വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന്‍ അടിച്ചിട്ടു, കഥ കഴിച്ചത് ഭുവി... ആദ്യ ട്വന്റി20 ഇന്ത്യ നേടി

28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തു

By Manu
T20: India beat South Africa 1st T20Match | Oneindia Malayalam

ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യിലും ഇന്ത്യന്‍ ആധിപത്യം. ആവേശകരമായ ആദ്യ ട്വന്റിയില്‍ ഇന്ത്യ 28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇന്ത്യ നല്‍കിയ 204 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയക്ക് ഒമ്പത് വിക്കറ്റിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഓപ്പണര്‍ റീസെ ഹെന്‍ഡ്രിക്‌സ് (70) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിനോക്കിയത്. 50 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. ഫര്‍ഹാന്‍ ബെഹര്‍ദിന്‍ 39 റണ്‍സെടുത്തു പുറത്തായി.
പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

 കരുത്തേകി ധവാന്‍

കരുത്തേകി ധവാന്‍

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (72) ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെ (29*), ക്യാപ്റ്റന്‍ വിരാട് കോലി (26), രോഹിത് ശര്‍മ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

വെടിക്കെട്ട് തുടക്കം

വെടിക്കെട്ട് തുടക്കം

ആഗ്രഹിച്ച തുടക്കമാണ് ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യക്കു നല്‍കിയത്. വെറും ഒമ്പതു പന്തില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം രോഹിത് 21 റണ്‍സ് അടിച്ചെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ സുരേഷ് റെയ്‌നയും നിരാശപ്പെടുത്തിയില്ല. ഒരിടവേളയ്ക്കു ശേഷം ഇന്ത്യ ജഴ്‌സിയണിഞ്ഞ റെയ്‌ന ഏഴു പന്തില്‍ 21 റണ്‍സെടുത്തു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. കോലിയാണ് പിന്നീട് ക്രീസ് വിട്ടത്. 20 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സെടുത്ത കോലിയെ ഷംസി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

റെയ്‌ന തിരിച്ചെത്തി

റെയ്‌ന തിരിച്ചെത്തി

ടോസിനു ശേഷം ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. മനീഷ് പാണ്ഡ്, ജയദേവ് ഉനാട്കട്ട് എന്നിവരും പ്ലെയിങ് ഇലവനിലുണ്ട്.
മറുഭാഗത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സടക്കം പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്. ഡിവില്ലിയേഴ്‌സ് ട്വന്റി ടീമില്‍ ഉണ്ടായിരുന്നെങ്കിലും അവസാന ഏകദിനത്തിനിടെയേറ്റ പരിക്കു മൂലം പിന്‍മാറുകയായിരുന്നു.

പ്രമുഖരില്ലാതെ ആതിഥേയര്‍

പ്രമുഖരില്ലാതെ ആതിഥേയര്‍

ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നതിനാല്‍ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമമനുവദിച്ചാണ് ദക്ഷിണാഫ്രിക്ക ട്വന്റി ടീമിനെ തിരഞ്ഞെടുത്തത്. ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് ക്യാപ്റ്റന്‍.
ഏകദിനത്തില്‍ കളിച്ച പലരും ട്വന്റിയില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലില്ല. ഏകദിന ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാം, ഹാഷിം അംല, പേസര്‍മാരായ മോര്‍നെ മോര്‍ക്കല്‍, ലുംഗി എന്‍ഗിഡി, കാഗിസോ റഗബാദ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ആതിഥേയര്‍ പരമ്പരയില്‍ പരീക്ഷിക്കുന്നത്.


ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനാട്കട്ട്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍.
ദക്ഷിണാഫ്രിക്കന്‍ ഇലവന്‍: ഡുമിനി (ക്യാപ്റ്റന്‍), സ്മട്ട്‌സ്, ഹെന്‍ഡ്രിക്‌സ്, മില്ലര്‍, ക്ലാസെന്‍, ബെര്‍ഹര്‍ദിന്‍, മോറിസ്, ഫെലുക്വായോ, പാറ്റേഴ്‌സണ്‍, ഡാല, ഷംസി.

Story first published: Sunday, February 18, 2018, 21:38 [IST]
Other articles published on Feb 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X