വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡേജയ്ക്ക് പരിക്കില്ല, രവിശാസ്ത്രി ആളെ പൊട്ടനാക്കുകയാണോ?; ഇന്ത്യന്‍ ടീമില്‍ വിവാദം

ജഡേജയെച്ചൊല്ലി ഇന്ത്യൻ ടീമിൽ വിവാദം | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്നതിനിടെ ഇന്ത്യന്‍ ടീമില്‍ പരിക്കുവിവാദം. ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാത്തതിനെ ചൊല്ലി ക്യാപ്റ്റനും പരിശീലകനും രണ്ടു തരത്തില്‍ മാധ്യമങ്ങളോട് പരാമര്‍ശം നടത്തിയെന്നത് ദുരൂഹതയുണ്ടാക്കുന്നു. പെര്‍ത്ത് പിച്ച് പേസര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്പിന്നറെ കളിപ്പിക്കാത്തതെന്ന് കോലി പറഞ്ഞപ്പോള്‍ പരിക്കാണ് കാരണമെന്നാണ് ശാസ്ത്രിയുടെ വിശദീകരണം.

മുന്നിലെത്താന്‍ ഇന്ത്യയും ഓസീസും... മെല്‍ബണില്‍ പോരാട്ട നാളുകള്‍, ഇനി മൂന്നാമങ്കം മുന്നിലെത്താന്‍ ഇന്ത്യയും ഓസീസും... മെല്‍ബണില്‍ പോരാട്ട നാളുകള്‍, ഇനി മൂന്നാമങ്കം

ജഡേജയ്ക്ക് പരിക്കുണ്ടെങ്കില്‍ എന്തിനാണ് ഫീല്‍ഡിങ്ങിനായി ഇറങ്ങിയതെന്ന വാദവും ഉയരുന്നുണ്ട്. ജഡേജ 20 ഓവര്‍ പകരക്കാരന്‍ ഫീല്‍ഡറായി കളത്തില്‍ ഇറങ്ങിയിരുന്നു. മാത്രമല്ല, ബിസിസിഐ മാധ്യമങ്ങള്‍ക്ക് അയച്ച കുറിപ്പില്‍ ജഡേജയ്ക്ക് പരിക്കുണ്ടെന്ന് സൂചിപ്പിക്കുന്നുമില്ല. അതേസമയം, മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ജഡേജ കളിക്കുമെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിക്കഴിഞ്ഞു.

ravishastri

ജഡ്ജയ്ക്ക് പരിക്കൊന്നുമില്ലായിരുന്നെന്നാണ് രഞ്ജിട്രോഫി സൗരാഷ്ട്ര ടീമിന്റെ പരിശീലകന്‍ സീതാംശു കൊട്ടക്ക് പറയുന്നത്. ടീമില്‍നിന്നും പോകുന്നതുവരെ ജഡേജ ശാരീരികക്ഷമതയുള്ള കളിക്കാരനായിരുന്നു. ഇതിനുശേഷം എന്ന് സംഭവിച്ചെന്ന് അറിയില്ലൈന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍വെച്ചുതന്നെ ജഡേജ പരിക്കിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തിരുന്നെന്ന ശാസ്ത്രിയുടെ വാദത്തിന് വിരുദ്ധമാണിത്.

രഞ്ജിയില്‍ റെയില്‍വേക്കെതിരെ നാലുദിവസവും ജഡേജ കളിച്ചു. ഒരു സെഞ്ച്വറിയും നേടി. പരിക്കിന്റെ യാതൊരു സൂചനയും താരം കാട്ടിയിരുന്നില്ല. ജഡേജയുടെ പരിക്കുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റ് കൃത്യമായ വിവരം പുറത്തുവിടാത്തത് ദുരൂഹമാണ്. പരിക്കുണ്ടായിരുന്നെങ്കില്‍ എന്തിന് ടീമില്‍ എടുത്തു എന്ന ചോദ്യവും ഉയരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ജഡേജയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുസംബന്ധിച്ച വിവാദം കനക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Monday, December 24, 2018, 12:01 [IST]
Other articles published on Dec 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X