വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒറ്റയടിക്ക് ദ്രാവിഡും ദാദയും പിന്നിലാവും! വമ്പന്‍ റെക്കോഡിനരികെ കോലി

ബുധനാഴ്ചയാണ് ആദ്യ ഏകദിനം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ബുധനാഴ്ച നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിന് തൊട്ടരികിലാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. മൂന്നു ഫോര്‍മാറ്റുകളിലും നായകസ്ഥാനത്തു നിന്നും മാറിയ ശേഷം കോലി കളിക്കുന്ന ആദ്യത്തെ മല്‍സരമെന്ന പ്രത്യേകത കൂടി ഒന്നാം ഏകദിനത്തിനുണ്ട്. ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞതിനാല്‍ കോലിക്കു ഇനി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. രണ്ടു വര്‍ഷത്തിലേറെയായി നീണ്ട തന്റെ സെഞ്ച്വറി വരള്‍ച്ചയ്ക്കു ഈ പരമ്പരയില്‍ അറുതിയിടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹം.

പുതിയ നായകന്‍ കെഎല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. വിജയത്തോടെ തന്നെ പുതിയ ദൗത്യത്തിനു തുടക്കം കുറിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

1

2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം വിരാട് കോലിക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. മാത്രമല്ല ടെസ്റ്റില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫും താഴേക്കണ്. അവസാനത്തെ 15 ടെസ്റ്റുകള്‍ ആറു ഫിഫ്റ്റികളാണ് കോലി നേടിയത്. ശരാശരിയാവട്ടെ 28.14 ആണ്. എന്നാല്‍ ഇതേ കാലയളവില്‍ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. 15 ഏകദിനങ്ങളില്‍ നിന്നും 43.36 ശരാശരിയില്‍ 649 റണ്‍സ് കോലി സ്‌കോര്‍ ചെയ്തിട്ടുണ്ട്. എട്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

2

ബുധനാഴ്ച സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ 788 ദിവസങ്ങള്‍ വിരാട് കോലി പൂര്‍ത്തിയാക്കും. 2018 നവംബര്‍ 23ലു നേടിയ ടെസ്റ്റ് സെഞ്ച്വറിക്കു ശേഷം 21 തവണ അദ്ദേഹം 21 തവണ മൂന്നക്കം തികയ്ക്കുന്നതിന് അരികില്‍ വരെയെത്തിയിരുന്നു. ഏറ്റവും അവസാനമായി കേപ്ടൗണില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ 76 റണ്‍സെടുത്തു നില്‍ക്കെ കോലി പുറത്താവുകയായിരുന്നു.

3

ഏകദിനത്തില്‍ 43 സെഞ്ച്വറികള്‍ കോലി നേടിക്കഴിഞ്ഞു. സൗത്തഫ്രിക്കയ്‌ക്കെതിരാ പരമ്പരയില്‍ സെഞ്ച്വറി ക്ഷാമത്തിനു അറുതിയിടാനായാല്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അരികിലെത്താന്‍ അദ്ദേഹത്തിനാവും. 50 സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുള്ളത്.

4

ഒരു സെഞ്ച്വറി കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ സെഞ്ച്വറികളുടെ എണ്ണം 71 ലെത്തും. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങിനോപ്പം അദ്ദേഹമെത്തുകയും ചെയ്യും. കൂടാതെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയവരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തും കോലിയെത്തും.

5

നിലവില്‍ അഞ്ചു സെഞ്ച്വറികള്‍ വീതം നേടി സച്ചിന്‍ ടെണ്ടുല്‍ക്കറും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കുമാണ് രണ്ടാംസ്ഥാനം പങ്കിടുന്നത്. ഈ ലിസ്റ്റില്‍ തലപ്പത്ത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. ആറു സെഞ്ച്വറികളാണ് അദ്ദേഹം അടിച്ചെടുത്തത്.

6

സൗത്താഫ്രിക്കയ്‌ക്കെതിരേ നിലവില്‍ ഏകദിനത്തില്‍ 1287 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ എട്ടാംസ്ഥാനത്താണ് അദ്ദേഹം. കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ നാലാമനാണ് കോലി. നിലവിലെ കോച്ചും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്, മറ്റൊരു മുന്‍ ഇതിഹാസവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരാണ് കോലിക്കു തൊട്ടു മുന്നിലുള്ളത്. 26 റണ്‍സ് കൂടി നേടാനായാല്‍ രണ്ടു പേരെയും കോലിക്കു പിന്തള്ളി രണ്ടാംസ്ഥാനത്തേക്കുയരാം. ദ്രാവിഡ് 1309ഉം ഗാംഗുലി 1313 റണ്‍സുമാണ് നേടിയത്.

7

സച്ചിനാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ താരം. 2001 റണ്‍സ് അദ്ദേത്തിന്റെ പേരിലുണ്ട്. ഈ ലിസ്റ്റിലെ മറ്റു താരങ്ങള്‍. റിക്കി പോണ്ടിങ് (1879 റണ്‍സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (1789 റണ്‍സ്), ഓസീസിന്റെ സ്റ്റീവ് വോ (1581), വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (1559) എന്നിവരാണ്.

8

സൗത്താഫ്രിക്കയില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കോലിയുടെ സമ്പാദ്യം 887 റണ്‍സാണ്. 171 റണ്‍സ് കൂടി ഇത്തവണത്തെ പരമ്പരയില്‍ സ്‌കോര്‍ ചെയ്യാനായാല്‍ രാഹുല്‍ ദ്രാവിഡ് (930 റണ്‍സ്), സൗരവ് ഗാംഗുലി (1048) എന്നിവരെ കോലിക്കു മറികടക്കാം. സച്ചിന്‍ (1453 റണ്‍സ്), റിക്കി പോണ്ടിങ് (1423 റണ്‍സ്) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

9

മറ്റൊരു നാഴികക്കല്ലും കോലിയെ കാത്തിരിക്കുന്നുണ്ട്. നാലോ അതിലധികമോ രാജ്യങ്ങളില്‍ 1000ന് മുകളില്‍ റണ്‍സെടുത്ത താരമെന്ന നേട്ടമാണിത്. ഇതിനു വേണ്ടി കോലിക്കു വേണ്ടത് 113 റണ്‍സാണ്. അതിനായാല്‍ രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെ അദ്ദേഹം പിന്തള്ളും.

10

നിലവില്‍ സൗരവ് ഗാംഗുലി നാലു രാജ്യങ്ങളില്‍ 1000ന് മുകളില്‍ റണ്‍സ് ഏകദിനത്തില്‍ നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. ആറു രാജ്യങ്ങളില്‍ 1000ത്തിനു മുകളില്‍ നേടിയാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്. ഇന്ത്യയില്‍ 4994 റണ്‍സും ഇംഗ്ലണ്ടില്‍ 1316 റണ്‍സും ഓസ്‌ട്രേലിയയില്‍ 1327 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം.

Story first published: Tuesday, January 18, 2022, 12:55 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X