വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് സച്ചിന്റെ മുന്നറിയിപ്പ്; ഇക്കാര്യം സൂക്ഷിച്ചോ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ജയിച്ചശേഷമാണ് ഇന്ത്യ ഞായറാഴ്ച രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ തയ്യാറെടുക്കുന്നത്.

എഫ്.ഐ.എച്ച്. ഹോക്കി: ഇന്ത്യയുട തുടക്കം കസറി; റഷ്യയെ പത്തുഗോളിന് തുരത്തിഎഫ്.ഐ.എച്ച്. ഹോക്കി: ഇന്ത്യയുട തുടക്കം കസറി; റഷ്യയെ പത്തുഗോളിന് തുരത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം ഇന്ത്യയെ ബാധിക്കരുതെന്ന് സച്ചിന്‍ വ്യക്തമാക്കി. ആദ്യ വിജയത്തിന്റെ അമിത ആത്മവിശ്വാസവുമായി ഓസ്‌ട്രേലിയയെ നേരിട്ടാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് ക്രിക്കറ്റ് ഇതിഹാസം മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു.


ഓസ്‌ട്രേലിയയെ സൂക്ഷിക്കുക

ഓസ്‌ട്രേലിയയെ സൂക്ഷിക്കുക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സര ജയത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ അത് ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഓസ്‌ട്രേലിയ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ടീമാണെന്ന് മനസിലാക്കുക. ആത്മവിശ്വാസത്തിന്റെ കാര്യത്തിലും ടീമെന്ന നിലയില്‍ അവര്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയമാണിതെന്നും സച്ചിന്‍ പറഞ്ഞു

ഓവലിലെ പിച്ച്

ഓവലിലെ പിച്ച്

ഓവലില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരം മികച്ചതായിരിക്കുമെന്നാണ് സച്ചിന്റെ പ്രതീക്ഷ. പിച്ച് ബൗളര്‍ക്ക് ബൗണ്‍സ് കണ്ടെത്താന്‍ സഹായിക്കും. ഓസ്‌ട്രേലിയയ്ക്കാണ് അത് കൂടുതല്‍ പ്രയോജനം ചെയ്യുക. ഓവലിലെ പിച്ചിന്റെ പൊതു സ്വഭാവമനുസരിച്ച് അപ്രതീക്ഷിത ബൗണ്‍സ് ഉള്ളത് തന്നെയായിരിക്കുമെന്നാണ് കരുതുന്നതെന്നും മുന്‍ ഇന്ത്യന്‍താരം പറഞ്ഞു.

സ്മിത്തും വാര്‍ണറും എത്തിക്കഴിഞ്ഞു

സ്മിത്തും വാര്‍ണറും എത്തിക്കഴിഞ്ഞു

സ്മിത്തും വാര്‍ണറും എത്തിയതോടെ ഓസ്‌ട്രേലിയ മാറിക്കഴിഞ്ഞെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. ഇരു താരങ്ങളുടെയും സാന്നിധ്യം അവരെ വേറിട്ടതാക്കുന്നു. വാര്‍ണര്‍ ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു. കായികക്ഷമതയിലും താരം ഏറെ മുന്നിലാണ്. റണ്‍സ് കണ്ടെത്താനുള്ള അടങ്ങാത്ത ദാഹം വാര്‍ണറെ ടൂര്‍ണമന്റിലെ മികച്ച ബാറ്റ്‌സ്മാനാക്കുന്നുവെന്നും സച്ചിന്‍ വിലയിരുത്തി. അതേസമയം, ഓസ്‌ട്രേലിയയെ വരുതിയിലാക്കാനുള്ള ആയുധങ്ങളെല്ലാം ഇന്ത്യയ്ക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിര്‍ടീമിനെ കവച്ചുവെക്കുന്ന പ്രകടനം ഇന്ത്യയ്ക്ക് നടത്താനാകും. നേരത്തെ അവരത് തെളിയിച്ചതാണെന്നും ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

Story first published: Friday, June 7, 2019, 11:45 [IST]
Other articles published on Jun 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X