Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസല്ല, ക്യാപ്റ്റനാവേണ്ടത് സഞ്ജു!! ടീമില്‍ പോലുമില്ലാത്തയാള്‍ക്ക് എന്തിന് റോള്‍? വിമര്‍ശനം

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കെതിരേ സഞ്ജു സാംസണ്‍ ഫാന്‍സ്. ഐപിഎല്ലിനു ശേഷം സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നും പകരം ശ്രേയസായിരിക്കും പുതിയ ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വരാനിരിക്കുന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരകളില്‍ ശ്രേയസിനു കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുയെന്നും ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില യുവതാരങ്ങള്‍ക്കും ടീമിലേക്കു വിളിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ശ്രേയസിനെ ക്യാപ്റ്റനാക്കുന്നതില്‍ സഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.

SANJU SAMSON FANS

Photocredit/X

ആരാധകരോഷം

'ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത്? ടി20യില്‍ പോലും ഇല്ലാത്ത ഒരു കളിക്കാരനെ പെട്ടെന്ന് ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നു, അതേസമയം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച വ്യക്തിയെക്കുറിച്ച് ചര്‍ച്ച പോലും നടക്കുന്നില്ല. എന്തുകൊണ്ട്? ടി20യില്‍ ശ്രേയസ് അയ്യര്‍ എന്താണ് ഈ ഹൈപ്പ് അര്‍ഹിക്കുന്നത്?

ഇപ്പോള്‍ ശരിക്കും പിആര്‍ വര്‍ക്ക് പോലെ തോന്നുന്നു. സഞ്ജു സാംസണിന് ക്യാപ്റ്റന്‍സി പരിചയം, എലൈറ്റ് ഗെയിം സെന്‍സ്, സ്ഥിരതയുള്ള പ്രകടനങ്ങള്‍, കഴിഞ്ഞ 15 ടി20 ഇന്നിംഗ്സുകളില്‍ ഏകദേശം 750 റണ്‍സ് എന്നിവയുണ്ട്, എന്നിട്ടും അദ്ദേഹത്തെ അവഗണിക്കുന്നു. പിആര്‍ കാമ്പെയ്നുകളോ ഐപിഎല്‍ വിവരണങ്ങളോ അല്ല, പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ഒരു ക്യാപ്റ്റനെ അര്‍ഹത'.

'ശ്രേയസ് അയ്യരെ പോലെ സഞ്ജു സാംസണ്‍ പിആര്‍ ഗെയിം കളിക്കാത്തത് എന്തുകൊണ്ടാണ് ? ഇന്ത്യന്‍ ടി20 ടീമില്‍ പോലും ഇല്ലാത്ത ഒരു കളിക്കാരനെ ഐപിഎല്‍ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍സി ലഭിക്കാന്‍ പോവുന്നത്.

Sanju Samson

ടി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി, ഇന്ത്യയെ ട്രോഫി സ്വന്തമാക്കാന്‍ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ 15 ഇന്നിംഗ്സുകളില്‍ നിന്ന് അദ്ദേഹം 60 ശരാശരിയിലും 178 സ്‌ട്രൈക്ക് റേറ്റില്‍ 723 റണ്‍സ് നേടിയിട്ടുണ്ട്. ഒരുപക്ഷേ ഇനി പ്രകടനം മാത്രം പോരാ. എന്തെങ്കിലും മാറ്റേണ്ടതായി തന്നെ വരും'.

'മൂന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ ടി20 ടീമിന്റെ ഏഴയലത്തു പോലുമില്ലാത്ത താരമാണ് ശ്രേയസ് അയ്യര്‍. ഇങ്ങനെയൊരാളെ ഇപ്പോള്‍ പെട്ടെന്നു എന്തിനാണ് തിരികെ കൊണ്ടുവന്ന് ക്യാപ്റ്റന്‍സി നല്‍കുന്നത്? ഇപ്പോഴത്തെ ടീമില്‍ നായകര്‍ക്ക് അത്രയും ദാരിദ്ര്യമുണ്ടോ.

കഴിഞ്ഞ കുറച്ചു കാലമായ ടി20 ടീമിനൊപ്പം സഞ്ചരിക്കുകയും വണ്‍മാന്‍ ഷോയിലൂടെ ഇന്ത്യയെ ലോകകപ്പ് ജേതാക്കളുമാക്കിയ താരമാണ് സഞ്ജു സംസണ്‍. അതിനാല്‍ തന്നെ ശ്രേയസിനേക്കാള്‍ ക്യാപ്റ്റന്‍സിക്ക് അര്‍ഹതയും അദ്ദേഹത്തിന് തന്നെയാണ്'.

'ടി20യില്‍ ഇനിയൊരു ഭാവിയില്ലെന്നു പറഞ്ഞ ശ്രേയസ് അയ്യരെ തിരികെ വിളിച്ച് ക്യാപ്റ്റന്‍സിയെന്ന വലിയ റോള്‍ ഏല്‍പ്പിക്കുന്നതില്‍ എന്തു ലോജിക്കാണുള്ളത്? സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ഇപ്പോഴത്തെ ടീമില്‍ ഒരാള്‍ നായകസ്ഥാനം അര്‍ഹിക്കുന്നുവെങ്കില്‍ അതു സഞ്ജു സാംസണാണ്.

അദ്ദേഹം ടീമിന് എത്ര മാത്രം വില മതിക്കാനാവാത്ത താരമാണെന്നു കഴിഞ്ഞ ടി20 ലോകകപ്പ് തെളിയിക്കുകയും ചെയ്തിരുന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Friday, May 8, 2026, 23:28 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+