വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27 വര്‍ഷം മുമ്പുള്ള ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം ഇങ്ങനെ... അന്ന് റെക്കോര്‍ഡ് നേടിയത് ഈ രണ്ട് താരങ്ങള്‍

By Vaisakhan MK

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം ലോകകപ്പില്‍ എല്ലാ തവണയും ആവേശമുണ്ടാക്കാറുണ്ട്. എന്നാല്‍ 1992ലെ ലോകകപ്പ് ഇന്ത്യ മറക്കാനാവാത്ത ലോകകപ്പാണ്. പക്ഷേ ഇതിലെ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. രണ്ട് തലമുറകള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരമെന്ന റെക്കോര്‍ഡാണ് ഇതിലുള്ളത്. 1992ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഇംഗ്ലണ്ടിന്റെ ഇയാന്‍ തിരിച്ചുവന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. അതേസമയം ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്.

1

ഇയാന്‍ ബോതവും സച്ചിനും തമ്മിലുള്ള പോരാട്ടമായിരുന്നു ഈ മത്സരത്തില്‍ അരങ്ങേറിയത്. 1987ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 35 റണ്‍സിന് തോറ്റിരുന്നു. ഇതിന്റെ കണക്കുതീര്‍ക്കാനാണ് അന്ന് ഇന്ത്യ ഇറങ്ങിയത്. ഗ്രഹാം ഗൂച്ചായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യയുടെ നായകനും. മറ്റൊരു പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ലോകകപ്പിലെ ആദ്യത്തെ ഡേ നൈറ്റ് മത്സരം എന്ന പ്രത്യേകതയായിരുന്നു ഈ മത്സരത്തിന് ഉണ്ടായിരുന്നത്.

ഇയാന്‍ ബോതത്തിന് 1987ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമ്പോള്‍ 36 വയസ്സുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പായിരുന്നു അത്. എന്നാല്‍ സച്ചിന് വെറും 18 വയസ്സായിരുന്നു പ്രായം. അതാണ് രണ്ട് തലമുറകളുടെ പോരാട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ കാരണം. അക്കാലത്ത് തന്നെ സച്ചിന്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ പേരെടുത്ത് കഴിഞ്ഞിരുന്നു. മത്സരത്തിന് മുമ്പ് തന്നെ ബോതം സച്ചിന്റെ വിക്കറ്റെടുക്കുമെന്ന് പ്രവചിച്ചിരുന്നു. അതുപോലെ തന്നെ മത്സരത്തില്‍ സംഭവിച്ചു. രണ്ട് വിക്കറ്റുകളാണ് ബോതം മത്സരത്തില്‍ വീഴ്ത്തിയത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോതം ഇന്ത്യക്കെതിരെ കളിച്ചതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഇംഗ്ലണ്ട് 236 റണ്‍സാണ് മത്സരത്തില്‍ നേടിയത്. സച്ചിന്‍ നാലാം സ്ഥാനത്താണ് ബാറ്റ് ചെയ്തത്. രവി ശാസ്ത്രിയുടെ മെല്ലെപ്പോക്കും ഈ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായി. 112 പന്തില്‍ 57 റണ്‍സാണ് ശാസ്ത്രി അടിച്ചത്. സച്ചിന്‍ 43 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. സച്ചിനെ അലക് സ്റ്റുവര്‍ട്ടിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു ബോതം. പിന്നീട് വിനോദ് കാംബ്ലിയെയും പുറത്താക്കി. മത്സരത്തില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബോതം കളിയിലെ താരമാകുകയും ചെയ്തു. സച്ചിനെ പുറത്താക്കിയ ശേഷമുള്ള ബോതത്തിന്റെ ആഘോഷ പ്രകടനം വളരെ ആഘോഷിക്കപ്പെട്ടിരുന്നു.

Story first published: Saturday, June 29, 2019, 21:27 [IST]
Other articles published on Jun 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X