വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ബിസിസിഐ 'കീഴടങ്ങി', കോലിക്കായി ആര്‍പ്പുവിളിക്കാന്‍ കാണികളെത്തും!

വെള്ളിയാഴ്ച മുതലാണ് ആദ്യ ടെസ്റ്റ്

മൊഹാലി: ക്രിക്കറ്റ് പ്രേമികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ 100ാം ടെസ്റ്റില്‍ ആര്‍പ്പുവിളിക്കാന്‍ കാണികളെത്തും. വെള്ളിയാഴ്ച മുതല്‍ മൊഹാലിയില്‍ ആംരഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരിക്കുകയാണ്.

നേരത്തേ ഈ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കോലിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മനപ്പൂര്‍വ്വം കാണികളെ പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു.

1

ശ്രീലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പര നടന്ന ലഖ്‌നൗ, ധരംശാല എന്നീവിടങ്ങളിലെല്ലാം നിശ്ചിത ശതമാനം കാണികള്‍ക്കു പ്രവേശനമുണ്ടായിരുന്നു. എന്നിട്ടും മുന്‍ നായകന്‍ കൂടിയാ വിരാട് കോലിയുടെ കരിയറിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്നായ 100ാം ടെസ്റ്റില്‍ മാത്രം എന്തുകൊണ്ട് കാണികള്‍ക്കു പ്രവേശനമില്ലെന്നായിരുന്നു നേരത്തേ ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിച്ച സംശയം. താരത്തോടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പക പോക്കുകയാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്നതിനെക്കുറിച്ച് ബിസിസിഐയില്‍ നിന്നും അറിയിപ്പ് ലഭിച്ചു കഴിഞ്ഞതായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ആര്‍പി സിഗ്ല വ്യക്തമാക്കി. സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളില്‍ തിരക്കേറുന്നതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്നു മുതല്‍ ആരംഭിക്കും. വിരാട് കോലി 100ാം ടെസ്റ്റില്‍ കളിക്കുന്നതു കാണാന്‍ ആരാധകരുണ്ടാവും, എല്ലാ കൊവിഡ് 10 പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നു പിസിഎ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

നേരത്തേ ക്യാപ്റ്റന്‍സി വിഷയവുമായി ബന്ധപ്പെട്ടു വിരാട് കോലിയും ബിസിസിഐയും തമ്മില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോലിയെ മാറ്റി രോഹിത് ശര്‍മയെ നിയമിച്ച ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍. ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് കോലിയുമായി നേരത്തേ സംസാരിച്ചിരുന്നതായി ഗാംഗുലി വിശദീകരണം നല്‍കിയിരുന്നെങ്കിലും കോലി ഇതു തള്ളിക്കളയുകയായിരുന്നു. മാത്രമല്ല നേരത്തേ ടി20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്നു അറിയിച്ചപ്പോള്‍ അതു പാടില്ലെന്നു കോലിയോടു അഭ്യര്‍ഥിച്ചിരുന്നതായും ഗാംഗുലി തുറന്നു പറഞ്ഞിരുന്നു, പക്ഷെ ഇക്കാര്യവും കോലി നിഷേധിച്ചിരുന്നു.

3

തന്നോടു നായകസ്ഥാനം രാജിവയ്ക്കരുതെന്നു ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അല്‍പ്പം മുമ്പ് മാത്രമാണ് തന്നെ വിളിച്ച് പറഞ്ഞതെന്നുമായിരുന്നു കോലി തുറന്നടിച്ചത്. ഇതോടെ ഗാംഗുലിയും ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയുമെല്ലാം പ്രതിക്കൂട്ടിലായിരുന്നു.

4

അതേസമയം, കരിയറിലെ 100ാം ടെസ്റ്റില്‍ കാണികളുടെ സാന്നിധ്യം വിരാട് കോലിക്കു തീര്‍ച്ചയായും വലിയ പ്രചോചദനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെഞ്ച്വറിയില്ലാതെ രണ്ടു വര്‍ഷത്തിലേറെയായി കടന്നുപോവുന്ന അദ്ദേഹം ഈ കാത്തിരിപ്പ് നൂറാം ടെസ്റ്റില്‍ അവസാനിപ്പിക്കണമെന്നും ആരാധകര്‍ പ്രാര്‍ഥിക്കുകയാണ്.
2019 നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നി കോലിയുടെ അവസാനത്തെ സെഞ്ച്വറി. അതിനു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും മൂന്നക്കം തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

5

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ജമൈക്കയില്‍ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടായിരുന്നു വിരാട് കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിന്റെ തുടക്കത്തില്‍ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും പിന്നീട് ലോകം കണ്ട എക്കാലത്തെയും ബാറ്റര്‍മാരുടെ നിരയിലേക്കു അദ്ദേഹം ഉയരുന്നതാണ് കണ്ടത്. ടെസ്റ്റില്‍ 50.4 ശരാശരിയില്‍ 7962 റണ്‍സ് കോലിയുടെ അക്കൗണ്ടിലുണ്ട്. 27 സെഞ്ച്വറികളും ഏഴു ഡബിള്‍ സെഞ്ച്വറികളും 28 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 254 റണ്‍സാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

6

ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് തികച്ചും അപ്രതീക്ഷിതമായി വിരാട് കോലി ഈ ഫോര്‍മാറ്റിലും നായകസ്ഥാനമൊഴിഞ്ഞത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയും തുടര്‍ന്ന് ടീമിനെ നയിക്കട്ടെയെന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ. ഇതിനിടെയാണ് ടെസ്റ്റിലും ടീമിനെ നയിക്കാന്‍ താനില്ലെന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ രോഹിത്തിനെ മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയുമായിരുന്നു.

Story first published: Wednesday, March 2, 2022, 10:22 [IST]
Other articles published on Mar 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X