വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റില്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റും! പുതിയ റോള്‍-സൂര്യക്ക് ഭീഷണി

അഭിമാന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്

1

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ജയം ഇന്ത്യക്കായിരുന്നു. അതും ഓസ്‌ട്രേലിയയുടെ തട്ടകത്തിലാണ് ഇന്ത്യ വിജയം നേടിയത്. അതുകൊണ്ട് തന്നെ ഇത്തവണ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ പരമ്പര നേടുക ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. കരുത്തുറ്റ താരനിരയുമായാണ് ഇത്തവണ ഓസ്‌ട്രേലിയയുടെ വരവ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ വലിയ നിരയാണ് കംഗാരുക്കളോടൊപ്പമുള്ളത്. നാല് സ്പിന്നര്‍മാരുമായാണ് ഓസീസ് ഇന്ത്യയിലേക്കെത്തുന്നത്.

അഭിമാന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്. പല താരങ്ങളും പരിക്കിന്റെ പിടിയിലായതോടെ ഉത്തമ പകരക്കാരനെ കണ്ടെത്താനാവാതെ ഇന്ത്യ പ്രതിസന്ധിയിലാവുകയാണ്.

സാഹചര്യം വിലയിരുത്തി ടീമിന്റെ ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ട അവസ്ഥയാണുള്ളത്. പരമ്പരയില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള ചില മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാംAlso Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം

ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റും

ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റും

മിന്നും ഫോമില്‍ കളിക്കുന്ന ഓപ്പണറാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും കസറുന്ന ഗില്ലിനെ ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് വിവരം. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ഇന്ത്യ ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന.

ശ്രേയസിന് പകരക്കാരനായി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. എന്നാല്‍ സൂര്യയുടെ ഏകദിനത്തിലെ സമീപകാല പ്രകടനങ്ങള്‍ മോശമായിരിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റില്‍ താരത്തെ കളിപ്പിക്കണോയെന്നത് പ്രസക്തമായ ചോദ്യം.

അതുകൊണ്ട് തന്നെ കെ എല്‍ രാഹുലിനെ ഓപ്പണിങ്ങിലേക്കെത്തിച്ച് ശുബ്മാനെ മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്ന കാര്യം ഇന്ത്യയുടെ പരിഗണനയിലാണെന്നാണ് സൂചന.

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

നേരത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ പദ്ധതിയിട്ടു

നേരത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ പദ്ധതിയിട്ടു

ശുബ്മാന്‍ ഗില്ലിനെ നേരത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. 2021ല്‍ ന്യൂസീലന്‍ഡ് ഇന്ത്യയില്‍ പരമ്പര കളിപ്പിക്കാനെത്തിയപ്പോള്‍ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ പദ്ധതിയിട്ടു. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഓപ്പണിങ്ങില്‍ ഇറങ്ങുന്നതിനായാണ് ഇത്തരത്തിലൊരു ആലോചനയുണ്ടായത്.

എന്നാല്‍ രാഹുലിന് പരിക്കേറ്റതോടെ ഗില്ലിനെ ഓപ്പണറാക്കുകയായിരുന്നു. റെഡ് ബോളില്‍ ഗില്ലിനെ മധ്യനിരയിലേക്കും പരിഗണിക്കുന്നുണ്ടെന്നാണ് ബിസിസി ഐ ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സൂര്യകുമാറിന് ഇടം ലഭിക്കുമോ?

സൂര്യകുമാറിന് ഇടം ലഭിക്കുമോ?

ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികച്ച ബൗളിങ് കരുത്തുള്ള ടീമാണ് ഓസീസ്. അതുകൊണ്ട് തന്നെ സൂര്യക്ക് 360 ഡിഗ്രി ഷോട്ടുകളൊന്നും എളുപ്പത്തില്‍ കളിക്കാനാവില്ല.

ആഭ്യന്തര റെക്കോഡ് മികച്ചതാണെങ്കിലും ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ടീമില്‍ സൂര്യയെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന് ഇടം നേടുക പ്രയാസം. ഇന്ത്യ കെ എല്‍ രാഹുലിനെ മധ്യനിരയിലേക്കോ ഓപ്പണിങ്ങിലേക്കോ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ സൂര്യക്ക് ഇടം ലഭിച്ചേക്കില്ല.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

റിഷഭിന് പകരക്കാരനാര്?

റിഷഭിന് പകരക്കാരനാര്?

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അഭാവമാണ് ഇന്ത്യയുടെ പ്രധാന തലവേദന. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ ജയിച്ചത് റിഷഭിന്റെ കരുത്തിലായിരുന്നു. ഇത്തവണ താരത്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.

റിഷഭിന് പകരം കെ എസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. ഇഷാന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായ സാഹചര്യത്തില്‍ ഇന്ത്യ ഭരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയേക്കുമെന്നാണ് വിവരം.

Story first published: Thursday, February 2, 2023, 10:36 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X