'നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു', കോലിയെ ചേര്‍ത്ത് പിടിച്ച് അനുഷ്‌ക, ഹൃദയത്തില്‍ തൊട്ട് കുറിപ്പ്

Anushka Sharma’s emotional Tribute To husband Virat Kohli | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് കോലി തന്റെ നായക പദവി പൂര്‍ണ്ണമായും ഒഴിയുന്നതെന്നതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിയുടെ നിരാശക്ക് പിന്നാലെയാണ് ഇത്തരമൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം കോലി നടത്തിയത്. അപ്രതീക്ഷിത പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചെങ്കിലും കോലിയുടെ സ്വകാര്യതയേയും വ്യക്തിപരമായ തീരുമാനത്തെയും മാനിച്ച് എല്ലാവരും പിന്തുണയും ആശംസയും നേര്‍ന്നു.

ഇപ്പോഴിതാ കോലിയെ ചേര്‍ത്ത് പിടിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മ. വിരാട് കോലിക്ക് ആദ്യമായി നായകസ്ഥാനം ലഭിച്ചത് മുതലുള്ള കാര്യങ്ങള്‍ അതേ വികാരത്തോടെ വരികളിലാക്കിയാണ് അനുഷ്‌ക എല്ലാവിധ ആശംസയും പിന്തുണയും നേര്‍ന്നത്. അനുഷ്‌കയുടെ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.

'എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും നിങ്ങളെ നായകനാക്കുകയാണെന്നും 2014ല്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് വൈകി രാത്രിയില്‍ ഞാനും എംഎസും നിങ്ങളും ചാറ്റ് ചെയ്തത് ഓര്‍ക്കുന്നു. അന്ന് നിങ്ങളുടെ താടി എത്ര വേഗമാണ് നരക്കുന്നതെന്ന് അദ്ദേഹം തമാശപറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. ആ തമാശ നമ്മള്‍ മൂന്നുപേരും നന്നായി ചിരിച്ച് ആസ്വദിച്ചു. ആ ദിവസം മുതല്‍ നിങ്ങളുടെ താടി നരച്ചുതുടങ്ങിയതിനെക്കാള്‍ നിങ്ങളുടെ വളര്‍ച്ച ഞാന്‍ കണ്ടു. നിങ്ങളിലും നിങ്ങളുടെ ചുറ്റുപാടിലും നിങ്ങളുടെ അപാരമായ വളര്‍ച്ച ഞാന്‍ കണ്ടു. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയിലെ നിങ്ങളുടെ വളര്‍ച്ചയിലും ക്യാപ്റ്റനെന്ന നിലയിലെ നിങ്ങളുടെ കീഴില്‍ ഇന്ത്യ നേടിയ വിജയങ്ങളെയും ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നാല്‍ അതിലുമേറെ നിങ്ങളുടെ ഉള്ളിലെ വളര്‍ച്ചയിലാണ് ഞാന്‍ അഭിമാനിക്കുന്നത്.

വിരാട് കോലിയുടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും വലിയ പിന്തുണ പരസ്യമായിത്തന്നെ അനുഷ്‌ക ചെയ്യാറുണ്ട്. ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ വിരാട് കോലിയോടൊപ്പം മിക്കപ്പോഴും കുടുംബവും ഒപ്പമുണ്ടാവാറുണ്ട്. ഐപിഎല്‍ മത്സരം നടക്കുമ്പോഴും കോലിക്ക് പിന്തുണയുമായി അനുഷ്‌ക മിക്കപ്പോഴും എത്താറുണ്ട്. കോലി തന്റെ കരിയറിലെടുത്ത നിര്‍ണ്ണായക തീരുമാനത്തിന് പിന്തുണ നല്‍കിയ അനുഷ്‌കയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 16, 2022, 20:46 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X