വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയും ഡേ നൈറ്റ് ടെസ്റ്റിന്, ചരിത്രത്തിനു സാക്ഷിയാവാന്‍ കൊല്‍ക്കത്ത... കാത്തിരിപ്പ് ഇതിനു മാത്രം

ബംഗ്ലാദേശിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ബിസിസിഐ

India Propose Day-Night Test At Eden Gardens | Oneindia Malayalam

ദില്ലി: ഒടുവില്‍ ടീം ഇന്ത്യയും ടെസ്റ്റില്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിലേക്കു
കാലുവയ്ക്കാന്‍ തയ്യാറെടുക്കുന്നു. ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ സംഘമായി മാറാനൊരുങ്ങുകയാണ് വിരാട് കോലിയും സംഘവും. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് പകലും രാത്രിയുമായി നടന്നേക്കുമെന്നു സൂചനയുള്ളത്.

പപ്പുവ ന്യു ഗ്വിനി... ഈ പേര് മറക്കേണ്ട, കുഞ്ഞന്‍മാര്‍ ടി20 ലോകകപ്പിന്!! അയര്‍ലാന്‍ഡും നേടിപപ്പുവ ന്യു ഗ്വിനി... ഈ പേര് മറക്കേണ്ട, കുഞ്ഞന്‍മാര്‍ ടി20 ലോകകപ്പിന്!! അയര്‍ലാന്‍ഡും നേടി

പ്രശസ്തമായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഈ ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു കഴിഞ്ഞു. ഇനി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെയും ഭാഗത്തു നിന്നു അനുകൂല പ്രതികരണമുണ്ടായാല്‍ കൊല്‍ക്കത്ത സുവര്‍ണ മുഹൂര്‍ത്തത്തിനു വേദിയാവും.

സ്ഥിരീകരിച്ച് ബിസിബി

സ്ഥിരീകരിച്ച് ബിസിബി

കൊല്‍ക്കത്ത ടെസ്റ്റ് ഡേ നൈറ്റാക്കിക്കൂടെയെന്ന നിര്‍ദേശം ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ സ്ഥിരീകരിക്കുന്നു. ബിസിസിഐയുടെ ഭാഗത്തു നിന്നു ഒരു നിര്‍ദേശം വന്നു കഴിഞ്ഞു. ഇതിനെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി നല്‍കാമെന്നാണ് തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ബിസിസിഐയുടെ കത്ത് ലഭിച്ചത്. ഇതേക്കുറിച്ച് ഇതു വരെ തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. എങ്കിലും ഒന്നോ, രണ്ടോ ദിവസത്തിനകം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ബിസിസിഐയെ അറിയിക്കുമെന്നും അക്രം ഖാന്‍ പറഞ്ഞു.

ഡേ നൈറ്റ് ആവുമെന്ന് ഉറപ്പില്ല

ഡേ നൈറ്റ് ആവുമെന്ന് ഉറപ്പില്ല

ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് ഡേ നൈറ്റ് ആവുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും തങ്ങള്‍ നല്‍കില്ലെന്നു ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി. ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ചു ബംഗ്ലാദേശ് താരങ്ങളുടെയും ടീമിലെ മറ്റു അംഗങ്ങളുടെയും അഭിപ്രായം തേടേണ്ടതുണ്ട്.
അവര്‍ എതിര്‍ത്താല്‍ നടത്താന്‍ കഴിയില്ല.
മാത്രമല്ല ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് ബോളുമായി കളിക്കുന്നതിനു പ്രത്യേക തയ്യാറെടുപ്പ് ആവശ്യമുണ്ടോയെന്ന കാര്യവും തങ്ങള്‍ക്കു പരിഗണിക്കേണ്ടതുണ്ടെന്നും ചൗധരി അറിയിച്ചു.

ഗാംഗുലിയുടെ വരവ്

ഗാംഗുലിയുടെ വരവ്

ബിസിസിഐയുടെ പ്രസിഡന്റായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തിയതിനു പിന്നാലെയാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിലും ഒരു കൈ നോക്കാനൊരുങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റിനെ നേരത്തേ തന്നെ അനുകൂലിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി നേരില്‍ സംസാരിച്ച ഗാംഗുലി ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. അനുകൂലമായ മറുപടിയാണ് കോലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ദാദ വ്യക്തമാക്കിയിരുന്നു.
2018 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്.

Story first published: Monday, October 28, 2019, 11:14 [IST]
Other articles published on Oct 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X