വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കരുതിയിരുന്നോ, ഞങ്ങള്‍ ആക്രമണം തുടരും!, ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്റ്റോക്‌സ്

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയെത്തുന്ന ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല

1

എജ്ബാസ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ജൂലൈ 1ന് നടക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ആക്രമണ ശൈലി തങ്ങള്‍ തുടരുമെന്നാണ് ഇംഗ്ലണ്ട് നായകന്‍ സ്‌റ്റോക്‌സ് പറഞ്ഞത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയെത്തുന്ന ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാം.

'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?

1

ഈ സാഹചര്യത്തില്‍ ഇന്ത്യ പരമ്പര മോഹത്തോടെ ഇറങ്ങാനിരിക്കെയാണ് സ്‌റ്റോക്‌സ് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരേ ആക്രമണ ശൈലിയിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഇതേ ശൈലി തന്നെയാവും ഇന്ത്യക്കെതിരേയും പിന്തുടരുകയെന്നാണ് കിവീസ് ടെസ്റ്റിന് ശേഷം നടന്ന സമ്മാന ദാന ചടങ്ങില്‍ സ്റ്റോക്‌സ് വ്യക്തമാക്കിയത്. മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലമാണ് ഇംഗ്ലണ്ടിന്റെ നിലവിലെ പരിശീലകന്‍.

കളിച്ചിരുന്ന കാലത്ത് ടെസ്റ്റിലടക്കം വെടിക്കെട്ട് നടത്തിയ മക്കല്ലം ഇതേ ശൈലിയിലേക്ക് ഇംഗ്ലണ്ട് ടീമിനെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ടീമിന്റെ ന്യൂസീലന്‍ഡ് പരമ്പരയിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ജോണി ബെയര്‍സ്‌റ്റോയൊക്കെ ഏകദിന ശൈലിയിലാണ് ന്യൂസീലന്‍ഡ് പരമ്പരയില്‍ കളിച്ചത്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ജോ റൂട്ടടക്കം ആക്രമണത്തിന് മുതിരുന്നതാണ് കിവീസിനെതിരേ കണ്ടത്.

2

ടെസ്റ്റില്‍ വിക്കറ്റ് കാക്കേണ്ടത് പ്രധാനമാണെങ്കിലും വലിയ ഷോട്ട് കളിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കേണ്ടെന്ന ശൈലിയിലേക്ക് മക്കല്ലത്തിന് കീഴിലെ ഇംഗ്ലണ്ട് എത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്. 'ക്യാപ്റ്റനായ ശേഷം മത്സരഫലത്തെക്കുറിച്ചല്ല ആലോചിച്ചത്. മറിച്ച് മനോഭാവത്തെക്കുറിച്ചാണ്. ടെസ്റ്റിനെ എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാമെന്നാണ് ഇംഗ്ലണ്ട് ടീം ചിന്തിക്കുന്നത്'.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

3

ആസ്വദിച്ച് കളിച്ചാല്‍ ഫലവും അനുകൂലമാകുമെന്ന് ന്യൂസീലന്‍ഡ് പരമ്പരയിലൂടെ വ്യക്തം. ഇങ്ങനെ കളിച്ചാല്‍ വേഗത്തിലും അവിശ്വസനീയവുമായി ജയം നേടിയെടുക്കാനാവും. ഈ വിജയം നേടിയെടുത്ത രീതിയാണ് സന്തോഷിപ്പിക്കുന്നത്. പ്രതിരോധ ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല'- സ്‌റ്റോക്‌സിന്റെ ഈ വാക്കുകളില്‍ നിന്ന് തന്നെ ഇംഗ്ലണ്ടിന്റെ നിലപാട് വ്യക്തം.

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലേക്ക് തകര്‍പ്പന്‍ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ജോസ് ബട്‌ലറിന് വിശ്രമം അനുവദിച്ചത് മാറ്റിനിര്‍ത്തിയാല്‍ ഗംഭീര ടീം തന്നെയാണ് അവര്‍ക്കൊപ്പമുള്ളത്. നിലവിലെ ഫോമും ആതിഥേയരെന്ന മുന്‍തൂക്കവും സ്‌റ്റോക്‌സിനും സംഘത്തിനും ഇന്ത്യക്കെതിരേ ആധിപത്യം നല്‍കുന്നു. മികച്ച പേസ് നിരയുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണി തന്നെയാണ്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

4

ഇന്ത്യയെ പരിക്ക് വേട്ടയാടുന്നതിനാല്‍ ടീം സമ്മര്‍ദ്ദത്തിലാണ്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് നേരത്തെ ടീമില്‍ നിന്ന് പുറത്തായി. നായകന്‍ രോഹിത് ശര്‍മയും അഞ്ചാം ടെസ്റ്റിനില്ല. ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെയെല്ലാം സമീപകാല ഫോമും മികച്ചതല്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് സന്നാഹ മത്സരത്തില്‍ തിളങ്ങാനുമായില്ല. ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ പോലും ഇന്ത്യ വെല്ലുവിളി നേരിടുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

5

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ജാമി ഓവര്‍ട്ടന്‍, മാത്യു പോട്ട്സ്, ഒലി പോപ്പ്, ജോ റൂട്ട്.

ഇന്ത്യ ടീം-രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേസയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍

Story first published: Tuesday, June 28, 2022, 10:36 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X