ഇന്ത്യ പാക്കിസ്ഥാന്‍ രാഷ്ട്രീയം ബാധിക്കില്ല; കോലിയുമായി അടുത്ത ബന്ധമെന്ന് അഫ്രീദി

Posted By: അന്‍വര്‍ സാദത്ത്

ഇസ്ലാമാബാദ്: ഇന്ത്യാ പാക്കിസ്ഥാന്‍ തര്‍ക്കം വെറും രാഷ്ട്രീയ പ്രശ്‌നമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത ശത്രുതയും പലപ്പോഴും യുദ്ധസമാന അവസ്ഥയിലെത്തുകയും ചെയ്തതാണ്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ഉള്‍പ്പെടെയള്ള കായിക മത്സരങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി പറയുന്നത്.

ഇതാ വിന്‍റേജ് യുവി... തകര്‍പ്പന്‍ ഇന്നിങ്‌സ്, ഇത് ഐപിഎല്‍ ട്രെയിലര്‍!! പക്ഷെ ടീം തോറ്റു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന താരമാണ് അഫ്രീദി. ഇരുവരും തമ്മിലുള്ള ആത്മബന്ധം നേരത്തെ പലപ്പോഴും മാധ്യമവാര്‍ത്തയാകുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ച് അഫ്രീദി ഒരിക്കല്‍ക്കൂടി തുറന്നുപറയുമ്പോള്‍ രണ്ടു രാജ്യങ്ങളിലെയും ആരാധകര്‍ക്കും അത് സന്തോഷം പകരുന്ന കാര്യമാണ്.

Afrid

വിരാട് കോലിയും താനും തമ്മിലുള്ള ബന്ധത്തെ ഒരിക്കലും രാഷ്ട്രീയം ബാധിച്ചിട്ടില്ല. കോലി മാനുഷിക മൂല്യങ്ങള്‍ ഏറെയുള്ള താരമാണ്. ഞാന്‍ എന്റെ രാജ്യത്തിനെന്നപോലെ കോലി തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അംബാസഡറാണെന്നും അഫ്രീദി വ്യക്തമാക്കുന്നു.

എതിര്‍താരങ്ങളെ ബഹുമാനിക്കുന്ന താരംകൂടിയാണ് കോലി. തന്റെ ഫൗണ്ടേഷനുവേണ്ടി സ്വന്തം ജഴ്‌സി ഒപ്പിട്ടുതരാന്‍ കോലി കാണിച്ച ആത്മാര്‍ഥത വലുതാണ്. കളിക്കളത്തിനകത്തും പുറത്തും താരങ്ങള്‍ പരസ്പര ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍നിന്നുമാണ് തനിക്ക് ഏറ്റവും ബഹുമാനം ലഭിച്ചതെന്നും അഫ്രീദി പറഞ്ഞു.

Story first published: Sunday, February 11, 2018, 8:57 [IST]
Other articles published on Feb 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