വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നിരാശപ്പെടുത്തി, ഗില്‍ അത് ചെയ്യാന്‍ പാടില്ല, നിര്‍ണ്ണായക ഉപദേശവുമായി ശാസ്ത്രി

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല.

1

എഡ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഏഴ് വിക്കറ്റിന് 338 എന്ന മികച്ച നിലയിലാണ്. റിഷഭ് പന്തിന്റെ (146) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ (83*) ഫിഫ്റ്റിയുമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 98 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് ഇരുവരുടെയും ആറാം വിക്കറ്റിലെ 222 റണ്‍സ് കൂട്ടുകെട്ടാണ്. ഇന്ത്യയുടെ പ്രമുഖരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

1

ശുബ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നീ രണ്ട് വമ്പന്‍ താരങ്ങളുടെ അഭാവം വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യയുടെ ടോപ് ഓഡറിന്റെ തകര്‍ച്ച. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല. 24 പന്ത് നേരിട്ട് നാല് ബൗണ്ടറിയടക്കം നേടി മികച്ച തുടക്കം അദ്ദേഹത്തിന് ലഭിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ ഗില്ലിനായില്ല.

2

ഇപ്പോഴിതാ ഗില്ലിന്റെ പ്രകടനത്തില്‍ നിരാശ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഗില്ലിന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും അവന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമായിരുന്നുവെന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. നിര്‍ണ്ണായകമായ ഉപദേശവും രവി ശാസ്ത്രി ഗില്ലിന് നല്‍കി. 'വളരെ ദൗര്‍ഭാഗ്യകരമാണിത്. മികച്ച താരമാണവന്‍. അതുകൊണ്ട് തന്നെ അച്ചടക്കം ബാറ്റിങ്ങില്‍ കാട്ടേണ്ടതായുണ്ട്. മോശം ഷോട്ടാണ് കളിച്ചത്. അത് നിരാശപ്പെടുത്തുന്നു. ബൗണ്ടറികള്‍ നേടാന്‍ പറ്റുന്ന മൈതാനമാണിത്. എന്നാല്‍ നിങ്ങളുടെ വിക്കറ്റിന് മൂല്യം കല്‍പ്പിക്കേണ്ടതായുണ്ട്. അവന്‍ ക്രീസില്‍ നില്‍ക്കുകയായിരുന്നെങ്കില്‍ റണ്‍സ് സ്വാഭാവികമായി ലഭിക്കുമായിരുന്നു'- രവി ശാസ്ത്രി പറഞ്ഞു.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

3

ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തകില്‍ സാക് ക്രോളിക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഗില്ലിനൊപ്പം പുജാരയായിരുന്നു ഓപ്പണറെന്നതിനാല്‍ ഗില്‍ സ്‌കോര്‍ ഉയര്‍ത്തേണ്ടതായുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ഗില്‍ ശ്രമിച്ചത്. നന്നായി തുടങ്ങിയെങ്കിലും അധികനേരം ഈ പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിനായില്ല. 27 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ടീമില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ഗില്ലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. ആദ്യ നാല് മത്സരത്തിലും ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഗില്ലിന്റെ പ്രകടനം പ്രതിഭക്കൊത്ത് ഉയര്‍ന്നില്ല. രണ്ടാം ഇന്നിങ്സ് ശേഷിക്കെ ഗില്ലിന് നിര്‍ണ്ണായക ഉപദേശവും ശാസ്ത്രി നല്‍കിയിരിക്കുകയാണ്.

4

'ആദ്യ ഇന്നിങ്സിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അവന്‍ ക്രീസില്‍ നിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളിലെ ഷോട്ടുകളാണ് പ്രശ്നം. അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കുക. അവനും ഈ പ്രകടനം ഓര്‍ത്ത് നിരാശപ്പെടുന്നുണ്ടാവും. ബൗണ്ടറിയിലൂടെ റണ്‍സ് നേടാനാവുന്ന മൈതാനമാണിത്. അതുകൊണ്ട് ക്രീസില്‍ നിന്നാല്‍ റണ്‍സ് തനിയെ വന്നുകൊള്ളും. ഓരോ ഷോട്ടിനും മൂല്യമുണ്ട്'- രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

5

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ ഗില്ലിന്റെ ഓപ്പണിങ്ങിലെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. രണ്ടാം ഇന്നിങ്സില്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരയുമെല്ലാം ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Saturday, July 2, 2022, 16:56 [IST]
Other articles published on Jul 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X