വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രാഹുലിന് ട്രിക്കറിയില്ല, എനര്‍ജിയില്ല, രാജിവയ്ക്കണം!- ക്യാപ്റ്റന്‍സി ദയനീയം

ആദ്യമായി രാഹുല്‍ ടീമിനെ നയിച്ച മല്‍സരമാണിത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങളാണ് രാഹുലിന്റെ നേതൃശേഷിയെക്കുറിച്ച് ഉയരുന്നത്. താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പലരും കടുത്ത നിരാശയും രോഷവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ മല്‍സരമായിരുന്നു ഇത്. സ്ഥിരം നായകനാവേണ്ടിയിരുന്ന രോഹിത് ശര്‍മയ്ക്കു ഫിറ്റ്‌നസ് പ്രശ്‌നം കാരണം പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് രാഹുലിനു ക്യാപ്റ്റന്‍സി ലഭിച്ചത്.

1

കെഎല്‍ രാഹുല്‍ നല്ല ക്യാപ്റ്റനായി മാറിയേക്കാം. പക്ഷെ അദ്ദേഹം ട്രിക്കുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ ശരീരഭാഷ അത്ര നല്ലതായിരുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അശോക് മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

ബൗളിങില്‍ വെങ്കടേഷ് അയ്യരെ ഒരിക്കല്‍പ്പോലും കെഎല്‍ രാഹുല്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല? ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുന്നയാളെ എന്തിനു പ്ലെയിങ് ഇലവനിലെടുത്തു? സോഷ്യല്‍ മീഡയില്‍ ചിലര്‍ അയാളെ ലോര്‍ഡെന്ന രീതിയില്‍ പുകഴ്ത്തുന്നത് കണ്ടിട്ടാണോ? ക്യാപ്റ്റന്‍സിയില്‍ കെഎല്‍ രാഹുല്‍ ശരാശരിക്കും താഴെയായിരുന്നു എന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

2

ശര്‍ദ്ദുല്‍ ടാക്കൂര്‍ 10 ഓവര്‍ മുഴുവനും ബൗള്‍ ചെയ്തു, 72 റണ്‍സും വിട്ടുകൊടുത്തു. പക്ഷെ വെങ്കടേഷ് അയ്യരെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിച്ചില്ല. ആശ്ചര്യപ്പെടുത്തുന്ന ക്യാപ്റ്റന്‍സി അരങ്ങേറ്റമാണ് കെഎല്‍ രാഹുലിന്റേത് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
വിജയിച്ചാലും തോറ്റാലും ക്യാപ്റ്റനെന്ന നിലയില്‍ കെഎല്‍ രാഹുലിന്റെ അവസാനത്തെ പരമ്പരയായിരിക്കും ഇത്. ദയനീയ ക്യാപ്റ്റന്‍സി, എനര്‍ജിയും ദയനീയമെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

3

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഒട്ടും തീവ്രതയില്ലായിരുന്നു. ഫീല്‍ഡിങ് ക്രമീകരണം ദയനീയമാണെന്നുമായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
കെല്‍ രാഹുല്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും ഉടന്‍ രാജിവയ്ക്കണം. വളരെ വേഗത്തില്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ലോക റെക്കോര്‍ഡും കുറിക്കണമെന്ന് ഒരു യൂസര്‍ പരിഹാസരൂപേണ ആവശ്യപ്പെട്ടു.

4

ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കുന്നുതിനൊപ്പം ടീമിനെ നയിക്കുകയും ചെയ്താല്‍ സ്വന്തം കരിയര്‍ തകര്‍ക്കുകയാണ് കെഎല്‍ രാഹുല്‍ ചെയ്യുന്നത്. രാഹുല്‍ ഇന്ത്യയെ നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം ഓപ്പണിങ് വിട്ട് മധ്യനിരയില്‍ ബാറ്റ് ചെയ്യണം. ഓപ്പണറായി കളിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നതെങ്കില്‍ ക്യാപ്റ്റന്‍സി വിടുന്നതാണ് നല്ലതെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.

5

കെഎല്‍ രാഹുലുമായി എനിക്കു വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെപ്പോലും അദ്ദേഹത്തിനു നന്നായി കൈകാര്യം ചെയ്യാനായിട്ടില്ല. പിന്നെയെങ്ങനെയാണ് ദേശീയ ടീമിനെ കൈകാര്യം ചെയ്യുക? വേറെ ജോലി നോക്കൂ, എന്തു തന്നെയായാലും അദ്ദേഹത്തിനു ആശംസകള്‍ നേരുകയാണെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

6

സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ അവസാനത്തെ ഓവര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനോ? എന്തു ദുരന്തമാണ് കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
ഐപിഎല്‍ മുതല്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി കണ്ടു കൊണ്ടിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ ഏകദിനത്തിലും ഇത് കണ്ടു. ഇന്ത്യ ആഗ്രഹിക്കുന്നതു പോലെയൊരു ക്യാപ്റ്റനല്ല രാഹുല്‍. രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ എനിക്കു സംശയങ്ങളുണ്ട്. ടെസ്റ്റ് ക്യാപ്റ്റനായി ദയവു ചെയ്ത് രാഹുലിനെ പരിഗണിക്കരുതെന്ന് ഒരു യൂസര്‍ അ്ഭ്യര്‍ഥിച്ചു.

7

ഇതുവരെയെത്താല്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ ദുരന്തമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ. വെങ്കടേഷ് അയ്യരെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിച്ചില്ല. ഹേയ് രാഹുല്‍ ഉണരൂ, ഓള്‍റൗണ്ടറര്‍ അല്ലായിരുന്നെങ്കില്‍ വെങ്കടേഷ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍പ്പോലും ഉണ്ടാവില്ലായിരുന്നുവെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

8

ഇക്കാര്യം ഞാന്‍ ഏതു ദിവസവും പറയും, ക്യാപ്റ്റന്‍സി കെഎല്‍ രാഹുലിന് പറ്റിയ പണിയല്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

വെങ്കടേഷ് അയ്യര്‍ക്കു ഒരോവര്‍ പോലും കെഎല്‍ രാഹുല്‍ നല്‍കിയില്ല. ടെംബ ബവുമ- വാന്‍ഡര്‍ ഡ്യുസെന്‍ കൂട്ടുകെട്ടിനെ പരീക്ഷിക്കാന്‍ പോലും നോക്കിയില്ല. അസാധാരണമായ നീക്കങ്ങളായിരുന്നു കണ്ടതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, January 19, 2022, 19:51 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X