വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഒരു കാര്യം ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരില്‍ നിന്നു പഠിക്കണം- വീരുവിന്റെ ഉപദേശം

ലോകകപ്പില്‍ ഇന്ത്യ സെമി കണാതെ പുറത്തായിരുന്നു

1

ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടവരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഉപദേശവുമായി മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. 2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ശേഷം ഐസിസിയുടെ ഒരു കിരീടം പേലും ഇന്ത്യക്കു നേടാനായിട്ടില്ല. ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ കിരീടഫേവറിറ്റുകളില്‍ മുന്‍നിരയിലായിരുന്നു ഇന്ത്യ. പക്ഷെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ വിരാട് കോലിയും സംഘവും നാണംകെട്ട് നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയില്ലെങ്കിലും ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നും ഒരുകാര്യം പഠിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നു സെവാഗ് ആവശ്യപ്പെട്ടു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു ടീമുകളാണ് കിവീസും ഇംഗ്ലണ്ടും. ഇംഗ്ലണ്ട് 2019ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളാവുകയും 2016ലെ ടി20 ലോകകപ്പില്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡാവട്ടെ അവസാനത്തെ മൂന്നു ഐസിസി ടൂര്‍ണമെന്റുകളിലും ഫൈനിലെത്തി. ഒന്നില്‍ ജേതാക്കളാവുകയും ചെയ്തു. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലായിരുന്നു ന്യൂസിലാന്‍ഡ് കിരീടം ചൂടിയത്. 2019ലെ ഏകദിന ലോകകപ്പില്‍ റണ്ണറപ്പായ കിവീസ് ഇത്തവണത്തെ ടി20 ലോകകപ്പിലും ഫൈനലില്‍ കടന്നിട്ടുണ്ട്. കിവീസിന്റെ കന്നി ടി20 ലോകകപ്പ് ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു ഇത്.

ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരില്‍ നിന്നും ഒരുപാട് കാര്യങ്ങളൊന്നും ഇന്ത്യന്‍ ടീമിനു പഠിക്കാനില്ല. കാരണം വളരെ മികച്ച സംഘമാണ് ഇന്ത്യയുടേത്. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ ഏതു ദിവസവും പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കും. പക്ഷെ ഒരു കാര്യം തീര്‍ച്ചയായും അവരില്‍ നിന്നും പഠിക്കാന്‍ നമ്മുടെ ടീം ശ്രമിക്കണം. പോസിറ്റീവായി കളിക്കുന്നത് എങ്ങനെയാണെന്നാണ് ഇവരില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ടത്. കാരണം ടി20 ഫോര്‍മാറ്റും ഏകദിനവുമെല്ലാം ധൈര്യശാലികളായ താരങ്ങള്‍ക്കുള്ളതാണ്, ധൈര്യത്തോടൊപ്പം റിസ്‌കെടുക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമേ ഈ ഫോര്‍മാറ്റില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ. ഗ്രൗണ്ടിലെത്തിയാല്‍ സ്വയം പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ ഫോര്‍മാറ്റുകളില്‍ ശ്രമിക്കണമെന്നും സെവാഗ് നിര്‍ദേശിച്ചു.

2

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ ടി20, ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. രോഹിത് ശര്‍മയെ നായകനും കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കി ഇന്ത്യയുടെ 16 അംഗ ടി20 ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മല്‍സരഫലത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കാതെ നിര്‍ഭയമായ ക്രിക്കറ്റ് കളിക്കാനാണ് ഇന്ത്യ പരമ്പരയില്‍ ശ്രമിക്കേണ്ടതെന്നു വീരു ഉപദേശിച്ചു.

ന്യൂസിലാന്‍ഡിനെ ഇന്ത്യ മുമ്പും പരാജയപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ഇതാവര്‍ത്തിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. മല്‍സരഫലത്തെക്കുറിച്ച് അമിതമായി ചിന്തിച്ച് ആശങ്കയോടെ കളിക്കരുത്. മറിച്ച് സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് കൂടുതല്‍ പോസിറ്റീവായി, അഗ്രസീവായി കളിക്കുകയാണ് വേണ്ടത്. കാരണം നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ മല്‍സഫലവും നിങ്ങളുടെ വഴിക്കു വരുമെന്നും സെവാഗ് വിലയിരുത്തി.

Story first published: Thursday, November 11, 2021, 20:41 [IST]
Other articles published on Nov 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X