വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: റണ്‍വേട്ടക്കാരില്‍ 'കിങ്'കോലി തന്നെ, പിന്നാലെ മോര്‍ഗനും, ടോപ് ഫൈവ് ഇതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചതിനാല്‍ത്തന്നെ ഇനി ടി20 പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് വേദിയാവുന്നത് അഹമ്മദാബാദാണ്. കുട്ടിക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് ഒത്ത എതിരാളികള്‍ തന്നെയാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയാണ് തലപ്പത്ത്. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ തൊട്ട്പിന്നാലെയുണ്ട്. ടോപ് ഫൈവിനെ പരിചയപ്പെടാം.


രാജാവായി കോലി

രാജാവായി കോലി

ഇന്ത്യ-ഇംഗ്ലണ്ട് ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 2011-2018 കാലയളവില്‍ 12 മത്സരത്തില്‍ നിന്ന് 31.45 ശരാശരിയില്‍ 346 സിക്‌സുകള്‍ കോലി നേടിയിട്ടുണ്ട്. 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ മാത്രമാണ് കോലിക്ക് അര്‍ധ സെഞ്ച്വറി നേടാനായത്. 36 ഫോറും 7 സിക്‌സും കോലി പറത്തിയിട്ടുണ്ട്. 130.56 ആണ് സ്‌ട്രൈക്കറേറ്റ്.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് പരിമിത ഓവര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ്. 2011-18 കാലയളവില്‍ 31.40 ശരാശരിയില്‍ 340 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ മോര്‍ഗന്റെ ഉയര്‍ന്ന സ്‌കോര്‍ 71 ആണ്. 21 ഫോറും 17 സിക്‌സും മോര്‍ഗന്‍ പറത്തിയിട്ടുണ്ട്. 146.04 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ് പട്ടികയിലെ മൂന്നാമന്‍. 2007-2018 കാലയളവില്‍ 14 മത്സരത്തില്‍ നിന്ന് 49.33 ശരാശരിയില്‍ 296 റണ്‍സാണ് ധോണി നേടിയത്. 6 തവണ പുറത്താവാതെ നില്‍ക്കാന്‍ കോലിക്കായി. ഒരു അര്‍ധ സെഞ്ച്വറി നേടിയ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 56 ആണ്. 25 ഫോറും 6 സിക്‌സും പറത്തിയ ധോണിയുടെ സ്‌ട്രൈക്കറേറ്റ് 133.93 ആണ്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുന്‍ താരം സുരേഷ് റെയ്‌നയാണ് പട്ടികയിലെ നാലാമന്‍. 2009-2018 കാലയളവില്‍ 13 മത്സരത്തില്‍ നിന്ന് 32.44 ശരാശരിയില്‍ 292 റണ്‍സാണ് റെയ്‌ന നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 63 ആണ്. 19 ഫോറും 15 സിക്‌സും റെയ്‌നയ ഇംഗ്ലണ്ടിനെതിരേ അടിച്ചെടുത്തിട്ടുണ്ട്. 135.81 എന്ന മികച്ച സ്‌ട്രൈക്കറേറ്റും റെയ്‌നയ്ക്കുണ്ട്.

അലക്‌സ് ഹെയ്ല്‍സ്

അലക്‌സ് ഹെയ്ല്‍സ്

നിലവില്‍ ഇംഗ്ലണ്ട് ടീമിന് പുറത്തുള്ള അലക്‌സ് ഹെയ്ല്‍സാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 2011-18 കാലയളവില്‍ 9 മത്സരത്തില്‍ നിന്ന് 245 റണ്‍സാണ് ഹെയ്ല്‍സ് നേടിയത്. 30.62 ശരാശരിയും 123.11 എന്ന സ്‌ട്രൈക്കറേറ്റും ഹെയ്ല്‍സിനുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ഹെയ്ല്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ 58* ആണ്. 21 ഫോറും 11 സിക്‌സും താരത്തിന്റെ പേരിലുണ്ട്.

നിലവില്‍ താരങ്ങളിലെ കേമര്‍

നിലവില്‍ താരങ്ങളിലെ കേമര്‍

ഇന്ത്യയുടെ കെ എല്‍ രാഹുല്‍ 2017-18 കാലയളവില്‍ 6 മത്സരത്തില്‍ നിന്ന് 45.40 ശരാശരിയില്‍ അടിച്ചെടുത്തത് 227 റണ്‍സാണ്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 101* ആണ്. 20 ഫോറും 10 സിക്‌സും അദ്ദേഹം നേടിയിട്ടുണ്ട്.

നിലവില്‍ താരങ്ങളിലെ കേമര്‍

രോഹിത് 8 മത്സരത്തില്‍ നിന്ന് 45.20 ശരാശരിയില്‍ നേടിയത് 226 റണ്‍സാണ്.ഓരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 100* ആണ്. 22 ഫോറും 8 സിക്‌സും അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ 201 റണ്‍സും ജേസന്‍ റോയ് 181 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Tuesday, March 9, 2021, 15:52 [IST]
Other articles published on Mar 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X