വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈയും സിഎസ്‌കെയുമല്ല, വില കൂടിയ ടീം എസ്ആര്‍എച്ച്! ഏറ്റവും കുറവ് പഞ്ചാബിന്

ഭൂരിഭാഗം കളിക്കാരെയും ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും തങ്ങളോടൊപ്പം കഴിഞ്ഞ സീസണിലുള്ള ചില കളിക്കാരെ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം താരങ്ങളെ പുറത്താക്കിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. ഏറ്റവും കുറച്ചു പേരെ വേണ്ടെന്നു വച്ചതാവട്ടെ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിരുന്നു.

IPLൽ ഏറ്റവും വില കൂടിയ ടീം വാർണറുടെ SRH | Oneindia Malayalam

നിലവില്‍ ടീമിലുള്ള ഓരോ താരത്തിനും നല്‍കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യം കണക്കുകൂട്ടുമ്പോള്‍ ആരൊക്കെ, ഏതൊക്കെ സ്ഥാനങ്ങളിലായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.

ഹൈദരാബാദ് തലപ്പത്ത് (75.5 കോടി)

ഹൈദരാബാദ് തലപ്പത്ത് (75.5 കോടി)

ഏറ്റവും കുറച്ചു താരങ്ങളെ ഒഴിവാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തന്നെയാണ് ലേലത്തിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും വില കൂടിയ ഫ്രാഞ്ചൈസി. 75.5 കോടി രൂപയാണ് 22 താരങ്ങള്‍ക്കു വേണ്ടി എസ്ആര്‍എച്ച് ചെലവിടുന്നത്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു വേണ്ടിയാണ് എസ്ആര്‍എച്ച് ഏറ്റവുമധികം ശമ്പളം നല്‍കുന്നത്. 12.5 കോടിയാണ് വാര്‍ണറുടെ പ്രതിവര്‍ഷ ശമ്പളം. 11 കോടിയുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് വാര്‍ണര്‍ക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്. എന്നാല്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യസണിന്റെ ശമ്പളം വെറും മൂന്നു കോടി മാത്രമാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (74.4 കോടി)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (74.4 കോടി)

രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായിട്ടുള്ള ഇയോന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് വില പിടിപ്പുള്ള രണ്ടാമത്തെ ടീം. 17 താരങ്ങള്‍ക്കു വേണ്ടി കെകെആര്‍ ചെലവഴിച്ചത് 74.4 കോടി രൂപയാണ്.
കൊല്‍ക്കത്ത താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. 15.5 കോടി രൂപയാണ് കെകെആര്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഈ തുകയ്ക്കു ടീമിലെത്തിയ കമ്മിന്‍സിനെ പുതിയ സീസണിലും കെകെആര്‍ നിലനിര്‍ത്തുകയായിരുന്നു.
സുനില്‍ നരെയ്ന്‍ (12.5 കോടി), ദിനേഷ് കാര്‍ത്തിക് (7.4 കോടി), മോര്‍ഗന്‍ (5.2 കോടി) എന്നിവരാണ് വില കൂടിയ മറ്റു താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് (73.85 കോടി)

മുംബൈ ഇന്ത്യന്‍സ് (73.85 കോടി)

നിലവിലെ ചാംപ്യന്‍മാരും അഞ്ചു തവണ ജേതാക്കളുമായ മുംബൈ ഇന്ത്യന്‍സ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. 18 കളിക്കാര്‍ക്കു വേണ്ടി ശമ്പളമായി മുംബൈ നല്‍കുന്നത് 73.85 കോടി രൂപയാണ്.
15 കോടി ശമ്പളുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (11 കോടി), ക്രുനാല്‍ പാണ്ഡ്യ (8.8 കോടി), ജസ്പ്രീത് ബുംറ (7 കോടി), കരെണ്‍ പൊള്ളാര്‍ഡ് (5.4) എന്നിവരാണ് കൂടുതല്‍ ശമ്പളമുള്ള മറ്റു കളിക്കാര്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (67.4 കോടി)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (67.4 കോടി)

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ തവണ ഫൈനലിലേക്കു മുന്നേറിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 19 താരങ്ങള്‍ക്കും കൂടി നല്‍കുന്ന ശമ്പളം 67.4 കോടി രൂപയാണ്.
10 കോടിക്കു മുകളില്‍ ഡിസി ഒരു താരത്തിനും ശമ്പളമായി നല്‍കുന്നില്ല. എട്ടു കോടി ശമ്പളമുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഡല്‍ഹി ടീമില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്റ്റാര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7.7 കോടി), ആര്‍ അശ്വിന്‍ (7.6 കോടി), നായകന്‍ ശ്രേയസ് അയ്യര്‍ (ഏഴു കോടി) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങൡലുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (62.1 കോടി)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (62.1 കോടി)

