Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

olympics 2021: ഗെയിംസ് വില്ലേജില്‍ കൊവിഡ് പടരുന്നു, നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 2 താരങ്ങളും

ടോക്കിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ടോക്കിയോയില്‍ ഒളിമ്പിക്‌സിനെതിരെ വന്‍ പ്രതിഷേധം അടക്കം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംഘാടകര്‍ക്ക് വലിയ വെല്ലുവിളിയാണ്. ഒളിമ്പിക് വില്ലേജിലെ നാല് താമസക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് അത്‌ലറ്റുകളും ഉണ്ട്. ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് കേസുകള്‍ ഗെയിംസ് വില്ലേജില്‍ വര്‍ധിച്ചിരുന്നു. പുറത്ത് നിന്ന് വരുന്നവര്‍ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് പ്രതിഷേധക്കാരും ഉന്നയിക്കുന്നുണ്ട്.

1

അതേസമയം ഏഴ് പുതിയ കൊവിഡ് കേസുകളാണ് ഒളിമ്പിക് ഗെയിംസ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 155 എണ്ണമാണ്. ഗെയിംസുമായി ബന്ധപ്പെട്ടവരാണ് ഈ 155 പേരും. ഗെയിംസ് വില്ലേജില്‍ ഇതുവരെ ഇരുപത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഗെയിംസിനെ കുറിച്ചുള്ള ആശങ്കകളും ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ പല താരങ്ങളും ടോക്കിയോയിലേക്ക് ഒളിമ്പിക്‌സിനായി വരില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് ഭീതി ഉള്ളതിനാലായിരുന്നു ഇത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഒളിമ്പിക്‌സ് നടത്തുന്നതിന് സംഘാടകരും വിമര്‍ശനം നേരിടുന്നുണ്ട്.

നേരത്തെ ഡച്ച് ടെന്നീസ് താരം ജീന്‍ ജൂലിയന്‍ റോജര്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. റോജറും താരത്തിന്റെ ഡബിള്‍സ് പങ്കാളി വെസ്ലി കൂല്‍ഹോഫും ന്യൂസിലന്‍ഡ് സഖ്യമായ മാര്‍ക്കസ് ഡാനിയലിനോടും മൈക്കിള്‍ വീനസിനോടും മത്സരിക്കേണ്ടതായിരുന്നു. രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് ഇവര്‍ പിന്‍മാറുകയായിരുന്നു. ഇന്നലെയാണ് റോജറിന്റെ ഫലം പോസിറ്റീവായത്. ഇതിന് പിന്നാലെയാണ് ഒളിമ്പിക് വില്ലേജില്‍ തന്നെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ജപ്പാനില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. ചെക് റിപബ്ലിക്ക്, അമേരിക്ക, ചിലി, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെക് റിപബ്ലിക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ താരങ്ങളും ഒപ്പമുള്ള ഒഫീഷ്യല്‍സുകളും ലംഘിച്ചോ എന്ന് പരിശോധിക്കുന്നുണ്ട്. ബീച്ച് വോളിബോളില്‍ നിന്നും റോഡ് സൈക്ലിംഗില്‍ നിന്നും അടക്കമാണ് കൊവിഡിനെ തുടര്‍ന്ന് താരങ്ങള്‍ പിന്‍വാങ്ങുന്നത്.

Story first published: Tuesday, July 27, 2021, 13:27 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+