വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ത്യക്ക് ഷോക്ക്.... ബെയര്‍സ്‌റ്റോ പഞ്ചില്‍ ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

By Vaisakhan MK

1
43681
England beat India by 31 runs

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മിന്നിത്തിളങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്താണ് വിജയിച്ചത്. ഇതോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. അവസാന മത്സരത്തില്‍ ന്യൂസിലന്റിനോട് വിജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയിലെത്താം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിടുകയായിരുന്നു.

1

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 400 റണ്‍സിന് മുകളില്‍ പോകുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അതുണ്ടാവാതെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചതില്‍ ഇന്ത്യക്ക് ആശ്വസിക്കാം. തുടക്കം മുതല്‍ തന്നെ മോശം പന്തുകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിലാണ് ഇംഗ്ലണ്ട് ആവേശം കണ്ടെത്തിയത്. ജേസന്‍ റോയ് തിരിച്ചെത്തിയത് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ കരുത്തുറ്റതാക്കി. ഒപ്പം ജോണി ബെയര്‍സ്‌റ്റോയുടെ മാരക വെടിക്കെട്ടിനും എഡ്ജ്ബാസ്റ്റണ്‍ സാക്ഷിയായി. റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 22.1 ഓവറില്‍ ചേര്‍ത്തത് 160 റണ്‍സാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി വിക്കറ്റിനായി ഈ സമയം ഓടി നടക്കുകയായിരുന്നു. റോയ് 57 പന്തില്‍ 66 റണ്‍സെടുത്തു. ഏഴ് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു.

കുല്‍ദീപിന്റെ പന്തില്‍ ഞെട്ടിപ്പിച്ച ക്യാച്ചിലൂടെ ജഡേജയാണ് റോയിയെ പുറത്താക്കിയത്. പിന്നീട് ബെയര്‍‌സ്റ്റോയുടെ ഊഴമായിരുന്നു. 109 പന്തില്‍ 111 റണ്‍സടിച്ച് ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ആറ് സിക്‌സറും പത്ത് ഫോറും താരം പറത്തി. ജോ റൂട്ട് 54 പന്തില്‍ 44 റണ്‍സെടുത്തു. അവസാന നിമിഷം വെടിക്കെട്ട് നടത്തിയ ബെന്‍ സ്റ്റോക്‌സാണ് വലിയ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. 54 പന്തില്‍ 79 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചത്. ലോകകപ്പിലെ തന്നെ റെക്കോര്‍ഡ് സ്‌കോറാണ് ഇന്ത്യ ചേസ് ചെയ്യേണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷമി അഞ്ച് വിക്കറ്റെടുത്തു. എന്നാല്‍ 69 റണ്‍സ് വഴങ്ങി. ചഹലും കുല്‍ദീപും അങ്ങനെ തന്നെ. ബുംറ മാത്രമാണ് മികച്ച നിന്നത്.

അതേസമയം മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് കിട്ടിയത്. റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടി. ഒരു ഘട്ടത്തില്‍ പോലും സ്‌കോര്‍ ആറ് റണ്‍സിന് മുകളിലെത്തിക്കാന്‍ സാധിക്കാത്തതും ഇന്ത്യക്ക് തിരിച്ചടി. രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മത്സരത്തില്‍ ഓര്‍ത്തുവെക്കാനുള്ളത്. 109 പന്തില്‍ 15 ബൗണ്ടറിയുടെ സഹായത്തോടെ 102 റണ്‍സാണ് രോരഹിത് സ്‌കോര്‍ ചെയ്തത്. വിരാട് കോലി 76 പന്തില്‍ 66 റണ്‍സെടുത്തു. കോലി പുറത്തായതോടെയാണ് കളി മാറിയത്. ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 45 റണ്‍സെടുത്തു. ധോണി 31 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആകെ ഒരു സിക്‌സറാണ് പിറന്നത്. അത് ധോണിയാണ് അടിച്ചത്. ലിയാം പ്ലങ്കറ്റ് മൂന്ന് വിക്കറ്റെടുത്ത് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. വോക്‌സിന് രണ്ട് വിക്കറ്റ് ലഭിച്ചു. ബെയര്‍സ്‌റ്റോയാണ് കളിയിലെ താരം.

