വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിയുടെ ബാറ്റ് വീണ്ടും 'തീതുപ്പും'! ഇതിനുള്ള പണി ദ്രാവിഡ് തുടങ്ങി

26നാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പഴയ വിരാട് കോലിയെ തിരിച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. ഒരു സമയത്ത് റണ്‍മഴ പെയ്യിച്ചിരുന്ന കോലിയുടെ ബാറ്റ് വീണ്ടും തീതുപ്പണമെന്നാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.

ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മറന്ന് തന്റെ പഴയ ബാറ്റിങ് ടച്ച് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോലി. ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റ് പ്രേമികളും വലിയ ആവേശത്തിലായിട്ടുണ്ട്.

 ആദ്യ പരിശീലന സെഷന്‍

ആദ്യ പരിശീലന സെഷന്‍

സൗത്താഫ്രിക്കയിലെത്തിയ ശേഷം ഇന്ത്യന്‍ ടീം ആദ്യ പരിശീലന സെഷന്‍ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ കന്നി വിദേശ പര്യടനം കൂടിയാണിത്. നാട്ടില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരാട ടി20, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മിടുക്ക് ലോകം വിലയിരുത്തുക സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയോടെയായിരിക്കും.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്കു ഇതുവരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തേ ഏഴു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. ഇതില്‍ ആറിലും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഒരു തവണ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇത്തവണ ചരിത്രം തിരുത്തി സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാല്‍ അതു ദ്രാവിഡിനെയും ക്യാപ്റ്റന്‍ കോലിയെയും സംബന്ധിച്ച് വലിയ പൊന്‍തൂവല്‍ തന്നെയായിരിക്കും.

 ദ്രാവിഡ് കൂടുതല്‍ സമയവും കോലിക്കൊപ്പം

ദ്രാവിഡ് കൂടുതല്‍ സമയവും കോലിക്കൊപ്പം

ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ പരിശീലന സെഷനില്‍ കൂടുതല്‍ സമയവും ദ്രാവിഡ് കോലിയൊപ്പമാണ് കാണപ്പെട്ടത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ കോലിക്കു അദ്ദേഹം ഇടയ്ക്കിടെ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ടീമിലെ പ്രീമിയര്‍ ബാറ്റര്‍ കൂടിയായ കോലി ബാറ്റിങില്‍ മികച്ച പ്രകടനം നടത്തണമെന്ന് തന്നെയാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. ഇതിനു വേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ അവസാനമായി ഇവിടെ ടെസ്്റ്റ് കളിച്ചപ്പോള്‍ കോലി ബാറ്റിങില്‍ കസറിയിരുന്നു. 153 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന്റെ വലിയ പരാജയം നേരിട്ടിരുന്നു.

 സെഞ്ച്വറി ക്ഷാമം

സെഞ്ച്വറി ക്ഷാമം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സെഞ്ച്വറി ക്ഷാമം നേരിടുകയാണ് വിരാട് കോലി. 2019 നവംബറിര്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം തികച്ചത്. അതിനു ശേഷം ഒരു സെഞ്ച്വറി പോലും കോലിക്കു നേടാനായിട്ടില്ല. ഈ കാത്തിരിപ്പ് ഇത്തവണത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമംം
2018ല്‍ ഇന്ത്യ അവസാനമായി സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്തത് കോലിയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 47.66 ശരാശരിയില്‍ 286 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. പക്ഷെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2നു കൈവിടുകയായിരുന്നു. സൗത്താഫ്രിക്കയിലെ ഇതുവരെയുളള പ്രകടനമെടുത്താല്‍ കോലിക്കു 55.80 എന്ന തകര്‍പ്പന്‍ ശരാശരിയുണ്ട്.

മികച്ച തുടക്കം മുതലാക്കാനാവുന്നില്ല

മികച്ച തുടക്കം മുതലാക്കാനാവുന്നില്ല

ബാറ്റിങില്‍ പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിയാത്തതാണ് വിരാട് കോലിയുടെ ഏറ്റവും വലിയ പോരായ്മയായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു പരിഹരിച്ച് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കോലിയെ സഹായിക്കുകയെന്നതാണ് ദ്രാവിഡിന്റെ ഏറ്റവും വലിയ ദൗത്യം.
ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അംപയറുടെ വിവാദപരമായ തീരുമാനത്തിലൂടെ പുറത്തായ കോലി രണ്ടാമിന്നിങ്‌സില്‍ 36 റണ്‍സുമായി മുന്നേറവെയാണ് സ്പിന്നര്‍ രചിന്‍ രവീന്ദ്രയുടെ ബോളില്‍ ബൗള്‍ഡായത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും കോലിക്കു ചില മികച്ച തുടക്കങ്ങള്‍ ലഭിച്ചെങ്കിലും അവ സെഞ്ച്വറിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

Photo credit

Story first published: Sunday, December 19, 2021, 12:53 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X