Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെ പ്ലേഓഫ് പ്രതീക്ഷിക്കണോ? ടോപ്പ് 4ല്‍ ഇവര്‍!! 5 എഐ ടൂളിന്റെ പ്രവചനമിങ്ങനെ

ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം ഓരോ ദിസവും കൂടുതല്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. ആദ്യ നാലു സ്ഥാനങ്ങളില്‍ ആരൊക്കെയാവുമെന്നു ഇനിയും ഉറപ്പായിട്ടില്ല. വരുദിവസങ്ങള്‍ പ്ലേ ഓഫിനെ കുറിച്ചുള്ള ചിത്രം കൂടുതല്‍ വ്യക്തമാവുമെന്നുറപ്പാണ്.

അതിനിടെ ആര്‍ക്കെല്ലാമായിരിക്കും പ്ലേഓഫ് ടിക്കറ്റെന്നു എഐയുടെ അഞ്ചു വ്യത്യസ്ത ടൂളുകള്‍ പ്രവചിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രവചനം ഒരുപോലെ തന്നെയാണെന്നതാണ് കൗതുകകരമായ കാര്യം. ജെമിനൈ, ചാറ്റ് ജിപിടി, ക്ലോഡ്, ഗ്രോക്ക്, പെര്‍പ്ലെക്‌സിറ്റി തുടങ്ങിയ എഐ ടൂളുകളുടേതാണ് പ്രവചനം.

SRH

പ്രവചനമിങ്ങനെ

ചാറ്റ് ജിപിടിയുടെ പ്രവചനത്തിലേക്കു വന്നാല്‍ അവര്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി തിരഞ്ഞെടുത്തത് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ ഹൈദരാബാദിനെയാണ്. രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുക കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പഞ്ചാബ് കിങിസായിരിക്കും.

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുമ്പോള്‍ നാലാമത് പ്രഥമ എഡിഷനിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സായിരിക്കും.

ഇനി അടുത്ത എഐ ടൂളായ ക്ലോഡിലേക്കു വന്നാലും പ്രവചനത്തില്‍ മാറ്റമില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, റോയല്‍, ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയസ് എന്നിവര്‍ തന്നെയാവും ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

ഇനി ഗൂഗിള്‍ ജെമിനൈ, ഗ്രോക്ക്, പെര്‍പ്ലെക്‌സിറ്റി തുടങ്ങിയ എഐ ടൂളുകളുടെ പ്രവചനമെടുത്താലും ഒരു മാറ്റവുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. നാലു ടീമുകളുടെയും പോയിന്റ് പട്ടികയിലെ സ്ഥാനവും സമാനമാണ്.

പ്ലേഓഫ് പോര്

ഐപിഎല്‍ പോയിന്റ് പട്ടികയിലേക്കു വന്നാല്‍ പ്രധാനമായും ആറു ടീമുകളാണ് പ്ലേഓഫ് റേസിലുള്ളതെന്നു കാണാം. ഇവരില്‍ നാലു പേര്‍ ഡ്രൈവിങ് സീറ്റിലാണെങ്കില്‍ ശേഷിച്ച രണ്ടു പേരുടെ ഭാവി തുലാസിലുമാണ്.

പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പ്ലേഓഫിലേക്കു ഒരു കാല്‍ എടുത്തുവച്ച് കഴിഞ്ഞ ടീം. 11 മല്‍സങ്ങളില്‍ നിന്നും 14 പോയിന്റുമായി അവരാണ് ഇപ്പോള്‍ തലപ്പത്ത്. ഇനി ശേഷിച്ച മൂന്നു മാച്ചില്‍ നിന്നും ഒരു ജയം മാത്രമാണ് അവര്‍ക്കു പ്ലേഓഫിലെത്താന്‍ ആവശ്യമുള്ളത്.

പഞ്ചാബ് കിങ്‌സ് 13 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. ശ്രേയസ് അയ്യരും സംഘവും 10 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനിയുള്ള നാലു കളികളില്‍ രണ്ടെണ്ണം ജയിച്ചാല്‍ പഞ്ചാബ് പ്ലേഓഫിലുണ്ടാവും.

PUNJAB KINGS

നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 12 പോയിന്റുമായാണ് മൂന്നാംസ്ഥാനത്ത്. 10 മല്‍സരങ്ങളാണ് അവര്‍ കളിച്ചത്. അടുത്ത നാലില്‍ രണ്ടെണ്ണം ജയിച്ചാല്‍ ആര്‍സിബി പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും.

റിയാന്‍ പരാഗിന്റെ രാജസ്ഥാന്‍ റോയല്‍സിനാണ് നാലാംസ്ഥാനം. 10 മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കും നേടാനായത് 12 പോയിന്റാണ്. ശേഷിച്ച നാലില്‍ രണ്ടു ജയമാണ് റോയല്‍സിനാവശ്യം. ഈ നാലു പേരെ കൂടാതെ പ്ലേഓഫിനായി പോരടിക്കുന്ന മറ്റു രണ്ടു പേര്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്.

രണ്ടു ടീമുകളും 10 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജിടിയുടെ പക്കല്‍ 12ഉം സിഎസ്‌കെയുടെ അക്കൗണ്ടില്‍ 10 പോയിന്റുമാണുള്ളത്. ജിടിക്കു ശേഷിച്ച രണ്ടു മാച്ചില്‍ രണ്ടെണ്ണം ജയിച്ചാല്‍ മതിയെങ്കില്‍ സിഎസ്‌കെയ്ക്കു മൂന്നു വിജയം കൂടിയേ തീരൂ.

Story first published: Friday, May 8, 2026, 21:01 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+