ഐപിഎൽ 19-ാം സീസൺ അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവേശം അലതല്ലുകയാണ്. ഈ സാഹചര്യത്തിൽ ടീമുകളുടെ പ്ലേ ഓഫ് ഭാവി പ്രവചിച്ച് ആർ. അശ്വിൻ രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്, ആർസിബി പ്ലേ ഓഫ് ബെർത്ത് ഉറപ്പാക്കുമെന്നും എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സാധ്യതകൾ വളരെ മങ്ങിയതാണെന്നും അശ്വിൻ തന്റെ വിശകലനത്തിലൂടെ വ്യക്തമാക്കി. പോയിന്റ് പട്ടികയിലെ കണക്കുകളും ടീമുകളുടെ നിലവിലെ ഫോമും മുൻനിർത്തിയാണ് അശ്വിൻ ഈ നിഗമനത്തിലെത്തിയത്.
വന്‍ ട്വിസ്റ്റ്!! ശ്രേയസല്ല, ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവുക സഞ്ജു? കാരണമിങ്ങനെ
"ആർസിബി ഒരു പടി മുന്നിൽ"
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആർസിബി കാഴ്ചവെച്ച പോരാട്ടവീര്യത്തെ അശ്വിൻ വാനോളം പുകഴ്ത്തി. "ലഖ്‌നൗവിനെതിരായ മത്സരത്തിൽ ഒരു ഘട്ടത്തിൽ ആർസിബി ഒരുപാട് പിന്നിലായിരുന്നു. എന്നാൽ അവിടെ നിന്ന് മത്സരത്തിലേക്ക് അവർ തിരിച്ചു വന്ന രീതി അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ മേഖലകളിലും (All bases covered) കൃത്യമായ സന്തുലിതാവസ്ഥയുള്ള ടീമാണ് ആർസിബി. അവരുടെ ദിവസം ഏത് കരുത്തരെയും വീഴ്ത്താൻ അവർക്ക് കെൽപ്പുണ്ട്. ഞാൻ ഇപ്പോഴും ആർസിബിക്കൊപ്പമാണ്, അവർ പ്ലേ ഓഫ് യോഗ്യത നേടുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല," അശ്വിൻ പറഞ്ഞു.

ചെന്നൈ നേരിടുന്നത് ഹിമാലയൻ വെല്ലുവിളി
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് അശ്വിൻ പങ്കുവെച്ച ആശങ്കകൾ ആരാധകരെ നിരാശയിലാക്കുന്നതാണ്. നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദും (SRH) ആർസിബിയും പ്ലേ ഓഫിൽ ഇടം പിടിക്കുമെന്ന് ഏകദേശം ഉറപ്പായ മട്ടാണ്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി ഗുജറാത്ത് ടൈറ്റൻസ് (GT), രാജസ്ഥാൻ റോയൽസ് (RR), പഞ്ചാബ് കിംഗ്‌സ് (PBKS) എന്നീ ടീമുകൾ തമ്മിലാകും പ്രധാന പോരാട്ടം നടക്കുക.
"ചെന്നൈയ്ക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ ശേഷിക്കുന്ന നാല് മത്സരങ്ങളും അവർക്ക് ജയിക്കേണ്ടി വരും. അവിടെ തെറ്റുകൾക്ക് ഒട്ടും സ്ഥാനമില്ല. തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കുക എന്നത് ഏതൊരു ടീമിനും വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ചെന്നൈയുടെ സാധ്യതകൾ വളരെ കുറവാണ്," അശ്വിൻ വ്യക്തമാക്കി. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നായകത്വവും ചെന്നൈയ്ക്ക് കരുത്തുപകരുന്നുണ്ടെങ്കിലും, പരിക്കുകൾ അലട്ടുന്ന ടീം അച്ചടക്കത്തോടെ മുന്നേറേണ്ടതുണ്ട്.
IPL 2026: പ്ലേഓഫിലേക്ക് അടുക്കാന്‍ ആര്‍ആറും ജിടിയും, ജയ്പൂരില്‍ പൊടിപാറും
ചെന്നൈയ്ക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ നോക്കൗട്ട് ഫൈനലുകൾക്ക് തുല്യമാണ്. അശ്വിന്റെ പ്രവചനം തെറ്റിച്ചുകൊണ്ട് സഞ്ജുവും സംഘവും പ്ലേ ഓഫിലേക്ക് കുതിക്കുമോ അതോ ആർസിബി തന്നെ കരുത്ത് തെളിയിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഏറ്റവും വലിയ കുന്തമുനയായി ഇപ്പോൾ സഞ്ജു സാംസൺ മാറി കഴിഞ്ഞു. നാളെ നടക്കുന്ന ലക്നൗവിനെതിരായ മത്സരത്തിൽ സഞ്ജു കളിച്ചാലേ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച റൺറേറ്റിലുള്ള വിജയം സ്വന്തമാക്കാൻ സാധിക്കൂ.