വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്ക് മിഷന്‍ ഇംപോസിബിള്‍ അല്ല... ഇംഗ്ലണ്ടിനെ വീഴ്ത്താം!! പക്ഷെ ഇതു സാധിക്കണം

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്

ദില്ലി: ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വെന്നിക്കൊടി പാറിക്കാന്‍ ടീം ഇന്ത്യക്കു ആവനാഴിയിലെ സര്‍വ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ തുടര്‍ ജയങ്ങളുമായി കുതിക്കുകയാണ് ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇംഗ്ലണ്ട്.

ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ വീഴ്ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യമല്ല. ചില കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ സാധിച്ചാല്‍ ഇംഗ്ലീഷുകാരെ മലര്‍ത്തിയടിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമാവും.

തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുക

തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുക

ജോണി ബെയര്‍സ്‌റ്റോയു ജാസണ്‍ റോയും ചേര്‍ന്നാവും ഇംഗ്ലണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുക. മികച്ച ഫോമിലുള്ള ഇരുവരും ടീമിനെ വന്‍ സ്‌കോറിലെത്തിക്കാന്‍ ശേഷിയുള്ളവരാണ്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് റോയിയെങ്കില്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ബെയര്‍സ്‌റ്റോ. പുള്‍ ഷോട്ടുകളും കട്ട് ഷോട്ടുകളുമെല്ലാമാണ് താരത്തിന്റെ ഫേവറിറ്റുകള്‍.
ഇരുവരെയും ആദ്യ 10 ഓവറിനുള്ളില്‍ തന്നെ പുറത്താക്കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. ഇരുവരും നേരത്തേ മടങ്ങിയാല്‍ പിന്നീട് ക്രീസിലെത്തുന്ന ജോ റൂട്ട്, ഇയോന്‍ മോര്‍ഗന്‍ എന്നിവരെ ന്യൂ ബോളിലൂടെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കാവും.

സ്പിന്‍ കെണിയിലൂടെ ഇംഗ്ലണ്ടിനെ തളയ്ക്കാം

സ്പിന്‍ കെണിയിലൂടെ ഇംഗ്ലണ്ടിനെ തളയ്ക്കാം

സ്പിന്‍ എക്കാലത്തും ഇന്ത്യക്കു കരുത്താണ്. നാട്ടില്‍ മാത്രമല്ല വിദേശത്തും സ്പിന്നര്‍മാര്‍ ടീമിനായി നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോടി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയിരുന്നു. ഇപ്പോള്‍ ഇരുവരും ഏകദിന ടീമില്‍ ഇല്ലാത്തതിനാല്‍ പുതിയ സ്പിന്‍ സഖ്യമായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍.
റിസ്റ്റ് സ്പിന്നിനെ നേരിടുന്നതില്‍ ഇംഗ്ലണ്ട് ദര്‍ബലരാണ്. അതുകൊണ്ടു തന്നെ ചഹല്‍-യാദവ് ജോടിക്ക് വിക്കറ്റ് കൊയ്യാന്‍ മികച്ച അവസരമാണിത്.

ധോണി വീണ്ടും ടോപ്പ് ഓര്‍ഡറിലേക്ക്

ധോണി വീണ്ടും ടോപ്പ് ഓര്‍ഡറിലേക്ക്

മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംംഎസ് ധോണിയെ ബാറ്റിങില്‍ വീണ്ടും ടോപ്പ് ഓര്‍ഡറിലേക്ക് കൊണ്ടുവരുന്നത് ഇന്ത്യക്കു ഗുണം ചെയ്യും. ധോണിക്കു പഴയതുപോലെ പ്രഹരശേഷിയില്ലെന്നായിരുന്നു രണ്ടു മാസം മുമ്പ് വരെ പലരും വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി നടത്തിയ ഇടിവെട്ട് പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരുടെയും വായടപ്പിച്ചു കഴിഞ്ഞു.
ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി ടോപ്പ് ഓര്‍ഡറില്‍ ബാറ്റിങിനിറങ്ങിയതോടെയാണ് പഴയ ധോണിയയെ ആരാധകര്‍ക്കു തിരിച്ചുകിട്ടിയത്. ബാറ്റിങില്‍ നമ്പര്‍ 4, 5 സ്ഥാനങ്ങളില്‍ ഉജ്ജ്വല ബാറ്റിങ് ശരാശരിയാണ് ധോണിക്കുള്ളത്.

ന്യൂ ബൗളര്‍മാരെ വെറുതെ വിടരുത്

ന്യൂ ബൗളര്‍മാരെ വെറുതെ വിടരുത്

മാര്‍ക്ക് വുഡും ഡേവിഡ് വില്ലിയുമാവും ഇംഗ്ലീഷ് ബൗളിങിന് തുടക്കമിടുക. വേഗം കൊണ്ടും സ്വിങ് കൊണ്ടും അത്ര അപകടകാരികളല്ല ഇരുവരും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഈ അവസരം ശരിക്കും മുതലെടുക്കണം. തുടക്കത്തില്‍ തന്നെ ഇരുവര്‍ക്കുമെതിരേ പരമാവധി റണ്‍സ് അടിച്ചെടുക്കാനായയാല്‍ അത് ഇന്ത്യന്‍ ബാറ്റിങിന് ശക്തമായ അടിത്തറയിടും.
ഉജ്ജ്വല ഫോമിലുള്ള ധവാന്റെ പ്രകടനമാവും പരമ്പരയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

പാണ്ഡ്യയെ നേരത്തേ ഇറക്കണം

പാണ്ഡ്യയെ നേരത്തേ ഇറക്കണം

2016ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയയ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടു വര്‍ഷം കൊണ്ട് ഒരു താരമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഫാസ്റ്റ് ബൗളറായി ടീമിലെത്തി പിന്നീട് ഓള്‍റൗണ്ടറായി മാറിയ പാണ്ഡ്യ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ്.
ഇംഗ്ലണ്ടിന്റെ മധ്യ ഓവറുകള്‍ ബൗള്‍ ചെയ്യാനെത്തുക സ്പിന്നര്‍മാരായ ആദില്‍ റഷീദും മോയിന്‍ അലിയുമായിരിക്കും. ഈ സമയത്ത് പാണ്ഡ്യയെ ബാറ്റിങിനയച്ചാല്‍ അത് ഇന്ത്യന്‍ സ്‌കോറിങ് വേഗത്തിലാക്കും. സ്പിന്‍ ബൗളിങിനെ അനായാസം നേരിടുന്ന പാണ്ഡ്യ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് റഷീദിന്റെയും അലിയുടെയും താളം തെറ്റിക്കുമെന്നുറപ്പാണ്.

ഇന്ത്യയെ വീഴ്ത്താന്‍ അയര്‍ലാന്‍ഡിന്റെ രഹസ്യായുധം, അത് ഇന്ത്യന്‍ തന്നെ!! ഐറിഷ് തന്ത്രം ഫലിക്കുമോ?ഇന്ത്യയെ വീഴ്ത്താന്‍ അയര്‍ലാന്‍ഡിന്റെ രഹസ്യായുധം, അത് ഇന്ത്യന്‍ തന്നെ!! ഐറിഷ് തന്ത്രം ഫലിക്കുമോ?

Story first published: Sunday, June 24, 2018, 15:22 [IST]
Other articles published on Jun 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X