വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG 2nd Test: ഇന്ത്യക്ക് ജയിക്കണോ? വേണം ഈ മൂന്ന് മാറ്റങ്ങള്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ 227 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ടോസ് ഭാഗ്യം തുണക്കാത്തതും ബാറ്റിങ് നിരയുടെ മോശം പ്രകടനവുമെല്ലാം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയാം. ആദ്യ രണ്ട് ദിവസത്തിന് ശേഷം പിച്ചിലുണ്ടായ മാറ്റവും ഇന്ത്യക്ക് തിരിച്ചടിയായി. പേരുകേട്ട താരങ്ങളുണ്ടായിട്ടും ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കുമായില്ല. രണ്ടാം ടെസ്റ്റിനും ചെന്നൈ തന്നെയാണ് വേദി. രണ്ടാം മത്സരത്തില്‍ വിജയ വഴിയില്‍ ഇന്ത്യക്ക് ജയിക്കാന്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

3 changes India should make to win the second Test against England |
നദീമിന് പകരം കുല്‍ദീപ്

നദീമിന് പകരം കുല്‍ദീപ്

കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഷഹബാസ് നദീം ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചത് ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു. നദീമില്‍ നിന്ന് ഇന്ത്യ വളരയേറെ പ്രതീക്ഷിച്ചെങ്കിലും നാല് വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. കൂടാതെ നന്നായി റണ്‍സ് വഴങ്ങുകയും ചെയ്തു. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ നദീമിന് പകരം കുല്‍ദീപ് എത്തേണ്ടത് അനിവാര്യമാണ്. മികച്ച ടെസ്റ്റ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന കുല്‍ദീപ് എത്തിയാല്‍ ഇംഗ്ലണ്ടിനത് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ സമീപകാലത്തായി ഇന്ത്യ പൂര്‍ണ്ണമായും തഴയുന്ന സമീപനത്തിനെതിരേ വിമര്‍ശനം ശക്തമാണ്.

രോഹിതിന് പകരം മായങ്ക് അഗര്‍വാള്‍

രോഹിതിന് പകരം മായങ്ക് അഗര്‍വാള്‍

ഓപ്പണിങ്ങിലെ രോഹിത് ശര്‍മയുടെ മോശം പ്രകടനം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ആദ്യ ഇന്നിങ്‌സില്‍ 6 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമാണ് രോഹിത് നേടിയത്. അവസാന എട്ട് ഇന്നിങ്‌സില്‍ ആറ് തവണയും 30ന് താഴെയാണ് രോഹിത് നേടിയത്. ഇതില്‍ മൂന്ന് തവണ രണ്ടക്കം കാണാനും രോഹിതിനായില്ല അതിനാല്‍ത്തന്നെ രോഹിതിന് പകരം മായങ്ക് അഗര്‍വാളിനെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

രോഹിതിന് പകരം മായങ്ക് അഗര്‍വാള്‍

നാട്ടില്‍ 22 ഇന്നിങ്‌സില്‍ നിന്ന് 6 സെഞ്ച്വറിയടക്കം 79 ശരാശരി രോഹിതിനുണ്ടെങ്കിലും മായങ്കിന്റെ കണക്കുകള്‍ ഇതിലും മികച്ചതാണ്.നാട്ടില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറി മായങ്ക് നേടി. ഇതില്‍ രണ്ടെണ്ണവും ഇരട്ട സെഞ്ച്വറിയാക്കി താരം മാറ്റി. 99.50 ആണ് ഇന്ത്യയിലെ മായങ്കിന്റ ടെസ്റ്റ് ശരാശരി. അതിനാല്‍ത്തന്നെ രോഹിതിന് പകരം മായങ്കിനെ പരിഗണിക്കേണ്ടതുണ്ട്.

രഹാനെയ്ക്ക് പകരം കെ എല്‍ രാഹുല്‍

രഹാനെയ്ക്ക് പകരം കെ എല്‍ രാഹുല്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. ക്യാപ്റ്റനായി ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടത്തിലേക്ക് നയിക്കാനും രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ രഹാനെയുടെ സമീപ കാല പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന 14 ഇന്നിങ്‌സില്‍ ആറ് തവണയും രണ്ടക്കം കാണാതെയാണ് രഹാനെ പുറത്തായത്. ഒരു സെഞ്ച്വറി മാത്രമാണ് രഹാനെയുടെ പേരിലുള്ളത്. ചെന്നൈയില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 1 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. അതിനാല്‍ത്തന്നെ രഹാനെയ്ക്ക് പകരം രാഹുല്‍ എത്തേണ്ടതുണ്ട്. നാട്ടില്‍ 44.25 ആണ് രാഹുലിന്റെ ശരാശരി. 22 ഇന്നിങ്‌സില്‍ 9 തവണ 50ലധികം റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. രാഹുല്‍ എത്തിയാല്‍ ഇന്ത്യയുടെ മധ്യനിരയ്ക്കത് കൂടുതല്‍ കരുത്ത് പകരും.

Story first published: Wednesday, February 10, 2021, 15:00 [IST]
Other articles published on Feb 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X