വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒട്ടും പക്വതയില്ല, ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെയ്യുന്നതാണോ ഇത്? കോലിക്കെതിരേ ഗംഭീര്‍

ഡിആര്‍എസ് വിവാദത്തിലാണ് ഗംഭീറിന്റെ പ്രതികരണം

സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡിആര്‍എസ് തീരുമാനത്തിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റംപ് മൈക്കിലൂടെ കോലിയും ടീമംഗങ്ങളായ ആര്‍ അശ്വിനും കെഎല്‍ രാഹുലുമെല്ലാം ആഞ്ഞടിച്ചിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് പല വിദേശ താരങ്ങളില്‍ നിന്നും ഇന്ത്യയുടെ ചില താരങ്ങളില്‍ നിന്നുമുയരുന്നത്. ഇവര്‍ക്കൊപ്പം ഗംഭീറും ചേര്‍ന്നിരിക്കുകയാണ്.

ഒരു ക്യാപ്റ്റനു ചേര്‍ന്ന പ്രവര്‍ത്തിയല്ല കോലിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് ഇഉതെന്നും ഗംഭീര്‍ തുറന്നടിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് കോലിയുടെ പെരുമാറ്റത്തിനെതിരേ അദ്ദേഹം രംഗത്തുവന്നത്.

ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല

ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല

ഇതു വളരെ മോശമായിപ്പോയി. സ്റ്റംപ് മൈക്കിന് അടുത്തേക്കു പോയി വിരാട് കോലി ആ തരത്തില്‍ പെുമാറിയത് ഒട്ടും ശരിയായില്ല. പക്വതയില്ലാത്ത പെരുമാറ്റമാണിത്. ഒരു അന്താരാഷ്ട്ര ക്യാപ്റ്റനില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല ഇത്, ഒരു ഇന്ത്യന്‍ നായകനില്‍ നിന്നും ആരും ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

 സാങ്കേതിക വിദ്യ നിങ്ങളുടെ കൈയിലല്ല

സാങ്കേതിക വിദ്യ നിങ്ങളുടെ കൈയിലല്ല

സാങ്കേതിക വിദ്യ നിങ്ങളുടെ കൈയിലൊതുങ്ങുന്ന കാര്യമല്ല. ലെഗ് സൈഡിലേക്കു വിക്കറ്റിനു പിന്നില്‍ ക്യാച്ചായപ്പോള്‍ അപ്പീല്‍ ചെയ്യുമ്പോഴും നിങ്ങള്‍ ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. ഡീന്‍ എല്‍ഗര്‍ അത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. മായങ്ക് അഗര്‍വാളിനെതിരേ സൗത്താഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ അത് അത് ഔട്ടാണെന്നു തോന്നും. പക്ഷെ എല്‍ഗര്‍ മോശമായി പ്രതികരിച്ചില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

 ദ്രാവിഡ് കോലിയുമായി സംസാരിക്കും

ദ്രാവിഡ് കോലിയുമായി സംസാരിക്കും

നിങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും വിരാട് കോലിയുടെ ഈ പെരുമാറ്റം അതിശയോക്തി കലര്‍ന്നതായിരുന്നു. ഈ രീതിയില്‍ നിങ്ങള്‍ക്കൊരു റോള്‍ മോഡലാവാനും സാധിക്കില്ല. വളര്‍ന്നു വരുന്ന ക്രിക്കറ്റര്‍മാരൊന്നും ഇങ്ങനെയൊരു പ്രതികരണം കാണാന്‍ ആഗ്രഹിക്കില്ല, പ്രത്യേകിച്ചും ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.യ
കേപ്ടൗണ്‍ ടെസ്റ്റിന്റെ ഫലം എന്തു തന്നെയായാലും ദീര്‍ഘകാലമായി ദേശീയ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരു ക്യാപ്റ്റനില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല ഇത്. രാഹുല്‍ ദ്രാവിഡ് കോലിയുമായി സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ദ്രാവിഡും മുമ്പ് ക്യാപ്റ്റനായിരുന്നു, പക്ഷെ ഈ തരത്തില്‍ അദ്ദേഹം ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും ഗംഭീര്‍ വിശദമാക്കി.

സൗത്താഫ്രിക്ക വിജയത്തിലേക്ക്

സൗത്താഫ്രിക്ക വിജയത്തിലേക്ക്

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സൈത്താഫ്രിക്ക വിജയത്തിലേക്കു നീങ്ങുകയാണ്. 212 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ സൗത്താഫ്രിക്ക നാലാംദിനം ആദ്യത്തെ സെഷനില്‍ 51 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിന് 157 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ ഇനി 55 റണ്‍സ് കൂടി മതി. 82 റണ്‍സെടുത്ത് പുറത്തായ കീഗന്‍ പീറ്റേഴ്‌സനാണ് സൗത്താഫ്രിക്കയക്കു മല്‍സരത്തില്‍ മുന്‍തൂക്കം സമ്മാനിച്ചത്. 113 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. രണ്ട് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പീറ്റേഴ്‌സന്‍ പങ്കാളിയാവുകയും ചെയ്തു. എയ്ഡന്‍ മര്‍ക്രാം (16), നായകന്‍ ഡീന്‍ എല്‍ഗര്‍ (30) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.
നേരത്തേ 13 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ തകരുകയായിരുന്നു. 200 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യക്കായില്ല. 198 റണ്‍സിനാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. റിഷഭ് പന്തിന്റെ (100*) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Friday, January 14, 2022, 15:46 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X