ഐസിസി ടെസ്റ്റ്, ഏകദിന ടീമുകള്‍ പ്രഖ്യാപിച്ചു, നായകന്‍ വിരാട് കോലി

ദുബായ്: പോയവര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. നിലവില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് കോലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ കോലിക്ക് പുറമെ മായങ്ക് അഗര്‍വാള്‍, ഓപ്പണര്‍ രോഹിത് ശര്‍മ്മ, പേസര്‍ മുഹമ്മദ് ഷമി എന്നിവരും ഇടംകണ്ടെത്തി. ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ ബൗളര്‍ (ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍) കുല്‍ദീപ് യാദവ് ഐസിസിയുടെ ഏകദിന ടീമില്‍ മാത്രമേയുള്ളൂ.

ടെസ്റ്റ് ടീമില്‍ ഓസീസ് താരം നതാന്‍ ലയോണാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പോയവര്‍ഷം ആഷസ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മാര്‍നസ് ലബ്യുഷെയ്‌നും ടെസ്റ്റ് ടീമിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലാണ് ലബ്യുഷെയ്ന്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2019 ഐസിസി ടെസ്റ്റ്, ഏകദിന സ്‌ക്വാഡുകള്‍ ചുവടെ കാണാം.

ഐസിസി ഏകദിന സ്‌ക്വാഡ് (ബാറ്റിങ് ക്രമം അനുസരിച്ച്): രോഹിത് ശര്‍മ്മ, വിരാട് കോലി (നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബൗള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ഐസിസി ടെസ്റ്റ് സ്‌ക്വാഡ് (ബാറ്റിങ് ക്രമം അനുസരിച്ച്): മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബ്യുഷെയ്ന്‍, വിരാട് കോലി (നായകന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്ക്‌സ്, ബിജെ വാള്‍ട്ടിങ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്നര്‍, നതാന്‍ ലയോണ്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: icc ഐസിസി
Story first published: Wednesday, January 15, 2020, 13:32 [IST]
Other articles published on Jan 15, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X