വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG Test: ഇന്ത്യയുടെ മൂന്ന് ആശങ്കകള്‍ക്കും പരിഹാരം, സെലക്ടര്‍മാര്‍ക്ക് ആശ്വാസം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയെടുക്കുകയായിരുന്നു. ഇതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റും ഇന്ത്യക്ക് ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യ മൂന്ന് ആശങ്കകള്‍ക്കും പരിഹാരം കണ്ടിരിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.


വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് തന്നെ

വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് തന്നെ

ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം എംഎസ് ധോണി ഒഴിച്ചിട്ട വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യമായിരുന്നു. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയായിരുന്നു ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഈ സ്ഥാനം റിഷഭ് നേടിയെടുത്തിരിക്കുകയാണ്. പരിമിത ഓവര്‍ ടീമിലേക്കും റിഷഭ് തിരികെ എത്തിയിരിക്കുകയാണ്. ഇതോടെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സ്ഥിര സാന്നിധ്യം റിഷഭ് ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ ഫിനിഷറെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ 6 ഇന്നിങ്സില്‍ നിന്ന് 54 ശരാശരിയില്‍ 270 റണ്‍സാണ് റിഷഭ് നേടിയത്. 32 ഫോറും 10 സിക്സുമാണ് റിഷഭ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓപ്പണിങ്ങില്‍ സ്ഥാനം ഉറപ്പിച്ച് രോഹിത് ശര്‍മ

ഓപ്പണിങ്ങില്‍ സ്ഥാനം ഉറപ്പിച്ച് രോഹിത് ശര്‍മ

ഓപ്പണറെന്ന നിലയില്‍ ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കൊപ്പം രോഹിത് ശര്‍മയുണ്ടാവും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തിളങ്ങിയതോടെ രോഹിത് ടെസ്റ്റിലെയും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി മാറി. ഇംഗ്ലണ്ടിനെതിരേ 7 ഇന്നിങ്സില്‍ നിന്ന് 57.50 ശരാശരിയില്‍ 345 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചെടുത്തത്. പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഒരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 161 ആണ്. 43 ഫോറും അഞ്ച് സിക്സും അദ്ദേഹം അടിച്ചെടുത്തു.

പകരക്കാരെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട

പകരക്കാരെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട

മികച്ച പകരക്കാരില്ലാത്തത് പല ടീമിനെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അതിപ്പോള്‍ പ്രശ്‌നമല്ല. കാരണം പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ അവസരം കാത്ത് പുറത്തുണ്ട്. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ജസ്പ്രീത് ബുംറ ഇവര്‍ക്കെല്ലാം പകരം എത്തിയ മുഹമ്മദ് സിറാജ് തന്റെ റോള്‍ ഗംഭീരമാക്കി. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ട്. ടോപ് ഓഡറില്‍ അവസരം കാത്ത് മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും പുറത്തുണ്ട്. ഇത്തരത്തില്‍ ഏത് പൊസിഷനിലും തിളങ്ങാന്‍ മികച്ച പകരക്കാര്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ട്.

Story first published: Monday, March 8, 2021, 12:46 [IST]
Other articles published on Mar 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X