IND vs SL: 'മറ്റൊരു ധോണിയെ അവനില്‍ കാണാനാവുന്നു', ധവാന്‍ 'കൂള്‍' ക്യാപ്റ്റന്‍, പ്രശംസിച്ച് അക്മല്‍

കറാച്ചി: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര പുരോഗമിക്കവെ നായകനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ പ്രശംസ പിടിച്ചുപറ്റുകയാണ്. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ആദ്യ ടി20യിലും ഇന്ത്യ വിജയിച്ചു. ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാന്‍. വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും അതിനെ അതിജീവിച്ച് പരമ്പര ഉയര്‍ത്താനും മുന്നില്‍ നിന്ന് നയിക്കാനും ധവാനായി.

ഇപ്പോഴിതാ ശിഖര്‍ ധവാനില്‍ മറ്റൊരു ധോണിയെ കാണാനാവുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ആദ്യ ടി20യിലെ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി മനോഹരമായിരുന്നു. ബൗളിങ് വ്യത്യാസങ്ങളും ഫീല്‍ഡിങ്ങിലെ വിന്യാസങ്ങളും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. കൂള്‍ നായകനായാണ് ധവാനെ കണ്ടത്. ധവാന്റെ ശാന്തതയോടെയുള്ള ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ ചില ശൈലികളുടെ സ്വാധീനമുണ്ടെന്നും കമ്രാന്‍ പറഞ്ഞു.

olympics 2021: ഗെയിംസ് വില്ലേജില്‍ കൊവിഡ് പടരുന്നു, നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 2 താരങ്ങളും

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നല്ല തീരുമാനമെടുക്കുന്നു

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നല്ല തീരുമാനമെടുക്കുന്നു

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മനോഹരമായി തീരുമാനങ്ങളെടുക്കാന്‍ അവന് സാധിക്കുന്നു. മികച്ച തുടക്കം ശ്രീലങ്കയ്ക്ക് ലഭിച്ചപ്പോഴും അവന്‍ വിറച്ചില്ല. രണ്ടോവറില്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ് നേടിയടുത്തുനിന്ന് 38 റണ്‍സ് വിജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. ഇതില്‍ ധവാന്‍ വലിയ പ്രശംസ അര്‍ഹിക്കുന്നു. ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതായിരുന്നു'-കമ്രാന്‍ പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ അതിവേഗ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഒന്നാം ടി20യില്‍ തന്റെ മികവ് കാട്ടാന്‍ ധവാന് സാധിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇരുവര്‍ക്കും ആദ്യ ഓവറുകളില്‍ തല്ലുകിട്ടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയെക്കൊണ്ടുവന്ന് കൂട്ടുകെട്ട് പൊളിച്ച ധവാന്‍ ക്യാപ്റ്റന്‍സി പ്രശംസ അര്‍ഹിക്കുന്നതാണ്.

ഒളിമ്പിക്‌സ് 2021: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍

അഭിമാന നേട്ടത്തിനരികെ ധവാന്‍

അഭിമാന നേട്ടത്തിനരികെ ധവാന്‍

പരമ്പര വിജയിയെ തീരുമാനിക്കുന്ന രണ്ടാം ടി20 ഇന്ന് നടക്കും. ഇതിലും ഇന്ത്യയെ ജയിപ്പിക്കാനായാല്‍ ധവാനെ സംബന്ധിച്ചത് അഭിമാന നേട്ടം തന്നെയാവും. ഇന്ത്യക്കായി ഏകദിന,ടി20 ക്യാപ്റ്റനായി അരങ്ങേറ്റം നടത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ധവാന്റെ പേരിലാണ്. നിലവിലെ ഏകദിന ടീമില്‍ മാത്രമാണ് ധവാനെ സജീവ സാന്നിധ്യമായി പരിഗണിക്കുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ വരും മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം ധവാന്‍ നടത്തേണ്ടതായുണ്ട്.

ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് വീണ്ടും ഉന്നം പിഴച്ചു; 10 മീറ്റർ റൈഫിൾ മിക്സ്ഡ് ഇനത്തിലും തോൽവി

ഭുവനേശ്വറിനും പ്രശംസ

ഭുവനേശ്വറിനും പ്രശംസ

ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെയും കമ്രാന്‍ പ്രശംസിച്ചു. 'വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍ തന്റെ പരിചയസമ്പത്തിനെ നന്നായി ഉപയോഗിച്ചു. ക്ലാസ് ബൗളറാണവന്‍. 165 റണ്‍സ് വിജയലക്ഷ്യം ഇന്നത്തെ ക്രിക്കറ്റില്‍ അത്ര വലുതല്ല. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നു. ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാനുമായില്ല'-കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 27, 2021, 14:21 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X