വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളറായത് പെണ്‍കുട്ടികള്‍ക്കു വേണ്ടി! അവര്‍ക്കിടയില്‍ ഹീറോയാവാന്‍ ക്രിക്കറ്ററായെന്ന് അക്തര്‍

ലോക റെക്കോര്‍ഡിന് അവകാശിയാണ് അദ്ദേഹം

ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ, വേഗം കൂടി ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ സ്ഥാനം. ഭയപ്പെടുന്ന ബൗളിങ് റണ്ണപ്പും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പന്തെറിയാനുള്ള കഴിവുമെന്നാം അക്കാലത്ത് അദ്ദേഹത്തെ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാക്കി മാറ്റിയിരുന്നു. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ഭയപ്പെട്ടിരുന്ന ബൗളറായിരുന്നു അക്തര്‍.

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡ് റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിളിപ്പേരുള്ള അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. എന്തുകൊണ്ടാണ് താന്‍ ക്രിക്കറ്റിലേക്കു വന്നതെന്നും ബൗളിങ് തിരഞ്ഞെടുത്തതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍.

1

പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് താന്‍ ബൗളിങ് തിരഞ്ഞെടുത്തതെന്ന രസകരമായ വെളിപ്പെടുത്തലാണ് ഷുഐബ് അക്തര്‍ നടത്തിയിരിക്കുന്നത്. തന്‍മയ് ഭട്ടിന്റെ യൂട്യൂബ് ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. നിങ്ങളോടു സത്യസന്ധമായി പറയട്ടെ, ഞാന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്.

2

ഞങ്ങള്‍ താമസിച്ചിരുന്നതിന് അടുത്ത് പെണ്‍കുട്ടികളുടെ ഒരു ബ്ലോക്കുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നവരെ ആകര്‍ഷിക്കാനാണ് ഞാന്‍ ബൗളിങ് തുടങ്ങിയത്. അവര്‍ എന്റെ ഫാസ്റ്റ് ബൗളിങ് കാണാറുണ്ടായിരുന്നു. ഞാന്‍ നാട്ടിലെ താരമായി മാറുകയും ചെയ്തു. പക്ഷെ ഞാന്‍ മോട്ടോര്‍ സൈക്കിളില്‍ വന്നിരുന്നപ്പോള്‍ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇതോടെയാണ് ക്രിക്കറ്റുമായി മുന്നോട്ടു പോവാമെന്ന് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും അക്തര്‍ മനസ്സ് തുറന്നു.

3

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു താന്‍ കാരണം പരിക്കേറ്റപ്പോള്‍ ഇന്ത്യക്കാര്‍ തന്നെ ജീവനോടെ കത്തിക്കുമെന്നു ഭയപ്പെട്ടിരുന്നതായും ഷുഐബ് അക്തര്‍ വെളിപ്പെടുത്തി. ഒരു ദിവസം രാത്രിയില്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഞാന്‍ സച്ചിന്റെയടുത്തേക്കു പോവുകയും നിങ്ങളെ തോളിലേറ്റട്ടെയെന്നു ചോദിക്കുകയും ചെയ്തു.

4

അദ്ദേഹത്തിന് ഉയരം കുറവായതിനാല്‍ അതു എളുപ്പമായിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തിയതിനു പിന്നാലെ സ്ലിപ്പായി അദ്ദേഹം പുറമടിച്ചു വീണു. സച്ചിന് പരിക്കേറ്റതായി എനിക്കു തോന്നി. ഞാന്‍ ക്ഷമാപണം നടത്തുകയും ഒന്നും പറ്റിയില്ലല്ലോയെന്നു ചോദിക്കുകയും ചെയ്തു. എനിക്കു പരിക്കുപറ്റിയാല്‍ ഇന്ത്യക്കാര്‍ നിങ്ങളെ ജീവനോടെ കത്തിക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറുപടിയെന്നും അക്തര്‍ വിശദമാക്കി.

Story first published: Sunday, March 20, 2022, 15:17 [IST]
Other articles published on Mar 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X