Jun 30, 2019, 11:09 pm IST

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം. സ്‌കോര്‍: ഇംഗ്ലണ്ട് 337, ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 306

Jun 30, 2019, 10:46 pm IST

ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഹര്‍ദിക് പാണ്ഡ്യ പുറത്ത്. സ്‌കോര്‍ 269

Jun 30, 2019, 9:57 pm IST

ഇന്ത്യക്ക് മൂന്നാംവിക്കറ്റ് നഷ്ടം. രോഹിത് ശര്‍മ പുറത്ത്. സ്‌കോര്‍ 202

Jun 30, 2019, 9:47 pm IST

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. ഇന്ത്യ രണ്ടിന് 186 എന്ന നിലയില്‍

Jun 30, 2019, 9:14 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 66 റണ്‍സെടുത്ത വിരാട് കോലി പുറത്ത്. സ്‌കോര്‍ 146

Jun 30, 2019, 8:53 pm IST

രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി

Jun 30, 2019, 8:50 pm IST

ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു

Jun 30, 2019, 8:42 pm IST

വിരാട് കോലിക്ക് അര്‍ധ സെഞ്ച്വറി. ഇന്ത്യ 20 ഓവറില്‍ ഒന്നിന് 83

Jun 30, 2019, 8:21 pm IST

ഇന്ത്യയുടെ സ്‌കോര്‍ 50 കടന്നു.

Jun 30, 2019, 7:31 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകേഷ് രാഹുല്‍ പുറത്ത്. സ്‌കോര്‍ 8

Jun 30, 2019, 6:58 pm IST

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴിന് 337

Jun 30, 2019, 6:41 pm IST

ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടം. ഷമിക്ക് അഞ്ച് വിക്കറ്റ്. ക്രിസ് വോക്‌സാണ് പുറത്തായത്

Jun 30, 2019, 6:34 pm IST

ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടം. 20 റണ്‍സെടുത്ത ബട്‌ലര്‍ പുറത്ത്. ഷമിക്ക് നാലാം വിക്കറ്റ്

Jun 30, 2019, 6:24 pm IST

ബെന്‍ സ്റ്റോക്‌സിന് അര്‍ധ സെഞ്ച്വറി

Jun 30, 2019, 6:23 pm IST

ഇംഗ്ലണ്ടിന് നാലാ വിക്കറ്റ് നഷ്ടം. ജോ റൂട്ടാണ് പുറത്തായത്. സ്‌കോര്‍ 284

Jun 30, 2019, 5:31 pm IST

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. മോര്‍ഗനെ ഷമി പുറത്താക്കി. സ്‌കോര്‍ 207

Jun 30, 2019, 5:21 pm IST

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം. ജോണി ബെയര്‍സ്‌റ്റോയെ മുഹമ്മദ് ഷമി പുറത്താക്കി. സ്‌കോര്‍ 205

Jun 30, 2019, 4:57 pm IST

ജോണി ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ച്വറി. ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണ് ബെയര്‍‌സ്റ്റോയ്ക്കിത്. സ്‌കോര്‍ ഒന്നിന് 183

Jun 30, 2019, 4:42 pm IST

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. 66 റണ്‍സെടുത്ത ജേസന്‍ റോയ് പുറത്ത്. സ്‌കോര്‍ 160

Jun 30, 2019, 4:21 pm IST

ജേസന്‍ റോയിക്കും അര്‍ധ സെഞ്ച്വറി. സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 125

Jun 30, 2019, 4:14 pm IST

ജോണി ബെയര്‍സ്‌റ്റോയ്ക്ക് അര്‍ധ സെഞ്ച്വറി. ഇംഗ്ലണ്ട് സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്നു

Jun 30, 2019, 3:54 pm IST

ഇംഗ്ലണ്ട് സ്‌കോര്‍ 50 കടന്നു. 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 60

Jun 30, 2019, 3:51 pm IST

ഇംഗ്ലണ്ടിന് മികച്ച തുടക്കം. പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സെടുത്തു

Jun 30, 2019, 2:41 pm IST

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Sunday, June 30, 2019, 23:30 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X