡ്... അപരാജിതം പിഎസ്ജി

സമ്മര്‍ദ്ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. എന്നാല്‍, ഇന്നിങ്‌സ് നീളെ മെല്ലെപ്പോക്ക് നടത്തിയാല്‍ ന്യായീസകരണമില്ല. ധോണി അര്‍ധസെഞ്ച്വറി നേടിയെന്നത് സത്യമാണെങ്കിലും 100 പന്തുകള്‍ അതിന് വേണ്ടിവന്നു എന്നത് ഗുണകരമായില്ല. മത്സരം ഫിനിഷ് ചെയ്യാന്‍ രോഹിത്തിനെ അത് സഹായിച്ചില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Story first published: Sunday, January 13, 2019, 14:11 [IST]
Other articles published on Jan 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X