വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ജഡേജയെപ്പോലുള്ള ഓള്‍റൗണ്ടര്‍മാരുമായി പ്രശ്‌നം', സഞ്ജയ്ക്ക് കിടിലന്‍ മറുപടിയുമായി ജഡേജ

സിഡ്‌നി: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും നിലവിലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. 2019ലെ ലോകകപ്പിനിടെ ജഡേജയുടെ പ്രകടനത്തെ അതിരുവിട്ട് വിമര്‍ശിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്ത മഞ്ജരേക്കറെ 12 മാസത്തേക്ക് ബിസിസിഐ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള കമന്ററി പാനലില്‍ മഞ്ജരേക്കര്‍ക്ക് ബിസിസിഐ വീണ്ടും ഇടം നല്‍കി. എന്നാല്‍ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ജഡേജയെക്കുറിച്ച് വീണ്ടും സഞ്ജയ് പരാമര്‍ശം നടത്തിയിരുന്നു.

ജഡേജയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ജഡേജയപ്പോലുള്ള ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തിലാണ് തനിക്ക് അതൃപ്തിയുള്ളതെന്നുമാണ് സഞ്ജയ് പറഞ്ഞത്. ഇപ്പോള്‍ അതിന് ട്വിറ്ററിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ജഡേജ. ചായകുടിച്ചിരിക്കുന്ന ചിത്രം 'ശാന്തമായി തുടരുക' എന്ന തലക്കെട്ടോടെയാണ് ജഡേജ പോസ്റ്റ് ചെയ്തത്. പോസ്റ്റിലെ വാക്കുകള്‍ ഉന്നം ഇടുന്നത് സഞ്ജയ്‌നെ തന്നെയാണ് വ്യക്തം. ആദ്യ രണ്ട് ഏകദിനത്തിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല.

sanjaymanjrekarandjadeja

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ജഡേജയപ്പോലുള്ള താരങ്ങളുടെ പ്രകടനത്തെയാണ് സഞ്ജയ് വിമര്‍ശിച്ചത്. 'എന്റെ തിരഞ്ഞെടുപ്പുകളും ആശയങ്ങളും ഇത്രയും നാളത്തെ എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ചതില്‍ നിന്നുള്ളതാണ്. രവീന്ദ്ര ജഡേജയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ജഡേജയെപ്പോലുള്ള താരങ്ങളുടെ ഏകദിനത്തിലെ പ്രകടനവുമായി എനിക്ക് പ്രശ്‌നമുണ്ട്. എന്റെ ടീമില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പോലും ഇടമില്ല. ടെസ്റ്റില്‍ ഞാന്‍ വളരെ ഉയര്‍ന്ന നിലവാരം നല്‍കുന്ന താരമാണ് ജഡേജ'-എന്നായിരുന്നു സഞ്ജയ് പറഞ്ഞത്.

നേരത്തെ 2019ലെ ഏകദിന ലോകകപ്പിനിടെ ജഡേജയുടെ പ്രകടനത്തെ സഞ്ജയ് വിമര്‍ശിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടിയുമായി ജഡേജ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ ഇരുവരും പോരടിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ ബിസിസിഐ കമന്ററി പാനലില്‍ നിന്ന് സഞ്ജയെ നീക്കിയിരുന്നു.

ഐപിഎല്ലില്‍ കമന്ററി പറയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സഞ്ജയ് നിരവധി തവണ ബിസിസി ഐക്ക് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. പലവട്ടം മാപ്പ് പറയുകയും അദ്ദേഹം ചെയ്‌തെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് സഞ്ജയെ പരിഗണിക്കുകയായിരുന്നു. വീണ്ടും വിവാദം സൃഷ്ടിക്കാനുള്ള തീപ്പൊരി സഞ്ജയ് നല്‍കിയെങ്കിലും ജഡേജ ശാന്തമായി തുടരുകയായിരുന്നു.

Story first published: Wednesday, December 2, 2020, 10:31 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X