വിന്‍ഡീസ്-ഇന്ത്യ ഏകദിനമത്സരത്തിന് കൊച്ചി വേദിയാകും

Written By:
Kochi Stadium

കൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളം അന്താരാഷ്ട്ര ഏകദിനമത്സരത്തിന് ആതിഥേയത്വം വഹിക്കും. നവംബര്‍ ഒന്നിനു നടക്കുന്ന ഏകദിന മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വേദിയാകും. നാലുവര്‍ഷത്തിനു ശേഷം ആദ്യമായാണ് കൊച്ചിയില്‍ ഒരു അന്താരാഷ്ട്ര ഏകദിന മത്സരം എത്തുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് വെസ്റ്റ്ഇന്‍ഡീസ് ടീം ഇന്ത്യയിലെത്തുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഹൈദരാബാദും രാജ്‌ക്കോട്ടും വേദിയാകും. ഏകദിന മത്സരങ്ങള്‍ മുംബൈ, ഗുവഹാത്തി, കൊച്ചി, ഇന്‍ഡോര്‍, പൂനെ എന്നിവിടങ്ങളിലായി നടക്കും. ട്വന്റി മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍ നഗരങ്ങള്‍ വേദിയാകും. നേരത്തെ ഒരു ട്വന്റി മത്സരം മാത്രമാണുള്ളതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടത്താന്‍ പരിഗണിച്ചിരുന്നെങ്കിലും പിന്നീടത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി മത്സരത്തിനു കൊച്ചി വേദിയായിരുന്നു.

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന് ചില പ്രത്യേകതകളുണ്ട്. ഡേ-നൈറ്റ് രീതിയില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും പങ്കെടുക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്തിയാല്‍ കൂടുതല്‍ കാണികളെ കിട്ടുമെന്നാണ് കരുതുന്നത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 19, 2018, 12:41 [IST]
Other articles published on Mar 19, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