വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ അഭാവം വലിയ നഷ്ടം തന്നെ, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

സിഡ്‌നി: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി വിരാട് കോലിയുടെ ആദ്യ ടെസ്റ്റിന് ശേഷമുള്ള മടക്കമാണ്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലത് കടുത്ത തിരിച്ചടിയാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴിതാ ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

കോലിയുടെ അഭാവം വലിയ നഷ്ടം തന്നെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ശരിയായ തീരുമാനമാണ് അവന്‍ എടുത്തതെന്നാണ് ഞാന്‍ കരുതുന്നത്. വീണ്ടും ലഭിക്കുന്ന കാര്യമല്ലിത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. മടങ്ങിപ്പോവുന്നതില്‍ അവനും ഞങ്ങളും സന്തോഷവാന്മാരാണ്. അവസാന അഞ്ച് ആറ് വര്‍ഷമായി ഇന്ത്യ എവിടെപ്പോയാലും മുന്നില്‍ നിന്ന് നയിക്കാന്‍ അവനുണ്ടായിരുന്നു. അതിനാല്‍ തീര്‍ച്ചയായും അവനെ മിസ് ചെയ്യും. എന്നാല്‍ ഇത് പുതിയൊരു അവസരമായാണ് ഞാന്‍ കാണുന്നത്.

kohliandravishastri

മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്കായുള്ള അവസരമാണിത്'-രവി ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കും.

കോലിയുടെ അഭാവത്തില്‍ നാലാം നമ്പറിലേക്ക് യുവതാരം എത്തുമെന്ന സൂചനയാണ് രവി ശാസ്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ എങ്കില്‍ ശുബ്മാന്‍ ഗില്‍ കോലിക്ക് പകരക്കാരനായി നാലാം നമ്പറിലെത്തിയേക്കും. രോഹിത് ശര്‍മ കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. നിലവില്‍ പരിക്കില്‍ നിന്ന് മോചിതനായി അദ്ദേഹം എത്തുന്നേയുള്ളു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലുള്ള രോഹിത് ശര്‍മയും ഇഷാന്ത് ശര്‍മയും ടെസ്റ്റ് പരമ്പര കളിക്കുമോയെന്ന് മൂന്ന് നാല് ദിവസത്തിനുള്ളില്‍ അറിയാം.

കോലിയുടെ അഭാവത്തില്‍ നായകനായി അജിന്‍ക്യ രഹാനെ എത്തിയേക്കും. 2019ല്‍ തരക്കേടില്ലാതെ കളിച്ച രഹാനെയുടെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതിനാല്‍ കോലിയുടെ അഭാവം രഹാനെയ്ക്ക് അധിക സമ്മര്‍ദ്ദം നല്‍കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,മായങ്ക് അഗര്‍വാള്‍ എന്നിവരാവും കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. ബൗളിങ്ങ് നിര ശക്തമാണ്. ഇഷാന്തിന്റെ പരിക്ക് മാത്രമാണ് ടീമിന്റെ ബൗളിങ് നിരയെ അലട്ടുന്ന ഏക പ്രശ്‌നം.

Story first published: Monday, November 23, 2020, 14:36 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X