വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കയെ അടിച്ചുപറത്തി ഹിറ്റ്മാനും രാഹുലും.... ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഗംഭീര ജയം

By Vaisakhan MK

1
43687
India beat Sri Lanka by seven wickets

ലണ്ടന്‍: ലോകകപ്പിലെ ചാമ്പ്യന്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. അതേസമയം ഓസ്‌ട്രേലിയയുടെ മത്സരം കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ എതിരാളി ആരാണെന്ന് അറിയാന്‍ സാധിക്കൂ. ജയത്തോടെ ഇന്ത്യക്ക് 15 പോയിന്റായി. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റില്‍ നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. അനായാസ ജയമാണ് ടീം നേടിയത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. രോഹിത്താണ് കളിയിലെ താരം.

1

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ലങ്കയുടെ തുടക്കം തന്നെ പാളി. ഒരു ഘട്ടത്തില്‍ നാലിന് 55 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു. ലങ്കയുടെ തിരിച്ചുവരവ്. ഭുവനേശ്വര്‍ കുമാറിനെ ആക്രമിച്ച് പകരം ബുംറയെ പ്രതിരോധിക്കാനുള്ള ലങ്കയുടെ ശ്രമങ്ങളാണ് തിരിച്ചടിയായത്. കരുണരത്‌ന, കുശാല്‍ പെരേര, ഫെര്‍ണാണ്ടോ, മെന്‍ഡിസ് എന്നിവര്‍ പെട്ടെന്ന് തന്നെ കൂടാരം കയറി. ബുംറ ആദ്യ രണ്ട് ഓവറുകളും മെയ്ഡനായിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ ഗംഭീര പ്രകടനമാണ് ബൗളിംഗിലും ഫീല്‍ഡിംഗിലും കാഴ്ച്ചവെച്ചത്.

നാല് വിക്കറ്റ് പോയ ശേഷം ഒത്തുച്ചേര്‍ന്ന എയ്ഞ്ചലോ മാത്യൂസ്, തിരിമന്നെ, എന്നിവര്‍ 124 റണ്‍സ് ചേര്‍ത്താണ് ലങ്കയെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മാത്യൂസ് ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിക്കുകയും ചെയ്തു. 128 പന്തില്‍ 113 റണ്‍സെടുത്താണ് മാത്യൂസ് മടങ്ങിയത്. പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. തിരിമന്നെ 68 പന്തില്‍ 53 റണ്‍സെടുത്തു. നാല് ബൗണ്ടറിയാണ് താരം അടിച്ചത്. ഡിസില്‍വ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറ വീണ്ടും മികവ് ആവര്‍ത്തിച്ചു. പാണ്ഡ്യ, ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ ലങ്കയുടെ സ്‌കോര്‍ ഒരു വിഷയമേ അല്ലെന്ന രീതിയിലാണ് ഇന്ത്യ ബാറ്റ് വീശിയത്. രോഹിത് 31ാം ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 189 റണ്‍സിലെത്തിയിരുന്നു. ലങ്കന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച രോഹിത് 14 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമായും രോഹിത്ത് മാറി. സച്ചിന്റെ 673 റണ്‍സെന്ന റെക്കോര്‍ഡാണ് ഇനി മറികടക്കാനുള്ളത്. രാഹുല്‍ 118 പന്തില്‍ 111 റണ്‍സെടുത്താണ് പുറത്തായത്. 11 ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി. രോഹിത്താണ് കളിയിലെ താരം. രജിത, ഉദാന, മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Jul 06, 2019, 10:32 pm IST

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. രോഹിത് ശര്‍മയ്ക്ക് ടൂര്‍ണമെന്റിലെ അഞ്ചാം സെഞ്ച്വറി. സ്‌കോര്‍: ശ്രീലങ്ക 264, ഇന്ത്യ 43.3 ഓവറില്‍ 265

Jul 06, 2019, 10:08 pm IST

ലോകേഷ് രാഹുലിനും സെഞ്ച്വറി. ഇന്ത്യ ഒന്നിന് 233 എന്ന നിലയില്‍. വിജയിക്കാന്‍ 32 റണ്‍സ്‌

Jul 06, 2019, 9:44 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. രോഹിത് ശര്‍മ പുറത്ത്. സ്‌കോര്‍ 202

Jul 06, 2019, 9:25 pm IST

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 185

Jul 06, 2019, 8:51 pm IST

ലോകേഷ് രാഹുലിന് അര്‍ധ സെഞ്ച്വറി. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 127

Jul 06, 2019, 8:39 pm IST

രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി. ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു

Jul 06, 2019, 7:54 pm IST

ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു.

Jul 06, 2019, 6:56 pm IST

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഏഴിന് 264

Jul 06, 2019, 6:33 pm IST

എയ്ഞ്ചലോ മാത്യൂസ് പുറത്ത്. ശ്രീലങ്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 253

Jul 06, 2019, 6:11 pm IST

എയ്ഞ്ചലോ മാത്യൂസിന് സെഞ്ച്വറി. സ്‌കോര്‍ ശ്രീലങ്ക അഞ്ചിന് 226

Jul 06, 2019, 5:55 pm IST

ശ്രീലങ്കയുടെ സ്‌കോര്‍ 200 കടന്നു.

Jul 06, 2019, 5:43 pm IST

ശ്രീലങ്കയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. തിരിമന്നെ പുറത്ത്. സ്‌കോര്‍ 179

Jul 06, 2019, 5:38 pm IST

തിരിമന്നെയ്ക്കും എയ്ഞ്ചലോ മാത്യൂസിനും അര്‍ധ സെഞ്ച്വറി

Jul 06, 2019, 4:02 pm IST

ശ്രീലങ്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടം. അവിഷ്‌ക ഫെര്‍ണാണ്ടോ പുറത്ത്‌

Jul 06, 2019, 3:54 pm IST

ശ്രീലങ്കയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടം. കുശാല്‍ മെന്‍ഡിസിനെ ജഡേജ പുറത്താക്കി. സ്‌കോര്‍ 53

Jul 06, 2019, 3:37 pm IST

ശ്രീലങ്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. കുശാല്‍ പെരേര പുറത്ത്. സ്‌കോര്‍ 7.1 ഓവറില്‍ 40

Jul 06, 2019, 3:17 pm IST

ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. പത്ത് റണ്‍സെടുത്ത കരുണരത്‌നയെ ബുംറ മടക്കി. സ്‌കോര്‍ 17

Jul 06, 2019, 2:44 pm IST

ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Saturday, July 6, 2019, 22:50 [IST]
Other articles published on Jul 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X