വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റല്ല, ഏകദിനം... ഓസീസിനെതിരേ ഇന്ത്യക്കു അടിതെറ്റും!! പരമ്പര കൈവിടുമോ? കാരണങ്ങളുണ്ട്

മൂന്ന് ഏകദിനങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്

By Manu
ഓസീസിനെതിരേ ഇന്ത്യക്കു അടിതെറ്റുമോ? | Feature Video | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യ ഇനി വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ജയം കൊയ്യാനുള്ള പടയൊരുക്കത്തിലാണ്. മൂന്നു ഏകദിനങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ശനിയാഴ്ച സിഡ്‌നിയിലാണ് ആദ്യ ഏകദിനം.

രണ്ടു പരമ്പരകളിലുമില്ല, ലോകകപ്പ് ടീമിലും പന്ത് പുറത്തോ? മുഖ്യ സെലക്ടര്‍ പറയുന്നത് ഇങ്ങനെ... രണ്ടു പരമ്പരകളിലുമില്ല, ലോകകപ്പ് ടീമിലും പന്ത് പുറത്തോ? മുഖ്യ സെലക്ടര്‍ പറയുന്നത് ഇങ്ങനെ...

നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര കൈക്കലാക്കിയത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ഓസീസിനെ മുട്ടുകുത്തിക്കുക ഇന്ത്യക്കു എളുപ്പമാവില്ല. പരമ്പര ഒരുപക്ഷെ ഇന്ത്യ കൈവിടാനും സാധ്യതയുണ്ട്. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നു നോക്കാം.

നിരവധി മാച്ച് വിന്നര്‍മാര്‍

നിരവധി മാച്ച് വിന്നര്‍മാര്‍

ഓസീസ് ഏകദിന ടീമില്‍ ഒന്നിലേറെ മാച്ച് വിന്നര്‍മാരാണുള്ളത്. ഒറ്റയ്ക്കു മല്‍സലം ജയിപ്പിക്കാന്‍ മിടുക്കുള്ള നിരവധി താരങ്ങള്‍ ഓസീസിനുണ്ടെന്നത് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നതാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, മിച്ചെല്‍ മാര്‍ഷ്, ഉസ്മാന്‍ കവാജ എന്നിവരെല്ലാം ഒറ്റയ്ക്കു മല്‍സരഫലം തിരുത്താന്‍ ശേഷിയുള്ളവരാണ്. അനുഭവസമ്പന്നരുമായ മാക്‌സ്‌വെല്ലും ഫിഞ്ചുമായിരിക്കും ഓസീസിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുക.

ഇന്ത്യയുടെ മധ്യനിര

ഇന്ത്യയുടെ മധ്യനിര

ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം ഏകദിന പരമ്പരയില്‍ നിര്‍ണായകമാവും. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് സമീപകാലത്ത് ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ളത്. മധ്യനിരയുടെ ഭാഗത്തു നിന്നും കാര്യമായ സംഭാവനകളൊന്നും ടീമിനു ലഭിച്ചിട്ടില്ലെന്നു കാണാം.
നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവാണ് ഇറങ്ങുകയെങ്കിലും ഓസ്‌ട്രേലിയയിലെ പിച്ചില്‍ എത്രത്തോളം തിളങ്ങാനാവുമെന്ന് കണ്ടറിയണം. മുന്‍ നായകന്‍ എംഎസ് ധോണി, ലോകേഷ് രാഹുല്‍ എന്നിവരെല്ലാം ഫോം കണ്ടെത്താനാവാതെ വലയുകയാണ്.

മാച്ച് പ്രാക്ടീസിന്റെ അഭാവം

മാച്ച് പ്രാക്ടീസിന്റെ അഭാവം

ഇന്ത്യന്‍ ഏദിന ടീമിലെ ചില താരങ്ങള്‍ക്കു മാച്ച് പ്രാക്ടീസ് ഇല്ലെന്നതും മറ്റൊരു പോരായ്മയാണ്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്ക് ഭേദമായി ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും മാച്ച് പ്രാക്ടീസിന്റെ അഭാവം ഇന്ത്യക്കു തിരിച്ചടിയായേക്കും. ബറോഡ ഓള്‍റൗണ്ടര്‍ രഞ്ജി ട്രോഫിയില്‍ ചില മല്‍സരങ്ങള്‍ കളിച്ചുവെങ്കിലും ഓസ്‌ട്രേലിയയില്‍ ഒരു മല്‍സരത്തില്‍ പോലും ഇറങ്ങിയിട്ടില്ല.
ധോണിയാണ് ഓസ്‌ട്രേലിയയില്‍ മാച്ച് പ്രാക്ടീസ് ലഭിക്കാതിരുന്ന മറ്റൊരു താരം. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് നടന്ന ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഓസീസിന്റെ പേസാക്രമണം

ഓസീസിന്റെ പേസാക്രമണം

ടെസ്റ്റ് പരമ്പരയില്‍ വ്യത്യസ്തമായി പുതിയ പേസ് ബൗളിങ് നിരയെയാണ് ഏകദിന പരമ്പരയില്‍ ഓസീസ് അണിനിരത്തുന്നത്. ടെസ്റ്റ് സംഘത്തിലുണ്ടായിരുന്ന മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ല്‍വുഡ് എന്നിവരൊന്നും ഏകദിന ടീമില്‍ ഇല്ല. ഇന്ത്യക്കു അത്ര സുപരിചിതരല്ലാത്ത ജൈ റിച്ചാര്‍ഡ്‌സണും ജാസണ്‍ ബെറന്‍ഡോര്‍ഫുമാവും ഏകദിനത്തില്‍ ഓസീസ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. കൂടാതെ വെറ്ററന്‍ താരം പീറ്റര്‍ സിഡ്‌ലിനെ തിരിച്ചുവിളിച്ച ഓസീസ് ബില്ലി സ്റ്റാന്‍ലേക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ബൗളര്‍മാര്‍ക്കെതിരെ വേണ്ടത്ര കളിച്ചിട്ടില്ലെന്നതു തന്നെയാവും ഏകദിന പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്ന മറ്റൊരു ഘടകം.

ഓസീസിന്റെ സ്പിന്‍ ബൗളിങ്

ഓസീസിന്റെ സ്പിന്‍ ബൗളിങ്

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ സ്പിന്നര്‍ നതാന്‍ ലിയോണിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തില്‍ അവരുടെ സ്പിന്നര്‍മാരായ മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവരെ നേരിടാന്‍ ഇന്ത്യ വിഷമിച്ചിരുന്നു.
ലിയോണിനൊപ്പം ഏകദിനത്തില്‍ ഓസീസിന്റെ യുവ സ്പിന്നറായ ആദം സാംപ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര പതറാന്‍ സാധ്യതയുണ്ട്.

Story first published: Tuesday, January 8, 2019, 15:22 [IST]
Other articles published on Jan 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X