IND vs NZ: സച്ചിനും പോണ്ടിംഗും സെവാഗും വീഴും.. ഒറ്റയടിക്ക് കോലിയെ കാത്ത് 3 റെക്കോഡുകള്‍
ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഇന്ത്യ, ന്യൂസിലാന്റിനെതിരെ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം സൂപ്പര്‍താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്ന പരമ്പരയാണിത്. അതിനാല്‍ തന്നെ ഇരുവരും തന്നെയാണ് പരമ്പരയിലെ ശ്രദ്ധാകേന്ദ്രം.
മിന്നുന്ന ഫോമിലുള്ള കോലിയെ കാത്ത് മൂന്ന് റെക്കോഡുകളാണ് ഈ പരമ്പരയില്‍ ഉള്ളത് എന്നതാണ്് അതില്‍ ഏറ്റവും വലിയ സവിശേഷത. ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ 93 റണ്‍സ് കൂടി മതി കോലിക്ക്. 2008 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച കോലി കിവീസിനെതിരെ 33 ഏകദിനങ്ങളില്‍ നിന്ന് 1,657 റണ്‍സ് നേടിയിട്ടുണ്ട്.

നിലവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് റെക്കോഡ്. 1750 റണ്‍സാണ് സച്ചിന്‍ കിവീസിനെതിരെ ഏകദിനത്തില്‍ അടിച്ചെടുത്തത്. 93 റണ്‍സ് കൂടി നേടിയാല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാകാന്‍ കോലിക്ക് സാധിക്കും. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയത് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ്.
51 മത്സരങ്ങളില്‍ നിന്ന് 1,971 റണ്‍സ് പോണ്ടിംഗ് കിവീസിനെതിരെ നേടിയത്. ന്യൂസിലാന്റിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡിന്റേയും തൊട്ടടുത്താണ് കോലി. ന്യൂസിലന്‍ഡിനെതിരെ ആറ് ഏകദിന സെഞ്ച്വറികള്‍ നേടിയ കോലി അത്രയും സെഞ്ച്വറികള്‍ നേടി കരിയര്‍ അവസാനിപ്പിച്ച വീരേന്ദര്‍ സേവാഗിനും റിക്കി പോണ്ടിംഗിനും ഒപ്പമാണ്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ന്യൂസിലന്‍ഡിനെതിരെ ഏഴ് ഏകദിന സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി കോലി മാറും.
അദ്ദേഹത്തിന്റെ സമീപകാല ഫോമും ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവും കണക്കിലെടുക്കുമ്പോള്‍, ഈ നാഴികക്കല്ല് എത്താന്‍ വളരെ എളുപ്പമാണ്. എല്ലാ ഫോര്‍മാറ്റുകളിലും മികച്ച റണ്‍വേട്ട തുടരുന്ന കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടത്തിലേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ എത്താന്‍ വെറും 25 റണ്‍സ് മാത്രം മതി.
623 ഇന്നിംഗ്സുകളില്‍ നിന്ന് 27,975 റണ്‍സ് കോലി ഇതുവരെ നേടിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി അദ്ദേഹം മാറും. 644 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്, അതേസമയം 666 ഇന്നിംഗ്സുകളില്‍ നിന്നാണ് സംഗക്കാര ഈ നേട്ടം കൈവരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
