വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

36ാം വയസ്സില്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍, ചരിത്രം കുറിച്ച് ഇന്ത്യന്‍ അംപയര്‍ നിതിന്‍ മേനോന്‍

എലൈറ്റ് പാനലിലെത്തിയ പ്രായം കുറഞ്ഞ അംപയറായി നിതിന്‍ മാറി

മുംബൈ: ഇന്ത്യന്‍ അംപയര്‍ നിതിന്‍ മേനോന് ചരിത്രനേട്ടം. 2020-21 സീസണിലേക്കുള്ള ഐസിസിയുടെ എലൈറ്റ് അംപയര്‍മാരുടെ പാനലിലേക്കു നിതിനെയും ഉള്‍പ്പെടുത്തി. ഇതോടെ ഈ പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംപയറെന്ന റെക്കോര്‍ഡിന് 36 കാരന്‍ അര്‍ഹനായി. ഇംഗ്ലണ്ടിന്റെ നൈജല്‍ ലോങിനു പകരമാണ് അടുത്ത സീസസണിലേക്കു നിതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനകം മൂന്നു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20കളിലും അദ്ദേഹം അംപയറായിക്കഴിഞ്ഞു. ഐസിസിയുടെ എലൈറ്റ് പാനലിലെത്തിയ മൂന്നാമത്തെ മാത്രം അംപയറാണ് നിതിന്‍. ഇന്ത്യന്‍ വംശജരായ ശ്രീനിവാസ് വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവര്‍ പാനലിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഒഴിവാക്കപ്പെടുകയായിരുന്നു.

1

ലോകത്തിലെ പ്രമുഖ അംപയര്‍മാരോടും റഫറിമാരോടുമൊപ്പം സ്ഥിരമായി മല്‍സരങ്ങള്‍ നിയന്ത്രിക്കിക്കുന്നത് എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടിരുന്നു. ഈയൊരു വികാരത്തിലേക്കു ഇനിയും മുഴുകാന്‍ തനിക്കായിട്ടില്ലെന്നും ഐസിസിയുടെ വാര്‍ത്താക്കുറിപ്പില്‍ നിതിന്‍ പ്രതികരിച്ചു. മുന്‍ ആഭ്യന്തര ക്രിക്കറ്റര്‍ കൂടിയായിരുന്ന അദ്ദേഹം 22ാം വയസ്സ് വരെ മല്‍സരരംഗത്തുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം നിതിന്‍ സീനിയര്‍ അംപയറാവുകയും ചെയ്തു. ബിസിസിഐ അംഗീകാരമുള്ള മല്‍സരങ്ങള്‍ അന്നു മുതല്‍ അദ്ദേഹം നിയന്ത്രിക്കാന്‍ ആരംഭിച്ചിരുന്നു.

ഐസിസി ജനറല്‍ മാനേജര്‍ (ക്രിക്കറ്റ്) ജോഫ് അലര്‍ഡൈസ് (ചെയര്‍മാന്‍), മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍, മാച്ച് റഫറിമാരായ രഞ്ജന്‍ മധുകലെ, ഡേവിഡ് ബൂണ്‍ എന്നിവരുള്‍പ്പെട്ട പാനലാണ് നിതിനെ ഐസിസി എലൈറ്റ് അംപയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ അംപയിങ് നിലവാരത്തിനെതിരേ ആഗോളതലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇവരിലൊന്നും പെടാതെ അംപയറിങില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നിതിന്‍.

2

ഐസിസിയുടെ എലൈറ്റ് അംപയര്‍മാരുടെ പാനലിലെത്തിയതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിക്കാന്‍ നിതിനു അവസരം ലഭിക്കുകയും ചെയ്തേക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക അംപയര്‍മാരെ മല്‍സരങ്ങളില്‍ നിയമിക്കാനുള്ള തീരുമാനം ഐസിസി അസാധുവാക്കിയാല്‍ നിതിന് നറുക്കുവീഴുമെന്നുറപ്പാണ്. ആഷസില്‍ അവസരം ലഭിച്ചില്ലെങ്കിലും അടുത്ത വര്‍ഷമാദ്യം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. മുന്‍ അന്താരാഷ്ട്ര അംപയറായ നരേന്ദ്ര മേനോന്റെ മകന്‍ കൂടിയാണ് നിതിന്‍.

Story first published: Monday, June 29, 2020, 15:21 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X