വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019ലെ ടീമിലെ മൂന്നു പേര്‍ 2003ലെ ലോകകകപ്പ് സംഘത്തില്‍ വേണം- ആരൊക്കെയെന്ന് ദാദ പറയും

കൊല്‍ക്കത്ത: 2003ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നാണ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇന്ത്യന്‍ ടീം ഏവരേയും മോഹിപ്പിക്കുന്ന തരത്തില്‍ താരസമ്പന്നമായിരുന്നു. സച്ചിന്‍, സെവാഗ്, ദ്രാവിഡ്, യുവരാജ്, കൈഫ് തുടങ്ങി നിരവധി പ്രതിഭാശാലികളായ താരങ്ങളായിരുന്നു അന്ന് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നിരുന്നത്.

ഇപ്പോഴിതാ 2003ലെ ലോകകപ്പിനെക്കുറിച്ചും ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ്റ് ക്രിക്കറ്റ് സീരിയസില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തെക്കുറിച്ചു മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി മനസ്സ് തുറന്നിരിക്കുകയാണ്.

ഇന്ത്യ

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമൊത്തുള്ള ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ഗാംഗുലി മനസ്സ് തുറന്നത്. ഇന്ത്യയുടെ 2019 ലെ ലോകകപ്പ് ടീമില്‍ നിന്ന് മൂന്ന് പേരെ 2003ലെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരയൊക്കെയാവും തിരഞ്ഞെടുക്കുകയെന്ന മായങ്കിന്റെ ചോദ്യത്തിന് കൃത്യമായി ഗാംഗുലി ഉത്തരം നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബൂംറ എന്നിവരെയാവും ടീമില്‍ ഉള്‍ക്കൊള്ളിക്കുകയെന്നാണ് ഗാംഗുലി പറഞ്ഞത്.

ഗാംഗുലി

2003ല്‍ മികച്ച പേസര്‍മാര്‍ ടീമിന് അത്യാവശ്യമായിരുന്നു. അതിനാല്‍ ബൂംറയെപ്പോലൊരു മികച്ച പേസര്‍ ടീമിന് ഗുണം ചെയ്യും. രോഹിതിനെ ഓപ്പണറായി പരിഗണിക്കും. മൂന്നാം നമ്പറില്‍ ഞാന്‍ ഇറങ്ങും. സെവാഗ് ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ ഇന്ന് രാത്രി ചിലപ്പോള്‍ തനിക്ക് ഫോണ്‍ ചെയ്യുമെന്നും നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിക്കുകയും ചെയ്‌തേക്കാമെങ്കിലും ഇവര്‍ മൂന്ന് പേരും ടീമില്‍ ഉണ്ടാകുമായിരുന്നെന്നും ഗാംഗുലി തമാശ രൂപേണ പറഞ്ഞു.

സെവാഗ് നായകന്‍; ഓള്‍ ടൈം ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

ഗാംഗുലി

ഒരാളെക്കൂടി തിരഞ്ഞെടുക്കാന്‍ അവസരം തന്നാല്‍ തീര്‍ച്ചയായും ധോണിയെയാവും പരിഗണിക്കുക. എന്നാല്‍ നിങ്ങളെനിക്ക് മൂന്ന് പേരെ തിരഞ്ഞെടുക്കാനുള്ള അവസരമല്ലേ തന്നിട്ടുള്ളു. ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിനെ കീപ്പറായി വെച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ അദ്ദേഹം മികച്ച പ്രകടനം തന്നെ ലോകകപ്പില്‍ കാഴ്ചവെച്ചെന്നും ഗാംഗുലി പറഞ്ഞു. 2003ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ആ സമയത്തെ ഏറ്റവും മികച്ച ടീമിനോടാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നും ഓസ്‌ട്രേലിയയുടെ നേട്ടം വലിയ ബഹുമതിയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വഴി യാത്രക്കാരനെ കാറിടിപ്പിച്ച് കൊന്നു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍

ഗാംഗുലി

2002ലെ നാറ്റ് വെസ്റ്റ് കിരീട നേട്ടം താന്‍ ഭാഗമായ ഏറ്റവും മികച്ച വിജയങ്ങളിലൊന്നെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടുയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തെ മൂന്ന് പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. മുഹമ്മദ് കൈഫിന്റെയും (87*), യുവരാജ് സിങ്ങിന്റെയും (69) മധ്യനിരയിലെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന് ശേഷം ലോര്‍ഡ്‌സിലെ ഗാലറിയില്‍ നിന്ന് ജേഴ്‌സിയൂരി വീശിയുള്ള ഗാംഗുലിയുടെ ആഘോഷം ഏറെ ചര്‍ച്ചയായിരുന്നു. ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്.

Story first published: Monday, July 6, 2020, 9:27 [IST]
Other articles published on Jul 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X