മൂന്നു തവണ ചാംപ്യന്മാരായിട്ടുള്ള എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്താണ്. 18 കളിക്കാരെ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ സിഎസ്‌കെ ഇവര്‍ക്കെല്ലാം കൂടി നല്‍രുന്ന ശമ്പളം 62.1 കോടിയാണ്.
ക്യാപ്റ്റന്‍ എംഎസ് ധോണിയും ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമാണ് ശമ്പളത്തിന്റെ കാര്യത്തില്‍ സിഎസ്‌കെയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍. ധോണിക്കു 15 കോടിയും റെയ്‌നയ്ക്കു 11 കോടിയുമാണ് സിഎസ്‌കെ പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം.
രവീന്ദ്ര ജഡേജ (ഏഴു കോടി), ഡ്വയ്ന്‍ ബ്രാവോ (6.4 കോടി), കാണ്‍ ശര്‍മ (അഞ്ച് കോടി) എന്നിവരാണ് ടീമിലെ മറ്റു പ്രധാന വരുമാനക്കാര്‍.

രാജസ്ഥാന്‍ റോയല്‍സ് (51.9 കോടി)

രാജസ്ഥാന്‍ റോയല്‍സ് (51.9 കോടി)

പ്രഥമ സീസണില്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ 17 താരങ്ങള്‍ക്കും കൂടി നല്‍കുന്ന ശമ്പളം 51.9 കോടി രൂപയാണ്. ഇവരില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് കേമന്‍. 12.5 കോടിയാണ് അദ്ദേഹത്തിനു രാജസ്ഥാന്‍ നല്‍കുന്നത്.
അടുത്ത സീസണില്‍ ടീമിനെ ആദ്യമായി നയിക്കൊനൊരുങ്ങുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ശമ്പളം എട്ടു കോടി രൂപയാണ്. ജോഫ്ര ആര്‍ച്ചര്‍ (7.2 കോടി), ജോസ് ബട്‌ലര്‍ (4.4 കോടി) എന്നിവരാണ് കൂടുതല്‍ ശമ്പളമുള്ള മറ്റു താരങ്ങള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (51.6 കോടി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (51.6 കോടി)

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ലിസ്റ്റില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്നു. ആകെ 12 താരങ്ങള്‍ മാത്രമുള്ള ആര്‍സിബി ഇവര്‍ക്കായി ചെലവഴിക്കുന്നത് 51.6 കോടിയാണ്. ഇതില്‍ 28 കോടിയും വെറും രണ്ടു താരങ്ങള്‍ക്കാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിക്കു 17 കോടിയും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന് 11 കോടിയുമാണ് ആര്‍സിബി ശമ്പളമായി നല്‍കിവരുന്നത്.
യുസ്വേന്ദ്ര ചഹലാണ് ആറു കോടി ശമ്പളുമായി ആര്‍സിബി താരങ്ങളില്‍ മൂന്നാംസ്ഥാനത്ത്. ഓസീസ് താരങ്ങളായ ആദം സാംപയ്ക്കും കെയ്ന്‍ റിച്ചാര്‍ഡ്‌സനും നാലു കോടി രൂപ വീതമാണ് ശമ്പളമായി ലഭിക്കുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (30 കോടി)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (30 കോടി)

ഐപിഎല്ലിലെ ഏറ്റവും ചീപ്പായ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് ടീമില്‍ ഇപ്പോഴുള്ളത് 16 കളിക്കാരാണ്. ഇവര്‍ക്കായി ഫ്രാഞ്ചൈസിക്കു ചെലവഴിക്കേണ്ടി വന്നത് 30 കോടി മാത്രമാണ്. ഒന്നാംസ്ഥാനക്കാരായ എസ്ആര്‍എച്ചിന്റെ പകുതി പോലുമില്ല ഇതെന്നതാണ് എടുത്തുപറയേണ്ടത്.
പഞ്ചാബ് ടീമില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം നായകന്‍ കെഎല്‍ രാഹുലിനാണ്. 11 കോടിയാണ് അദ്ദേഹത്തിനു പഞ്ചാബ് നല്‍കുന്നത്. മുഹമ്മദ് ഷമി (4.8 കോടി), നിക്കോളാസ് പുരാന്‍ (4.2 കോടി), ക്രിസ് ജോര്‍ഡന്‍ (3 കോടി), ക്രിസ് ഗെയ്ല്‍ (2 കോടി), മായങ്ക് അഗര്‍വാള്‍ (1 കോടി) എന്നിവരാണ് കൂടുതല്‍ ശമ്പളമുള്ള മറ്റു താരങ്ങള്‍.

Story first published: Thursday, January 28, 2021, 16:30 [IST]
Other articles published on Jan 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X