Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പട നയിച്ച് ഗില്‍!! റോയല്‍സും കടന്ന് ജിടി; പ്ലേഓഫിന് തൊട്ടരികെ

ജയ്പൂര്‍: ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശുഭ്മന്‍ ഗില്‍ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഐപിഎല്ലിലെ കരുത്തരുടെ പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുവിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. 77 റണ്‍സിന്റെ ആധികാരിക വിജയമാണ് റായ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ജിടി സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചില്‍ നിന്നും ഒറ്റയടിക്ക് രണ്ടിലേക്കും കുതിച്ചിരിക്കുകയാണ് ജിടി. റോയല്‍സ് അഞ്ചിലേക്കും വീണു.

230 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു മുന്നില്‍ ജിടി വച്ചത്. പക്ഷെ റണ്‍ചേസില്‍ ആദ്യത്തെ കുറച്ചു ഓവറുകള്‍ മാറ്റിനിര്‍ത്തിയാല്‍ അവര്‍ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. വൈഭവ് സൂര്യവംശി (16 ബോളില്‍ 36) പതിവുപോലെ സ്‌ഫോടനാത്മകമായി തുടങ്ങിയെങ്കിലും താരം മടങ്ങിയതോടെ വിക്കറ്റകള്‍ തുരുതുരെ വീണു കൊണ്ടിരുന്നു.

SHUBMAN GILL

മൂന്നു വീതം ഫോറും സിക്‌സുമുള്‍പ്പെട്ടതായിരുന്നു വൈഭവിന്റെ തീപ്പെരി പ്രകടനം. രവീന്ദ്ര ജഡേജ (38), ധ്രുവ് ജുറേല്‍ (24), എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. വെറും 16.3 ഓവറില്‍ 152ന് റോയല്‍സ് കൂടാരംകയറി. നാലു വിക്കറ്റെടുത്ത റാഷിദ് ഖാനും മൂന്നു പേരെ മടക്കിയ ജാസണ്‍ ഹോള്‍ഡും ചേര്‍ന്നാണ് റോയല്‍സിനെ തീര്‍ത്തത്.

ഇത്രയും വലിയൊരു ടോട്ടല്‍ പിന്തുടരവെ വലിയൊരു തുടക്കം റോയല്‍സിനു ആവശ്യമായിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റിനു 68ലേക്കു വീണ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

റാഷിദ് ഖാനെറിഞ്ഞ എട്ടാം ഓവറിലായിരുന്നു കളി പൂര്‍ണമായി ജിടിയിലേക്കു തിരിഞ്ഞത്. ജുറേലിനെയും ഡൊണോവന്‍ ഫെരേരയും (4) ഈ ഓവറില്‍ റാഷിദ് ബൗള്‍ഡാക്കിയതോടെ റോയല്‍സ് ശരിക്കും സ്തബ്ധരായി.

ഗില്‍ വെടിക്കെട്ട്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് വെറും വിക്കറ്റിനാണ് 229 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു ചുക്കാന്‍ പിടിച്ചതാവട്ടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 84 റണ്‍സുമായി അദ്ദേഹം ജിടി ഇന്നിങ്‌സിലെ നെടുംതൂണായി മാറി.

വെറും 44 ബോള്‍ മാത്രമേ ഗില്ലിന് ഇതിനായി വേണ്ടി വന്നുള്ളൂ. ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദര്‍ശനാണ് (55) മറ്റൊരു പ്രധാന സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദറും (37*) ബാറ്റിങില്‍ നിര്‍ണായക സംഭാന നല്‍കി.

ഗംഭീര തുടക്കം തന്നെ കളിയില്‍ ജിടിക്കു ലഭിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍-സായ് സഖ്യം അടിച്ചെടുത്തത് 118 റണ്‍സാണ്. വെറും 65 ബോളുകളിലാണിത്. പവര്‍പ്ലേയില്‍ ജിടി 82 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

പക്ഷെ അതിനു ശേഷം ഏഴിനും 15നും ഓവറിനിടെ 84 റണ്‍സേ അവര്‍ക്കു ലഭിച്ചുള്ളൂ. അല്ലയിരുന്നെങ്കില്‍ 250ന് മുകളില്‍ ടോട്ടല്‍ ഉറപ്പായും അടിച്ചെടുക്കാന്‍ ജിടിക്കു സാധിക്കുമായിരുന്നു.

അതേസമയം, പരിക്കു കാരണം റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഈ മല്‍സരത്തില്‍ കളിച്ചില്ല. പകരം യശസ്വി ജയ്‌സ്വാളിനാണ് ക്യാപ്റ്റനായി നറുക്കുവീണത്. ഐപിഎല്‍ നായകനായുള്ള ജയ്‌സ്വാളിന്റെ അരങ്ങേറ്റം കൂടിയാണ് ഈ കളിയിലേത്.

ഈ സീസണില്‍ ആര്‍ആറും ജിടിയും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ആറു റണ്‍സിന്റെ നേരിയ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിശാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

Story first published: Saturday, May 9, 2026, 8:02 [IST]
Other articles published on May 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+