Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എല്‍എസ്ജിയെ തുരത്തുമോ ചെന്നൈ? സഞ്ജു ഫ്‌ളോപ്പാവില്ല!!! സ്‌കോറിങ്ങനെ; പ്രവചിച്ച് എഐ

ചെന്നൈ: ഐപിഎല്ലില്‍ പടി പടിയായി കയറി വരുന്ന അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് വീണ്ടുമൊരു ഡു ഓര്‍ ഡൈ മാച്ചിനൊരുങ്ങുന്നു. നാളെ (ഞായര്‍) വൈകീട്ട് 3.30 മുതല്‍ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കുന്ന കളിയില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൈ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

ഈ മല്‍സരമുള്‍പ്പെടെ ശേഷിച്ച നാലു കളികളും സിഎസ്‌കെയ്ക്കു നിര്‍ണായകമാണ്്. ഇവയിലെല്ലാം ജയിക്കാനായാല്‍ 18 പോയിന്റുമായി റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ഉറപ്പായും പ്ലേ ഓഫില്‍ കളിക്കാം.

ഇനി മൂന്നെണ്ണമാണ് ജയിക്കുന്നതെങ്കിലും പ്ലേഓഫ് സാധ്യതയുണ്ട്. എങ്കിലും നാലില്‍ നാലും ജയിച്ച് ഉറപ്പായും പ്ലേഓഫില്‍ കടക്കുകയാവും ചെന്നൈയുടെ ലക്ഷ്യം.

CSK

ഈ കളിയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? സിഎസ്‌കെയുടെ റണ്‍മെഷീനായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എത്ര റണ്ണെടുക്കും? ഇതേക്കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.

പോയിന്റ് നിലയിങ്ങനെ

10 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ഇപ്പോള്‍ ആറാമതാണ് സിഎസ്‌കെയുള്ളത്. അഞ്ചു വീതം ജയങ്ങളും തോല്‍വികളുമാണ് അക്കൗണ്ടില്‍. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കാനായെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇനി എല്‍എസ്ജിയെയും തുരത്തി ഹാട്രിക് ജയമായിരിക്കും സിഎസ്‌കെ സ്വപ്‌നം കാണുക.

മറുഭാഗത്ത് റിഷഭ് പന്തിന്റെ എല്‍എസ്ജി പുറത്താവലിന്റെ വക്കിലാണ്. നാളെ സിഎസ്‌കെയോടു തോറ്റാല്‍ അവര്‍ ഔദ്യോഗികമായി പുറത്താവുകയും ചെയ്യും. 10 മല്‍സരങ്ങളില്‍ നിന്നും വെറും ആറു പോയിന്റ് മാത്രമേ ലഖ്‌നൗ ടീമിന്റെ അക്കൗണ്ടിലുള്ളൂ. മൂന്നു കളികള്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. ശേഷിച്ച ഏഴിലും പരാജയമായിരുന്നു ഫലം.

തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം അവാനത്തെ മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഷോക്ക് നല്‍കാന്‍ എല്‍എസ്ജിക്കായിരുന്നു. സമാനമായൊരു പ്രകടനമായിരിക്കും സിഎസ്‌കെക്കെതിരേയും അവര്‍ ലക്ഷ്യമിടുന്നത്.

ജയമാര്‍ക്ക്? കാരണങ്ങള്‍

ഞായറാഴ്ച െചപ്പോക്കില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഫേവറിറ്റുകളെന്നും അവര്‍ തന്നെയാവും ജയിച്ചു കയറുകയെന്നുമാണ് എഐ പ്രവചിക്കുന്നത്.

സിഎസ്‌കെയും എല്‍എസ്ജിയും തമ്മിലുള്ള പോരാട്ടം ഏകപക്ഷീയമായിരിക്കില്ല. വളരെ ക്ലോസായിട്ടുള്ള മാച്ച് തന്നെയായിരിക്കും ഇത്. കളിയില്‍ 55 ശതമാനമാണ് സിഎസ്‌കെയുടെ വിജയസാധ്യത. ഇതിനുള്ള പ്രധാന കാരണങ്ങളും വിശദീകരിക്കുന്നു.

ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റ ആനുകൂല്യം തീര്‍ച്ചയായും സിഎസ്‌കെയ്ക്കു ലഭിക്കും. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെയും സ്ലോ ബൗളര്‍മാരെയും തുണയ്ക്കുന്നതാണ്. 165-180 റണ്‍സ് ഇവിടെ പലപ്പോഴും വിന്നിങ് ടോട്ടലുകളായി മാറാറുണ്ട്.

മല്‍സരം പുരോഗമിക്കവെ പിച്ച് കൂടുതല്‍ സ്ലോയാവുമെന്നതിനാല്‍ റണ്‍ചേസ് അത്ര എളുപ്പവുമായിരിക്കില്ല. സിഎസ്‌കെയ്ക്കു ഈ ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡാണുള്ളത്.

സിഎസ്‌കെയെ ഫേവറിറ്റാക്കുന്ന മറ്റൊരു ഘടക്കം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഫോമും ബൗളര്‍മാരുടെ പ്രകടനവുമാണ്. സഞ്ജു മിന്നിച്ചാല്‍ സിഎസ്‌കെ ജയിക്കുമെന്നതാണ് ഈ സീസണില്‍ സിഎസ്‌കെയുടെ രീതി. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈയിലേക്കു മാറിയ ആദ്യ സീസണില്‍ തന്നെ അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്.

SANJU SAMSON

സഞ്ജു എത്ര നേടും?

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തില്ലെന്നും ഒരിക്കല്‍ക്കൂടി മിന്നിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്. 40 മുതല്‍ 70 പ്ലസ് റണ്‍സ് അദ്ദേഹം ഈ മാച്ചില്‍ നേടുക തന്നെ ചെയ്യുമെന്നും എഐ പറയുന്നു.

ചെപ്പോക്കില്‍ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്താല്‍ ശക്തമായൊരു ടോട്ടലില്‍ എത്തിക്കാന്‍ സഞ്ജു സഹായിക്കും. ഇനി റണ്‍ചേസാണെങ്കില്‍ ഒ!രു ഫിഫ്റ്റിയും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.

Story first published: Saturday, May 9, 2026, 7:35 [IST]
Other articles published on May 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+